എന്റെ ചക്കരാസിനൊപ്പമെന്ന് അമ്പിളി ദേവി! കണ്ണു തട്ടാതെ ഇരിക്കട്ടെയെന്ന് ആരാധകര്‍
ടിവി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. താരമ്പതികളുടെ വിവാഹം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീതാ സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അമ്പിളിയുടെയും ആദിത്യന്റെയും വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി വന്നത്. മകന്റെ ചിത്രങ്ങള്‍ ആദിത്യന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ കുഞ്ഞനിയന് മുത്തമകന്‍ അമര്‍നാഥ് മുത്തം നല്‍കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അര്‍ജുന്‍ എന്നായിരുന്നു.

അര്‍ജുന്‍ എന്നായിരുന്നു കുഞ്ഞിന് അമ്പിളിയും ആദിത്യനും പേരിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരി 25നായിരുന്നു അമ്പിളിയുടെയും അദിത്യന്റെയും വിവാഹം നടന്നത്. വിവാഹ വാര്‍ഷികത്തിന് മുന്‍പേയാണ് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ എത്തിയത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളെല്ലാം അദിത്യന്‍ ജയന്‍ എപ്പോഴും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്.

അടുത്തിടെ തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു താരം. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും അമ്പിളി ദേവി വിട്ടുനിന്നിരുന്നു. ഗര്‍ഭിണിയായ ശേഷമാണ് സീരിയലുകളില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് നടി അറിയിച്ചിരുന്നത്. അഭിനേതാവിന് പുറമെ അവതാരകയായും അമ്പിളി ദേവി മലയാളത്തില്‍ തിളങ്ങിയിരുന്നു.

സീരിയലുകളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമകളിലും അഭിനയിച്ചിരുന്നത്. ലോക് ഡൗണ്‍ കാലത്ത് അമ്പിളി ദേവിയുടെതായി വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മക്കളായ അമര്‍നാഥിനും അര്‍ജുനുമൊപ്പമുളള വീഡിയോ ആണ് നടി ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചക്കരാസിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് നടി പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. കണ്ണ് തട്ടാതെ ഇരിക്കട്ടെ അമ്മക്കും പൊന്മകള്‍ക്കും എന്നാണ് വീഡിയോ കാണുന്ന ആരാധകര്‍ അമ്പിളിയോട് പറയുന്നത്. സന്തോഷമായാലും ദുഖമായാലും ആരാധകരുമായി പങ്കുവെക്കാറുളള താരമാണ് ആദിത്യന്‍. അമ്പിളിയുടെയും ആദിത്യന്റെയും മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

വിവാഹത്തിന് മുന്‍പ് നിരവധി സീരിയലുകളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്. സീരിയലുകളിലൂടെയാണ് ആദിത്യന്‍ ജയന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.


Click it and Unblock the Notifications