ആലീസിനെ കൈയ്യിലെടുത്ത് വില്ലന്റെ മാസ്; ആദ്യരാത്രിയിലേക്ക് പോവുന്നത് ഇങ്ങനെയാണോ? മേക്കിങ് വീഡിയോയുമായി നടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നടിയുടെ വിവാഹത്തോട് കൂടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഭര്‍ത്താവ് സജിനൊപ്പം ചേര്‍ന്ന് യൂട്യൂബിലൂടെ രസകരമായ വീഡിയോസ് നടി പങ്കുവെക്കാറുണ്ട്. അങ്ങനെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം നടി തന്നെയാണ് ആരാധകരുമായി സംവദിക്കുന്നത്.

ഏറ്റവും പുതിയതായി ആലീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് ഹിറ്റ്‌ലര്‍ സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. മേക്കിങ് വീഡിയോ എന്ന് പറഞ്ഞ് ആലീസ് പങ്കുവെച്ച വീഡിയോ അതിവേഗം വൈറലായി. പിന്നാലെ രസകരമായ കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

സീരിയലില്‍ പ്രിയയുടെ വിവാഹവും അതിനോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് നടക്കുന്നത്

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് മിസിസ് ഹിറ്റ്‌ലര്‍. അരുണ്‍ രാഘവന്‍, മേഘ്‌ന വിന്‍സെന്റ് എന്നിവരാണ് പരമ്പരയിലെ നായിക-നായകന്മാര്‍. മേഘ്‌നയുടെ അനിയത്തിയായ പ്രിയ എന്ന കഥപാത്രത്തെയാണ് ആലീസ് അവതരിപ്പിക്കുന്നത്. നിലവില്‍ സീരിയലില്‍ പ്രിയയുടെ വിവാഹവും അതിനോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് നടക്കുന്നത്. ഇക്കാര്യങ്ങളാണ് മേക്കിങ് വീഡിയോയിലൂടെ നടി കാണിച്ചിരിക്കുന്നത്.

 പ്രിയയെ സ്‌നേഹിക്കുന്ന അവിനാഷ് ഒരു വില്ലനാണ്

പ്രിയയെ സ്‌നേഹിക്കുന്ന അവിനാഷ് ഒരു വില്ലനാണ്. പെണ്‍കുട്ടികളെ ചതിച്ച് സ്വന്തമാക്കുന്ന അവിനാഷ് ബലമായി പ്രിയയെ വിവാഹം കഴിക്കുകയും കെട്ടിയിട്ടിട്ട് ആദ്യരാത്രിയ്ക്ക് വേണ്ടി ശ്രമിക്കുന്നതുമാണ് ചിത്രീകരിക്കുന്നത്. ആലീസിനെ കൈയ്യില്‍ എടുത്ത് കൊണ്ട് വന്ന് കട്ടിലില്‍ ഇരുത്തുന്നതും ശേഷം ആദ്യ രാത്രിയെ കുറിച്ച് പറയുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്.

ആലീസിനെ എടുക്കുന്നതിന് മുന്‍പ് നീയൊന്ന് കാല് പൊക്കി തന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് അവിനാഷായി അഭിനയിക്കുന്ന നടന്‍ ഡേവിഡ് ജോണ്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഇപ്പോള്‍ അവിനാഷിനെ കാണുമ്പോള്‍ ദേഷ്യമാണ് വരുന്നത്. അത് നടന്‍ ഡേവിഡിന്റെ കഴിവാണ്

അടിപൊളിയായിട്ടുണ്ടെന്നും രണ്ടാളെയും സമ്മതിക്കണമെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റില്‍ പറയുന്നത്. ആലീസിന്റെ വായില്‍ ഒരു ഡബിള്‍ മുണ്ട് കുത്തിത്തിരുകിയിട്ടുണ്ടെന്ന് തോന്നുന്നു. ഒരു സിനിമയില്‍ നടന്‍ മാള അരവിന്ദിനെ ഇതുപോലെ കൊണ്ട് വരുന്നതാണ് പെട്ടെന്ന് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്.

ഇപ്പോള്‍ അവിനാഷിനെ കാണുമ്പോള്‍ ദേഷ്യമാണ് വരുന്നത്. അത് നടന്‍ ഡേവിഡിന്റെ കഴിവാണ്. നിങ്ങളുടെ ഭാവങ്ങളും നോട്ടവുമൊക്കെ കിടിലന്‍ വില്ലന്റേതാണ്. എന്ന് തുടങ്ങി അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

 ഡേവിഡിന് മാത്രമല്ല ആലീസിന്റെയും സീരിയലിലെ പ്രകടനത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്.

ഡേവിഡിന് മാത്രമല്ല ആലീസിന്റെയും സീരിയലിലെ പ്രകടനത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൊണ്ടാണ് ആലീസ് ക്രിസ്റ്റി ഗോമസ് ശ്രദ്ധേയായവുന്നത്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് ആലീസിനെ പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയത്.

വീഡിയോ കാണാം

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X