തേച്ചിട്ട് പോയ ആളുടെ ചില വൃത്തിക്കെട്ട സ്വഭാവം എനിക്കും കിട്ടി; കല്യാണം വരെ എത്തിയ പ്രണയത്തെ കുറിച്ച് അഞ്ജന

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് അഞ്ജന അപ്പുക്കുട്ടന്‍. മിമിക്രി വേദിയിലും സിനിമയിലും ടെലിവിഷന്‍ പരമ്പരകൡലുമൊക്കെ സജീവ സാന്നിധ്യമാണ് നടി. എന്നാല്‍ ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുന്ന അഞ്ജനയെ കുറിച്ചുള്ള രസകരമായ കഥകളാണ് പുറത്ത് വരുന്നത്.

ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അഞ്ജന പങ്കെടുത്തിരുന്നു. ഇടയ്ക്ക് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായിട്ടുള്ള മറുപടിയാണ് നടി പറഞ്ഞത്. അതുപോലെ തെന്നിന്ത്യന്‍ നടന്‍ വിക്രമിനോട് പ്രണയം തോന്നിയതിനെ പറ്റിയും അഞ്ജന വെളിപ്പെടുത്തിയിരുന്നു.

അഞ്ജനയുടെ അഭിനയം കണ്ട് വിക്രം പോലും ഞെട്ടിയെന്ന കഥയെ കുറിച്ചാണ് പരിപാടിയ്ക്കിടെ എംജി ശ്രീകുമാര്‍ ചോദിച്ചത്. 'സൈന്യം സിനിമ മുതല്‍ എനിക്ക് വിക്രമിനോട് ഭയങ്കര പ്രണയമായിരുന്നു. തുറന്ന് പറയാനുള്ള അവസരം എനിക്ക് കിട്ടിയില്ല. എന്നെങ്കിലും കാണണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ കോബ്ര എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

anjana

കഥാപാത്രം എന്താണെന്ന് പോലും അറിയില്ല. എനിക്ക് വിക്രം സാറിനെ ഒന്ന് കണ്ടാല്‍ മതിയെന്ന് വിചാരിച്ചാണ് പോകുന്നത്. എറണാകുളത്ത് വച്ചാണ് ഷൂട്ട് നടന്നത്. അദ്ദേഹം എന്തൊരു മനുഷ്യനാണ്. ഒരു ഷോട്ടിന്റെ ഇടവേളയില്‍ പുള്ളി ഇരിക്കുന്നിടത്ത് ചെന്നിട്ട് ഞാന്‍ അങ്ങോട്ട് സംസാരിച്ചു. 'സൈന്യം സിനിമ കണ്ടത് മുതല്‍ ഞാന്‍ സാറിനെ ഭയങ്കരമായി പ്രണയിക്കുകയായിരുന്നു. ഉള്ളിലുള്ളത് തുറന്ന് പറയണമല്ലോ എന്ന് കരുതി പറഞ്ഞതാണെന്നും', നടി കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ സംസാരിച്ചതില്‍ അദ്ദേഹവും സന്തോഷവാനായിരുന്നു. പിറ്റേ ദിവസം മുതല്‍ ഹായ് അഞ്ജന, എന്നൊക്കെ പറഞ്ഞ് പുള്ളി സംസാരിക്കാന്‍ തുടങ്ങി. ഇപ്പോഴും അദ്ദേഹം റെഡിയാണെങ്കില്‍ വിവാഹം കഴിക്കാന്‍ ഞാനും തയ്യാറാണെന്ന് നടി തമാശരൂപേണ പറയുന്നു. അതേ സമയം അഞ്ജന ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് അസ്സലൊരു തേപ്പ് കിട്ടിയത് കൊണ്ടാണന്നാണ് നടി പറയുന്നത്

'എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത്, ആരെയോ കാത്തിരിക്കുകയാണോ, അതോ തേച്ചതാണോ എന്നൊക്കെയാണ്', എംജി ശ്രീകുമാര്‍ ചോദിക്കുന്നത്. 'അസ്സലൊരു തേപ്പ് കിട്ടി ഇരിപ്പാണെന്ന് അഞ്ജന പറയുന്നു. ആ പ്രണയം കല്യാണത്തിലേക്ക് എത്തുകയും വിവാഹം ഉറപ്പിക്കുന്നത് വരെ എത്തുകയും ചെയ്തിരുന്നു. പക്ഷെ കാര്യങ്ങള്‍ ഒത്ത് വന്നില്ല, അതോടെ അയാള്‍ തേച്ചിട്ടു പോയി. പക്ഷെ അയാളുടെ കുറച്ച് കച്ചറ സ്വഭാവം എനിക്കും കിട്ടിയിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്നതാണ് അതിലൊന്നെന്ന് അഞ്ജന പറയുന്നു.

anjana

അതേ സമയം എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് തന്നെ പിടിച്ചതിനെ പറ്റിയും നടി വെളിപ്പെടുത്തി. ഉഗാണ്ടയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് വാറ്റ് ചാരായം കടത്തിയെന്ന് പറഞ്ഞ് തന്നെ കസ്റ്റംസ് പിടിച്ചതെന്ന് നടി സൂചിപ്പിച്ചു. അവിടെ ബൂസ്റ്റും ഹോര്‍ളിക്‌സ് കവറുകള്‍ തൂക്കിയിട്ടത് പോലെയാണ് ഇതൊക്കെ കിട്ടുന്നത്.

ഉഗാണ്ടന്‍ വരാഗിയായിരുന്നു. അത് പാക്കറ്റിലാണ്. എല്ലാവരും കൊണ്ട് വന്നു. അച്ഛന് വേണ്ടി കൊണ്ട് വന്നതാണ്. എയര്‍പോര്‍ട്ടില്‍ വച്ച് അത് പൊക്കി. അച്ഛന് വേണ്ടി കൊണ്ട് വന്നതാണെന്നും അത് തരണമെന്നുമൊക്കെ പറഞ്ഞു, അവസാനം അദ്ദേഹം അതിന് സമ്മതിച്ചതായിട്ടും നടി പറുന്നു.

അതേ സമയം തനിക്ക് വരുന്ന വിവാഹ അഭ്യര്‍ത്ഥനകളെ പറ്റി മുന്‍പ് അഞ്ജന പറഞ്ഞിരുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് ഒരു ഇറാനിയന്‍കാരന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചാണ് റെഡ് കാര്‍പെറ്റില്‍ പങ്കെടുക്കവേ നടി പറഞ്ഞത്. 'ഒരു ഗള്‍ഫ് ഷോ കഴിഞ്ഞ് വരുമ്പോഴാണ് എയര്‍പോര്‍ട്ടില്‍ വച്ച് തന്റെ നെറ്റിയിലെ കുറി കണ്ട് ആകൃഷ്ടനായ ഒരു ഇറാനിയന്‍കാരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്', എന്നാണ് അഞ്ജന പറഞ്ഞത്.

എന്നാല്‍ ഇപ്പോഴും കല്യാണം കഴിക്കാതെ തുടരുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ അഞ്ജനയ്ക്ക് പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ല. വിവാഹ വിരോധിയൊന്നും അല്ല, ഏതെങ്കിലും ഹത ഭാഗ്യവാന്‍ സമയമാവുമ്പോള്‍ വന്നു വീഴും എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ സംസാരിച്ച് തീര്‍ക്കുകയാണ് അഞ്ജന.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X