For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മില്യണ്‍ വ്യൂസിന് മുപ്പത് മുതല്‍ നാല്‍പ്പതിനായിരം വരെ ലഭിക്കും, യൂട്യൂബ് ചാനല്‍ വരുമാനത്തെ കുറിച്ച് ആലീസ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി. മലയാളത്തിലെ ഹിറ്റ് പരമ്പരകളില്‍ ആലീസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സീരിയലില്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമാണിത്.

  Also Read: മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  ആലീസിനെ പോലെ തന്നെ ഭര്‍ത്താവ് സജിനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അഭിനയവുമായി നേരിട്ട് ഒരു ബന്ധവുമില്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയാണ് സജിന്‍ പ്രേക്ഷകുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ഇരുവര്‍ക്കും ഒരു യൂട്യൂബ് ചാനലുണ്ട്. ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. നല്ല സ്വീകാര്യതയാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. വിവാഹത്തിനോടനുബന്ധിച്ചാണ് ആലീസും സജിനും യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.

  Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ...

  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ആലീസിന്റേയും സജിന്റേയും പുതിയ വീഡിയോയാണ്. എല്ലാവരും കുറെനാളുകളായി ഒളിഞ്ഞു തെളിഞ്ഞു ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കാണ് താരങ്ങള്‍ മറുപടി നല്‍കിയിരിക്കുന്നത്. ക്യൂ. എ സെക്ഷന്‍ പോലെയായിരുന്നു വീഡിയോ ചെയ്തത്.

  യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്ന ചോദ്യമായിരുന്നു വരുമാനത്തെ കുറിച്ച്. ഇപ്പോഴിത തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആലീസും സജിനും. യൂട്യൂബില്‍ നിന്ന് നിസാര വരുമാനമാണ് തനിക്ക് ലഭിക്കുന്നതെന്നാണ് അലീസ് പറയുന്നത്. ഒപ്പം തന്നെ വീഡിയോയ്ക്ക് പ്രതിഫലം ലഭിക്കുന്നതിന്റെ മാനദണ്ഡവും വ്യക്തമാക്കി.

  'ഒരു മില്യണ്‍ വ്യൂ വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരും മുതല്‍ നാല്‍പതിനായിരം രൂപവരെയാണ് ലഭിക്കുന്നത്. ഒരു മില്യണ്‍ വ്യൂവേഴ്‌സിനെ നേടുക എന്നതും വളരെ നിസാരമായ കാര്യമല്ല. നിസാരമായിട്ടുള്ള വരുമാനമാണ് എനിക്ക് ലഭിക്കുന്നത്. ഞാന്‍ യൂട്യൂബില്‍ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ല' ആലീസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൂടാതെ തന്റെ യൂട്യൂബ് ചാനലിന് പിന്നില്‍ ഒരുപാട് പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ അവസരത്തില്‍ നടി വ്യക്തമാക്കി.

  ആലീസ് ഗര്‍ഭിണിയാണെന്നും ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥയും താരം പങ്കുവെച്ചു. നടി വയറ്റില്‍ കൈ വെച്ച് നില്‍ക്കുന്ന ഒരുചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗര്‍ഭിണിയാണെന്നുള്ള വര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ പ്രഗ്നന്റ് അല്ലെന്നും അറിയാതെ ചിത്രം എടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആലീസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  തിങ്കള്‍ക്കലമാന്‍ സീരിയിലില്‍ നിന്ന് പിന്‍മാറിയതിനെ കുറിച്ചും ആലീസ് പറയുന്നു. സീരിയല്‍ നിര്‍ത്തിയതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മറുപടി. സീരിയില്‍ അവസാനിപ്പിക്കുന്ന സമയത്ത് താന്‍ ആ പരമ്പരയുടെ ഭാഗമായിരുന്നില്ലെന്നും എന്താണ് നിര്‍ത്തിയതെന്ന് അറിയില്ലെന്നും താരം പറഞ്ഞു. സമയക്കുറവ് മൂലമാണ് തിങ്കള്‍കലമാനില്‍ നിന്ന് പിന്‍മാറിയത്. മിസിസ് ഹിറ്റ്‌ലറും തിങ്കള്‍കലമാനും ഒന്നിച്ച് കൊണ്ട് പോകാന്‍ സാധിക്കാതെ വന്നു. രണ്ട് സ്ഥലത്തായിരുന്നും ചിത്രീകരണം. യാത്ര ബുദ്ധിമുട്ട് മൂലം തിങ്കള്‍ക്കലമാന്‍ ഒഴിവാക്കുകയായിരുന്നുവെന്നും ആലീസ് കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാറില്ലെന്നും ആലീസ് പറഞ്ഞു. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് മുന്‍പ് വരെ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. ചാനല്‍ തുടങ്ങിയതിന് ശേഷം പ്രഗ്‌നന്റാണെന്നും ഡിവോഴ്സാവുകയാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ വന്നിരുന്നു. നെഗറ്റീവ് ന്യൂസ് പെട്ടെന്ന് വൈറലായി മാറുന്നുണ്ട. ഞങ്ങള്‍ക്ക് ഫ്രീയായി പബ്ലിസിറ്റി കിട്ടുകയാണല്ലോ, അതില്‍ പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെന്ന് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.


  നവംബര്‍ 18 നായിരുന്നു ആലീസിന്റേയും സജിന്റേയും വിവാഹം. കൊവിഡ് കാലമായിരുന്നത് കൊണ്ട് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. വിട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. ആലീസിന്റെ കരിയറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് സജിന്‍.

  Read more about: tv serial
  English summary
  Actress Alice Christy Opens Up About Her YouTube Channel Income, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X