'നിങ്ങളെ കാണിക്കുന്നത് സന്തോഷമുളള കാര്യം മാത്രം, എന്റെ ജീവിതത്തില്‍ സന്തോഷം മാത്രമല്ല ഉള്ളത്'; ആലീസ്

ചെറുപ്പം മുതൽ അഭിനയത്തിൽ സജീവമാണ് ആലീസ് ക്രിസ്റ്റി. പക്ഷെ പ്രായഭേദ്യമന്യെ ആലീസ് ക്രിസ്റ്റി എല്ലാവരാലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് വിവാഹ​ത്തോട് അനുബന്ധിച്ച് യുട്യൂബ് ചാനൽ ആരംഭിച്ച ശേഷമാണ്. അതിന് മുമ്പ് ആലീസ് ക്രിസ്റ്റി അറിയപ്പെട്ടിരുന്നത് കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമാണ്.

തന്റെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആലീസ് ക്രിസ്റ്റിയുടെ തുടക്കം. തുടക്കത്തിൽ വിവാഹത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളും വിവാഹ വീഡിയോയുമെല്ലാമാണ് ആലീസ് പങ്കുവെച്ചിരുന്നത്.

വിവാഹം കഴിഞ്ഞതോടെ തന്റെ നിത്യ ജീവിതത്തിലെ കാര്യങ്ങളും യാത്രകളുടെ വിശേഷങ്ങളും ചില പ്രമുഖരുമായുള്ള അഭിമുഖങ്ങളുടെ വീഡിയോയുമെല്ലാം ആലീസ് പങ്കുവെക്കാൻ തുടങ്ങി. ഇന്ന് അഞ്ച് ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിന് ഉടമയാണ് ആലീസ് ക്രിസ്റ്റി.

ഇപ്പോൾ താരം മിസിസ് ഹിറ്റ്ലർ എന്ന സീ കേരളത്തിലെ സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ഫ്ലവേഴ്സ് ചാനലിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള സ്റ്റാർ മാജിക്കിലും ആലീസ് അതിഥിയായി പങ്കെടുക്കാറുണ്ട്.

നിങ്ങളെ കാണിക്കുന്നത് സന്തോഷമുളള കാര്യം മാത്രം

സോഷ്യൽമീഡിയയിൽ ആക്ടീവായിട്ടുള്ള സെലിബ്രിറ്റികളെല്ലാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാൽ ലഭിക്കുന്ന ഹേറ്റ് കമന്റ്സ്. ആലീസ് ക്രിസ്റ്റിക്കും അത്തരമൊരു അനുഭവം അടുത്തിടെയുണ്ടായി. ​

ഗോവയിലും മാലിദ്വീപിലും ഭർത്താവിനൊപ്പം യാത്ര പോയപ്പോൾ ഷോർട്സ് ധരിച്ചും സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിച്ചും പകർത്തിയ ചിത്രങ്ങൾ പിന്നീട് ആലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

എന്റെ ജീവിതത്തില്‍ സന്തോഷം മാത്രമല്ല ഉള്ളത്

ഇതോടെ ഒട്ടനവധി ഹേറ്റ് കമന്റ്സ് ആലീസിന് നേരിടേണ്ടി വന്നു. അത്തരത്തിൽ കമന്റിട്ടവർക്ക് അന്ന് ആലീസ് മറുപടി കൊടുത്തിരുന്നില്ല. ഇപ്പോഴിത തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ അത്തരക്കാർക്കുള്ള കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ആലീസ്.

അടുത്തിടെ നടി ​ഗൗരി കൃഷ്ണൻ‌ വിവാഹിതയായ ദിവസം ആ നടിയുടെ വസ്ത്രധാരണത്തേയും മേക്കപ്പിനേയും പരിഹസിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു. അത്തരത്തിൽ പരിഹസിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകികൊണ്ടാണ് ആലീസ് ആരംഭിച്ചത്.

അതിനെ പ്രശംസിക്കുകയാണ് വേണ്ടത്

'ഗൗരിയുടെ മേക്കപ്പ് കൊള്ളില്ല നാഗവല്ലിയെ പോലെ ഇരിക്കുന്നു എന്നൊക്കെ പലരും കമന്റ് കുറിച്ചതായി കണ്ടു. എന്നാല്‍ ഫോട്ടോസിലും വീഡിയോസിലും നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും അങ്ങനൊരു ചിന്ത വന്നത്.'

'ഞാന്‍ നേരിട്ട് കണ്ടതാണ് ഗൗരി അത്രയധികം സുന്ദരിയായിരുന്നു' ആലീസ് ക്രിസ്റ്റി പറഞ്ഞു. 'കല്യാണത്തിന് കല്യാണ പെണ്ണ് കാര്യങ്ങള്‍ നിയന്ത്രിച്ചതിന് ചിലര്‍ മോശം കമന്റ് പറയുന്നത് കണ്ടു. അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതെയാണ് ഗൗരി കാര്യങ്ങൾ ചെയ്തത്. അതിനെ പ്രശംസിക്കുകയാണ് വേണ്ടത്' ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.

സാധാരണ നടിമാര്‍ ധരിച്ചാല്‍ മോശക്കാരി

'ഞാൻ മാലിദ്വീപില്‍ പോയപ്പോള്‍ ഷോട്‌സ് ധരിച്ച ഒരു റീല്‍ വീഡിയോ പങ്കുവെച്ചതിന് താഴെ ഒരുപാട് അശ്ലീല കമന്റുകള്‍ വന്നിരുന്നു. വസ്ത്രധാരണം ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഷോട്‌സ് ധരിയ്ക്കുന്നവര്‍ എല്ലാം മോശക്കാരാവുന്നത് എങ്ങിനെയാണ്.'

'വലിയ വലിയ സിനിമ നടിമാര്‍ എല്ലാം ഷോട്‌സ് ധരിച്ചാല്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. ഞങ്ങളെ പോലുള്ള സാധാരണ നടിമാര്‍ ധരിച്ചാല്‍ മോശക്കാരി. അതെങ്ങനെ ശരിയാവും.'

'സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത് പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും സന്തോഷവതിയാണോയെന്ന് ചോദിച്ചാൽ.... ഞാന്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്ന എല്ലാവരുടെയും ജീവിതം സ്‌ക്രീനില്‍ നിങ്ങള്‍ കാണുന്നത് പോലെ തന്നെ ആയിരിക്കണം എന്നില്ല.'

കാണിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് മാത്രം

'ഞങ്ങള്‍ക്കെല്ലാം പല കാര്യത്തിലും സമ്മര്‍ദ്ദങ്ങളും വിഷമങ്ങളും എല്ലാം ഉണ്ടാവും. പക്ഷെ കാണിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് മാത്രം. ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സമയത്താണ് വ്ലോ​ഗ് ചെയ്യുന്നത്. എന്ന് കരുതി വീഡിയോയില്‍ കാണുന്നത് പോലെ ഫുള്‍ ടൈം സന്തോഷിച്ച് വഴക്കൊന്നും കൂടാതെ ഇരിക്കുന്നവരാണെന്ന് അര്‍ത്ഥമില്ല.'

'കുഞ്ഞ് കുഞ്ഞ് വഴക്കുകളും പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഞങ്ങള്‍ക്ക് ഇടയിലും ഉണ്ടാവാറുണ്ട്. നിങ്ങളുടെ ജീവിതം കാണുമ്പോള്‍ അസൂയ തോന്നുന്നു നിങ്ങളെ പോലെ ജീവിക്കാന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം അതിനപ്പുറം ഒരു യഥാര്‍ത്ഥ്യമുണ്ട്' ആലീസ് ക്രിസ്റ്റി പറഞ്ഞു.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X