യുകെയിലുള്ള ആളുമായുളള ബന്ധം; ആദിത്യന് മറുപടിയുമായി അമ്പിളി ദേവി, സത്യം ഇതാണ്...

നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യ ജയനും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവി തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ആദിത്യനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പുറംലോകം അറിയാൻ തുടങ്ങിയത്. അമ്പിളി ദേവിയായിരുന്നു ആദിത്യനുമായുള്ള പ്രശ്നത്തെ കുറിച്ച് ആദ്യംസംസാരിച്ചത്. ഇത് വൈറലായതിന് പിന്നാലെ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യൻ രംഗത്തെത്തുകയായിരുന്നു. തെളിവ് സഹിതം നിരത്തി കൊണ്ടായിരുന്നു നടിക്കെതിരെ വിമർശനം ഉന്നയിച്ചത്.

കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ സാക്ഷി അഗർവാൾ, ചിത്രം കാണൂ

താനുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പു വരെ അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. വിദേശത്തുള്ള അയാളുമായി ഫോൺവിളിക്കുന്നതിന്റെയും മറ്റുമുള്ള ചില സ്‌ക്രീൻഷോട്ടുകളും നടൻ പുറത്തുവിട്ടിരുന്നു. ഇത് വൈറലായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിച്ച സ്ക്രീൻഷോർട്ടിന്റ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നടി. സൂരജ് പാലക്കാരനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുകെയിൽ ജോലി ചെയ്യുന്ന ഒരാളുമായുള്ള  ബന്ധം

യുകെയിൽ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹത്തിന് മുൻപ് ബന്ധമുണ്ടായിരുന്നത് സത്യമാണ്. ആദിത്യനുമായുള്ള വിവാഹത്തിന് മുൻപ് വന്ന ആലോചനയായിരുന്നു അത് എന്റെ ഡാൻസ് ടീച്ചർ വഴിയാണ് ഈ ബന്ധം വരുന്നത്. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന ബന്ധമാണ്.

വിവാഹാലോചന

പക്ഷേ പിന്നീട് ആ ബന്ധം മുന്നോട്ടുപോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്. പക്ഷേ അത് കല്യാണത്തിലേക്ക് ഒരിക്കലും എത്തില്ല എന്ന് അറിയാമായിരുന്നു. അല്ലാതെ മറ്റൊന്നും ആ ബന്ധത്തിൽ ഇല്ലെന്നും അമ്പിളി ദേവി പറഞ്ഞു.

വീഡിയോ കോൾ ചെയ്തത്

വിഡിയോ കോൾ ചെയ്തതാണ്. അതിൽ എവിടെയെങ്കിലും മോശമായ കാര്യമുണ്ടോ? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്‌നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും. വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ.'

Recommended Video

ദീപ്തി IPS ന് മമ്മൂക്ക പറഞ്ഞു കൊടുത്ത ട്രിക് | Filmibeat Malayalam
ആദിത്യനെ കുറിച്ച് അകെ അറിയാവുന്നത്

എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. ഇത്രയും നന്നായി സംസാരിക്കുന്ന വ്യക്തി, സൗമ്യ ഇതൊക്കെ കണ്ടപ്പോൾ വിശ്വസിച്ചു. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ.- അമ്പിളി ദേവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X