»   » കുക്കറി ഷോയില്‍ അനില ശ്രീകുമാറും കുടുംബവും, ആനിയുടെ സുഖാന്വേഷണങ്ങളോ.. ദേ ഇങ്ങനെ!!

കുക്കറി ഷോയില്‍ അനില ശ്രീകുമാറും കുടുംബവും, ആനിയുടെ സുഖാന്വേഷണങ്ങളോ.. ദേ ഇങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam

മോഹക്കടല്‍, ജ്വാലയായ് തുടങ്ങിയ മലയാളം സീരിയലിലൂടെ സുപരിചിതയാണ് നടി അനില ശ്രീകുമാര്‍. ഇപ്പോഴിതാ സീരിയലിലെ തിരക്കുകള്‍ മാറ്റി വെച്ച് കുക്കറി ഷോയില്‍ പങ്കെടുക്കാനെത്തിയിരിക്കുകയാണ് നടി. അമൃത ടിവിയില്‍ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ എന്ന ഷോയിലാണ് അനില ശ്രീകുമാര്‍ കുടുംബത്തോടൊപ്പം പങ്കെടുത്തത്. ഫെബ്രുവരി മൂന്ന് വൈകിട്ട് ഏഴു മണിക്കാണ് ആനിയ്‌ക്കൊപ്പമുള്ള അനില ശ്രീകുമാറിന്റെ കുക്കറി ഷോ സംപ്രേഷണം ചെയ്തത്.

ഫാന്‍സിന്റെ തള്ളലല്ല, ഷൂട്ടിങിനിടയില്‍ പ്രണവിന് സംഭവിച്ചത്, വീഡിയോ വൈറല്‍!

എന്നാല്‍ ഷോ സംപ്രേഷണം ചെയ്യുന്നതിന് മുമ്പായി പരിപാടിയുടെ പ്രൊമോ വീഡിയോ ചാനലുകാര്‍ പുറത്ത് വിട്ടിരുന്നു. അടുത്ത സുഹൃത്തുക്കളായ ആനിയുടെയും അനില ശ്രീകുമാറിന്റെയും സുഖാന്വേഷണങ്ങളാണ് പ്രൊമോ വീഡിയയില്‍. കൂടാതെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും ഇവര്‍ പങ്കു വയ്ക്കുന്നുണ്ട്. ചാനല്‍ പുറത്ത് വിട്ട ആനീസ് കിച്ചണ്‍ ഷോയുടെ പ്രമോ വീഡിയോ കാണാം.

ദൂരദര്‍ശനിലെ ജ്വാലയായ് എന്ന സീരിയലിലൂടെയാണ് അനില ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ചെറിയ പ്രായത്തില്‍ തന്നെ 65 വയസുകാരിയായി അഭിനയിച്ച അനില ശ്രീകുമാറിന് പിന്നീട് ഒത്തിരി വേഷങ്ങള്‍ ലഭിച്ചു. സീരിയലുകളില്‍ മാത്രമല്ല, സിനിമയിലും നല്ല വേഷങ്ങള്‍ ലഭിച്ചു.

anilasreekumar

എംടി, ഹരിഹരന്‍ ചിത്രമായ സര്‍ഗം എന്ന ചിത്രത്തിലൂടെയാണ് അനില ശ്രീകിമാര്‍ ആദ്യമായി സിനിമയിലെത്തിയത്.സര്‍ഗത്തിലെ ചെറിയൊരു വേഷമായിരുന്നുവെങ്കിലും പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയം ചിത്രത്തിലും അനില ശ്രീകുമാര്‍ അഭിനയിച്ചു. നടന്‍ വിനീതിന്റെ അനിയത്തിയുടെ വേഷമായിരുന്നു ചിത്രത്തില്‍.

English summary
Actress Anila Sreekumar and family to visit Annie's Kitchen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam