Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
കുടുംബവിളക്ക് നിര്‍ത്തിയോ? ബിഗ് ബോസില്‍ പങ്കെടുക്കുമോ, അമൃത നായരുടെ മറുപടി വൈറല്‍
കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അമൃത നായര്‍. ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി അമൃത എത്തിയിരുന്നു. അമൃത നായരോട് ചോദ്യങ്ങള്‍ ചോദിച്ച് ആരാധകര്‍ക്ക് പുറമെ സഹപ്രവര്‍ത്തകരും ഇന്‍സ്റ്റഗ്രാമില്‍ എത്തി.

ലൈവില്‍ പൊട്ടിക്കരഞ്ഞ സംഭവത്തിന് പിന്നാലെ ചേച്ചി ഇപ്പോള്‍ ഒകെയാണോ എന്ന് ചോദിച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്. ഇതിനെല്ലാം ചിരിച്ചുകൊണ്ട് ഒകെ ആണെന്ന മറുപടി നടി നല്കി. അതേസമയം കുടുംബവിളക്ക് നിര്‍ത്തി എന്ന ന്യൂസ് കേട്ടു ശരിയാണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഇല്ലെന്നാണ് അമൃത ഈ ചോദ്യത്തിന് മറുപടി കൊടുത്തത്. ഇതിന് പിന്നാലെ ബിഗ് ബോസില്‍ അടുത്ത സീസണ് പോകാന്‍ താല്പര്യമുണ്ടോ എന്നായി അടുത്ത ആളുടെ ചോദ്യം.
ഇതിനും ഇല്ലെന്നുളള മറുപടിയാണ് അമൃത നല്‍കിയത്. അതേസമയം അമൃത എന്ന പേരിനേക്കാള്‍ ശീതള്‍ എന്ന് പറഞ്ഞാലാണ് നടിയെ കൂടുതല്‍ പേരും അറിയുക. കുടുംബവിളക്കില്‍ പാര്‍വ്വതി വിജയ്ക്ക് പകരമാണ് ശീതള്‍ എന്ന കഥാപാത്രമായി അമൃത എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശീതളിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അമൃത നായര്‍ക്ക് സാധിച്ചിരുന്നു.
അനന്യ പാണ്ഡെയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിക്കാറുണ്ട് അമൃത നായര്‍. അടുത്തിടെ വെബ് സീരിസ് ഷൂട്ടിംഗിനിടെ എടുത്തൊരു ചിത്രം നടിയുടെതായി വൈറലായിരുന്നു. ചിത്രീകരണത്തിനായി ഗര്‍ഭിണിയെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു ചിത്രമായിരുന്നു നടിയുടെതായി അന്ന് വൈറലായത്. തുടര്‍ന്ന് ഇതിന് പലതരത്തിലുളള കമന്റുകളാണ് വന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കുമുളള മറുപടിയുമായി നടി എത്തിയിരുന്നു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല