ഭാര്യയിലെ മോചിത, നടി ഐശ്വര്യ മിഥുന്‍ അമ്മയായി! കുഞ്ഞിന്‍റെ ചിത്രം പങ്കുവെച്ച് താരം!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ മിഥുന്‍. പേരിനേക്കാള്‍ കൂടുതല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യയില്‍ മോചിത എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയത് ഈ താരമായിരുന്നു. നരനെന്ന ഗുണ്ടയെ നന്മയിലേക്ക് നയിച്ചത് മോചിതയായിരുന്നു. വില്ലനും പോലീസ് ഓഫീസറും പിന്നീട് ഒരുമിക്കുകയുമായിരുന്നു. മികച്ച പ്രകടനവുമായി സീരിയലില്‍ തുടരുന്നതിനിടയിലായിരുന്നു ഐശ്വര്യ ഇടവേളയെടുത്തത്. ഇടവേളയ്ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ടായിരുന്നു.
കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് താരമിപ്പോള്‍ എത്തിയിട്ടുള്ളത്. ഭര്‍ത്താവിന്റേയും മകന്റേയും ചിത്രവും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചും താരം കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലെ മനോഹരനിമിഷളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇടവേളയ്ക്ക് പിന്നിലെ കാരണം ഇതായിരുന്നുവെന്നായിരുന്നു ആരാധകരുടെ ചോദ്യം.

സാജന്‍ സൂര്യ, അരുണ്‍ രാഘവ്, രാജേഷ് ജബ്ബാര്‍ , റോണ്‍സണ്‍ വിന്‍സെന്റ് തുടങ്ങിയവരായിരുന്നു ഭാര്യയിലെ നായകന്‍മാരും വില്ലനും. വില്ലത്തരത്തില്‍ നിന്നും മാറി നായകനിലേക്കെത്തുന്ന കഥാപാത്രമായിരുന്നു സാജന്‍ സൂര്യയ്ക്ക് ലഭിച്ചത്. ലിന്റു റോണി, മൃദുല, എലീന എന്നിവരായിരുന്നു നായികമാരായി എത്തിയത്. ഇവര്‍ക്കിടയിലേക്കായിരുന്നു മോചിതയായി ഐശ്വര്യ എത്തിയത്. മികച്ച അഭിനയമായിരുന്നു താരം പുറത്തെടുത്തത്. ശക്തമായ പിന്തുണ നല്‍കി ആരാധകര്‍ താരത്തിനൊപ്പമായിരുന്നു.


Click it and Unblock the Notifications











