For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പഴയ എന്നെ എനിക്ക് മിസ് ചെയ്യുന്നു, ഞാൻ പഴയപോലെ ആകാൻ ശ്രമിക്കും'; വിവാഹത്തിന് ശേഷം ആലീസ് ക്രിസ്റ്റി പറയുന്നു!

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലീസ് ക്രിസ്റ്റി. ബാല താരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു.

  ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  വിവാഹത്തോടെയായിരുന്നു ആലീസ് യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും ആലീസ് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

  ആലീസ് മാത്രമല്ല ഭർത്താവ് സജിനും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഷൂട്ടിങ് തിരക്കുകൾക്കും ജോലി തിരക്കുകൾക്കുമിടയിൽ സമയം കണ്ടെത്തിയാണ് ആലീസും സജിനും തങ്ങളുടെ ആരാധകർക്കായി വീഡിയോകൾ ചെയ്യുന്നത്.

  അടുത്തിടെ ഇരുവരും ഹണിമൂണെന്നപോല ​ഗോവയിലേക്ക് നടത്തിയ ട്രിപ്പിന്റെ വീഡിയോകൾ വൈറലായിരുന്നു.ഇപ്പോഴിത വിവാഹ​ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ആലീസ് പറയുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്.

  തന്റെ കല്യാണ ആൽബത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോഴാണ് ആലീസ് വിവാഹ​ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചത്. ആല്‍ബത്തിലെ ഫോട്ടോസും അതിന് പിന്നിലെ കഥകളും ആലീസ് വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

  ആലീസിനൊപ്പം ഭർത്താവ് സജിനും സജിന്റെ സഹോദരി കുക്കുവും വിശേഷങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു. വീഡിയോയിലുട നീളം ആലീസും കുക്കുവും ചേർന്ന് സജിനെ കളിയാക്കുന്നതും ട്രോളുന്നതും വീഡിയോയിൽ കാണാം. അത് തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റും.

  സേവ് ദി ഡേറ്റ് ചിത്രങ്ങളോടെയാണ് ആലീസിന്റേയും സജിന്റേയും വിവാഹ ആൽബം തുടങ്ങുന്നത്. ആല്‍ബത്തില്‍ ഏറ്റവും അധികം ഉള്ളത് ആലീസ് ക്രിസ്റ്റിയുടെ സിംഗിള്‍ ഫോട്ടോകളാണ്. ഇതെന്റെ സോളോ കല്യാണ ആല്‍ബമാണെന്ന് ഒരിടത്ത് ആലീസ് പറയുന്നുണ്ട്.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  മാത്രമല്ല വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയില്ല എങ്കിലും തന്റെ രൂപത്തില്‍ വന്ന മാറ്റത്തെ കുറിച്ചും ആലീസ് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. അന്ന് ഞാന്‍ എത്ര മെലിഞ്ഞിട്ടായിരുന്നു എന്ന് ഓരോ ഫോട്ടോ എടുത്ത് നോക്കുമ്പോഴും ആലീസ് പറയുന്നുണ്ട്.

  'അന്ന് എല്ലാ വസ്ത്രങ്ങളും ചേരുമായിരുന്നു. മെഹന്ദിക്ക് ഇട്ട വസ്ത്രം വളരെ സിംപിളായി ചെയ്ത ഒരു ഡ്രസ്സായിരുന്നു. വലിയ ആർഭാടത്തിൽ മെഹന്ദിക്ക് വസ്ത്രം ചെയ്യാതിരുന്നത് പിന്നീടും ഉപയോ​ഗിക്കാൻ സാധിക്കുന്ന വസ്ത്രം വേണമെന്ന നിർബന്ധത്തിന്റെ പുറത്തായിരുന്നു.'

  'പക്ഷെ വിവാഹം കഴിഞ്ഞതോടെ ശരീര ഭാരം കൂടിയതിനാൽ ആ വസ്ത്രങ്ങളൊന്നും ഇപ്പോൾ ധരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് പഴയ എന്നെ എനിക്ക് മിസ് ചെയ്യുന്നു. ഒരിക്കൽ ഞാൻ എന്റെ ശരീരഭാരം കുറച്ച് ആ വസ്ത്രങ്ങളെല്ലാം ധരിക്കും' ആലീസ് ഭർത്താവ് സജിനോടും പ്രേക്ഷകരോടുമായി പറഞ്ഞു.

  വിവാഹത്തോട് അനുബദ്ധിച്ച് നടന്ന സേവ് ദ ഡേറ്റ് മുതല്‍ മെഹന്ദി, ബ്രൈഡ് ടു ബി, താലികെട്ട്, റിസപ്ഷന്‍ വരെയും കല്യാണ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വേഷത്തിനും മേക്കപ്പിനും, ക്ലിക്കിനും പിന്നിലുള്ള രസകരമായ അനുഭവവും ആലീസ് പങ്കുവെച്ചു.

  'വിവാഹം നടന്ന ഹാളിന്റെ ഡെക്കറേഷൻ വരെ ഫോട്ടോയാക്കി പകർത്തി ആൽബത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞ് ആൽബം മറിച്ച് നോക്കുമ്പോഴും ആ കാര്യങ്ങൾ ഓർത്തെടുക്കാനാണ് അങ്ങനെ ചെയ്തതെന്നും' ആലീസ് ക്രിസ്റ്റി പറഞ്ഞു.

  വിവാഹ ദിവസമൊക്കെ വീഡിയോസ് ലൈവായി എടുത്ത് ഉടൻ തന്നെ അപ്ലോഡ് ചെയ്യുകയായിരുന്നു ആലീസും ടീമും. അതുകൊണ്ടാണ് ആലീസിന്റെ വിവാഹം അന്ന് സോഷ്യൽമീഡിയയിൽ വൈറലായത്.

  Read more about: alice christy
  English summary
  Actress Alice Christy Open Up About Her Change After Marriage, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X