ഞങ്ങളുടെ കുടുംബം തകർത്തത് അവരാണ്!! അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് ലോവൽ
സിനിമ സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്റേയും വിവാഹം വലിയ വിവാദങ്ങളിലേയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമ സീരിയൽ മേഖലയിൽ തന്നെ ക്യാമറമാനായ ലോവലുമായിട്ടുളള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ദിവസം മുൻ ഭർത്താവ് സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചത് വൻ വാർത്തകൾക്ക് വഴിവെച്ചിരുന്നു. ആദിത്യന്റേത് നാലാം വിവാഹമാണെന്നുൾപ്പടെയുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ അമ്പിളി ദേവിയും ആദിത്യനും രംഗത്തെത്തിയിരുന്നു.
വിവാഹ ദിവസം ലോവൽ കേക്ക് മുറിച്ച സംഭവത്തിനെതിരെ അമ്പിളി ദേവി രൂക്ഷമായി തന്നെ പ്രതികരിച്ചു. തന്റെ മകന്റെ പ്രായമോ പിറന്നാളോ അറിയാത്ത ലോവന് എങ്ങനെയാണ് മുൻഭാര്യയുടെ വിവാഹം ആഘോഷിക്കാൻ എന്താണ് യോഗ്യതയെന്നും അമ്പിളി ദേവി ചോദിക്കുന്നു. ഇപ്പോഴിത താരങ്ങളുടെ ആരോപണത്തിനെതിരെ ലോവൻ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ഓൺലൈന് വേണ്ടി എസ് ദേവൻ എടുത്ത അഭിമുഖത്തിലാണ് അയാൾ ഇക്കാര്യം പറഞ്ഞത്.

വേർപിരിഞ്ഞത് അമ്പിളിയുടെ ആഗ്രഹ പ്രകാരം
തന്റേയും അമ്പിളിയുടേയും പ്രണയവിവാഹമായിരുന്നു. ഇരു വീട്ടുകാരുടേയും ഇഷ്ടപ്രകാരമായിരുന്നു വിവാഹം. എട്ടു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ എട്ട് മാസം മുൻപാണ് ബന്ധം വേർപിരിഞ്ഞത്. അതേസമയം ബന്ധം വേർപ്പെടുത്തുക എന്നത് അമ്പിളിയുടെ മാത്രം തീരുമാനമായിരുന്നെന്ന് ലോവൻ പറയുന്നു.

അമ്പിളിയെ ഇഷ്ടമായിരുന്നു
പുറത്തു നിന്നുള്ള ചില പാരകളാണ് തങ്ങളുടെ ജീവിതം നശിപ്പിച്ചത്. തനിയ്ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അമ്പിളിയെ വിളിച്ചു പറയുകയായിരുന്നു. നേരത്തെ തന്നെ അദിത്യന് അമ്പിളിയെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കാതെ വന്നപ്പോഴാണ് തനിയ്ക്കെതിരെ അപവാദ പ്രചരണം നടത്തിയത്. അതിൽ അയാൾ വിജയിക്കുകയും ചെയ്തുവെന്ന് ലോവൽ നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

മകനെ പാട്ടിലാക്കി
തന്റെ മകനെ കയ്യിലെടുത്താണ് ആദിത്യൻ അമ്പിളിയുമായി അടുക്കാൻ തുടങ്ങിയത്. ആദ്യം എന്നെ ഭീകരനായി ചിത്രീകരിച്ച് മകനിൽ നിന്ന് അകറ്റുകയായിരുന്നു. കോടതി പറഞ്ഞ തുക മുടങ്ങാതെ എല്ലാ മാസവും നൽകുന്നുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് ഇയാൾ എന്റെ മകനെ ലാളിക്കുന്നത്.-ലോവൻ പറഞ്ഞു.

അമ്പിളിയെ കുറിച്ച് ആരും മോശം പറയരുത്
അമ്പിളി ആദിത്യനുമായി സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കട്ടെ എന്നാണ് തന്റെ ആഗ്രഹം. തന്റെ മകനെ ഒപ്പം നിർത്താനുളള അവകാശവും അവസരവും തനിയ്ക്ക് നിഷേധിക്കപ്പെട്ടു. ഇങ്ങനെ ഓക്കെയാണെങ്കിലും അമ്പിളിയെ കുറിച്ച് ചിലർ ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ചില മോശമായ കമന്റ് പ്രചരിപ്പിക്കുന്നത് കാണുമ്പോൾ നല്ല സങ്കടം തോന്നാറുണ്ട്. എന്നെ വേണ്ടെന്നെന്ന് പോയെങ്കിലും അവൾ എന്റെ കുഞ്ഞിന്റെ അമ്മയല്ലേ എന്നും ലോവൽ പറയുന്നു.


Click it and Unblock the Notifications