നോർമൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആരും നോക്കാറില്ല, പലതും പറഞ്ഞ് നോവിക്കുന്നു, തെറ്റുകൾ പറ്റിയിട്ടുണ്ട്; അഞ്ജന

By Desk

മോഡലും ഡ്രോയിങ് ആർട്ടിസ്റ്റുമായ അ‍ഞ്ജന മോഹൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഗോൾഡ് സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ്. അതിന് മുമ്പ് നാൻസി എന്ന വെബ് സീരിസിലൂടെയും അഞ്ജന ചർച്ചയായിരുന്നു. ഇന്ന് സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന അഞ്ജനയ്ക്ക് ബോൾഡ് ഫോട്ടോഷൂട്ടുകളുടെ ഭാ​ഗമായതിന്റെ പേരിൽ വലിയ രീതിയിൽ ​​ഹേറ്റ് ലഭിച്ചിരുന്നു. കണ്ണൂർ സ്വദേശിനിയായ അഞ്ജന മോൺസ്റ്ററിലും വിജയ് ദേവരകൊണ്ടയുടെ സിനിമ ഫാമിലി സ്റ്റാറിലും അഭിനയിച്ചിട്ടുണ്ട്.

മോഡേൺ ഫോട്ടോഷൂട്ടുകളിലൂടെയാണ് വൈറലായത് എന്നതുകൊണ്ട് തന്നെ ​​ഗ്ലാമർ റോളുകളാണ് അഞ്ജനയ്ക്ക് ലഭിക്കുന്നത് ഏറെയും. എന്നാൽ അത്തരം റോളുകൾ ഇപ്പോൾ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് താരം. നല്ല കഥാപാത്രങ്ങൾ ചെയ്ത് അഭിനേത്രി എന്ന രീതിയിൽ കഴിവ് തെളിയിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.

Anjana Mohan
Photo Credit: Anjana Mohan / Instagram

എല്ലാം ഓവർ കം ചെയ്ത് റൂട്ട് കറക്ടാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് സിനിമാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ അ‍ഞ്ജന പറഞ്ഞു. ഗ്രാമീണ പെൺകുട്ടിയായുള്ള കഥാപാത്രങ്ങൾ ചെയ്യാനും അത്തരം വസ്ത്രങ്ങൾ ധരിക്കാനും എനിക്ക് ഇഷ്ടാണ്. ഞാൻ ഇത്തരം വേഷങ്ങൾ ഇടാറുമുണ്ട്. പക്ഷെ വൈറലാകുന്നത് ഞാൻ മോഡേൺ വസ്ത്ര​ങ്ങൾ ധരിക്കുമ്പോൾ മാത്രമാണ്.

നോർമൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആരും നോക്കാറില്ല. അതുകൊണ്ടാണ് എന്നെ മോഡേൺ വസ്ത്രത്തിൽ മാത്രം എല്ലാവരും അറിയുന്നത്. ​ഗ്രാമീണ ലുക്കിലും സാരിയുടത്തും നിരവധി ഫോട്ടോകൾ ഞാൻ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അതിന് വലിയ രീതിയിൽ റീച്ച് കിട്ടാറില്ല. ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ മിക്കതിലും നാടൻ ലുക്കാണ്.

മോഡേണിൽ നിന്നും മാറി നാടനിലേക്ക് വരുന്നുണ്ടെന്നും അ‍ഞ്ജന പറയുന്നു. എന്നെ ആളുകൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് നോവിക്കുന്നുണ്ട്. പക്ഷെ അതിലൊന്നും കുഴപ്പമില്ല. ലൈഫിൽ ഓരോന്ന് അനുഭവിച്ച് ഓവർകം ചെയ്ത് പോവുകയാണ്. ​ഗ്ലാമറസ് റോളുകൾ ചെയ്യാൻ സിനിമയിലേക്ക് ക്ഷണം വരാറുണ്ട്. പക്ഷെ ഞാൻ ചെയ്തിട്ടില്ല. മോഡേൺ ലുക്ക് മാത്രമല്ല നാടൻ ലുക്കും ചെയ്യണം.

നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രൂവ് ചെയ്യണമെന്ന ആ​ഗ്രഹമുണ്ട്. എന്റെ ഇമേജ് മാറ്റിയെടുക്കണമെന്ന് ആ​ഗ്രഹമുണ്ട്. നമ്മൾ മോഡേൺ വസ്ത്ര ധരിച്ചാലും ഇല്ലെങ്കിലും ക്യാമറയിൽ അത് പകർത്തുന്ന ആം​ഗിൾ വ്യത്യസ്തമായിരിക്കും. കേരളത്തിലെ മീഡിയാസ് ഹൈറ്റിൽ നിന്ന് താഴേക്ക് ആം​ഗിൾ വെച്ചാണ് വീ‍ഡിയോ എടുക്കുന്നത്.

Anjana Mohan
Photo Credit: Anjana Mohan / Instagram

അതുകൊണ്ട് തന്നെ നല്ല ഡ്രസ് ധരിച്ച് വന്നാലും വൾ​ഗറായി കാണിക്കും. അത് ഒരു മെയിൻ പ്രശ്നമാണ്. കാണിക്കാൻ വേണ്ടി അമ്പലത്തിൽ വരുമ്പോൾ അങ്ങനെ ചെയ്യുന്നത് നല്ലതല്ല. ലൈഫിൽ എനിക്ക് കുറച്ച് തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്റെ അറിവില്ലായ്മ കൊണ്ട് അറിയാതെ ചെയ്ത് പോയതാണ്. ഓരോന്നും സ്റ്റെപ്പ് സ്റ്റെപ്പായിട്ടാണല്ലോ ചെയ്യുന്നത്. അതിനെ ആളുകൾ ജഡ്ജ് ചെയ്യുകയും ചെയ്തു.

ചില സിനിമകളിലെ കഥാപാത്രത്തിന്റെ പേരിലും ഞാൻ ജഡ്ജ് ചെയ്യപ്പെടുന്നുണ്ട്. വെസ്റ്റേൺ ചിന്താ​ഗതിയുള്ള ആളാണ് ഞാൻ. പക്ഷെ അത് കേരളത്തിൽ നടക്കില്ല. അത് എനിക്ക് മനസിലായി. മോഡേൺ ലുക്ക് ഇപ്പോൾ ചെയ്യണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് ഞാൻ‌ ഇപ്പോൾ. സൈബർ ബുള്ളിയിങ് വന്നപ്പോൾ അത് കുടുംബാം​ഗങ്ങളേയും ബാധിച്ചിരുന്നു.

ഇപ്പോൾ എല്ലാം ഓവർ കം ചെയ്ത് റൂട്ട് കറക്ടാക്കിയാണ് മുന്നോട്ട് പോകുന്നത്. കൃഷ്ണ ഭക്തയാണ് താനെന്നും അഞ്ജന പറഞ്ഞു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം നല്ലതായിരുന്നു. കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നതുകൊണ്ട് നന്നായി സംസാരിക്കാൻ പറ്റി. നല്ല പേഴ്സണാലിറ്റിയാണ് അദ്ദേഹമെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X