അമ്പിളി ദേവിയുടെ മക്കളുടെ മനോഹര വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി അമ്പിളി ദേവി. ആദിത്യന്‍ ജയനുമായുളള വിവാഹത്തിന് പിന്നാലെയാണ് നടി കഴിഞ്ഞ വര്‍ഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്.

കുഞ്ഞുണ്ടായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ആദിത്യന്‍ തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. പിന്നാലെ കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം മക്കളുടെതായി അമ്പിളി ദേവി പങ്കുവെച്ച പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൂത്തമകന്‍ അപ്പുവിന്റെയും രണ്ടാമത്തെ മകന്‍ അര്‍ജുന്റെയും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്തുനിന്നും അമ്പിളി ഇടവേളയെടുത്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷമാണ് സീരിയലുകളില്‍ നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്. അഭിനേതാവിന് പുറമെ അവതാരകയായും അമ്പിളി ദേവി മലയാളത്തില്‍ തിളങ്ങിയിരുന്നു. സീരിയലുകളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമകളിലും അഭിനയിച്ചിരുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദിത്യന്‍ ജയനും. നായകനായും സഹനടനായുമൊക്കെയാണ് ആദിത്യന്‍ സീരിയല്‍ രംഗത്ത് തിളങ്ങിയത്.
സീരിയലുകള്‍ക്ക് പുറമെ ഇടയ്ക്ക് സിനിമകളിലും അഭിനയിച്ചിരുന്നു താരം. കഴിഞ്ഞ വര്‍ഷം അമ്പിളി ദേവിയുമായുളള വിവാഹത്തിന് പിന്നാലെയാണ് ആദിത്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജനുവരി 25നായിരുന്നു അമ്പിളിയുടെയും അദിത്യന്റെയും വിവാഹം നടന്നത്. വിവാഹ വാര്‍ഷികത്തിന് മുന്‍പേയാണ് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ എത്തിയത്. സന്തോഷമായാലും ദുഖമായാലും ആരാധകരുമായി പങ്കുവെക്കാറുളള താരമാണ് ആദിത്യന്‍. അമ്പിളിയുടെയും ആദിത്യന്റെയും മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
വിവാഹത്തിന് മുന്‍പ് നിരവധി സീരിയലുകളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്. സ്‌കൂല്‍ കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് അമ്പിളി ദേവി അഭിനയം തുടങ്ങിയത്.


Click it and Unblock the Notifications