പ്രണയിച്ചവരെല്ലാം തേച്ചു, ഇനി ഞാനുമങ്ങനെ ചെയ്തിട്ടേ വിവാഹമുള്ളു! ശപഥവുമായി അഞ്ജന അപ്പുക്കുട്ടന്‍

സിനിമയിലും സീരിയലിലും മിമിക്രി വേദികളിലുമൊക്കെ സജീവ സാന്നിധ്യമായ നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. പലപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കാറുള്ള അഞ്ജന ചെറിയ പ്രായത്തില്‍ തന്നെ അഭിനയിക്കാന്‍ എത്തിയതാണ്. ഇപ്പോഴും സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ് നടി.

എന്നിരുന്നാലും ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയായിരുന്നു. മുന്‍പ് ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി അഞ്ജനയും എത്തിയിരുന്നു. ടെലിവിഷന്‍ നടന്‍ ജയകുമാറിനൊപ്പമാണ് അഞ്ജന പരിപാടിയ്ക്ക് എത്തുന്നത്.

എംജി ശ്രീകുമാറിന്റെ ചില രസകരമായ ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെയുള്ള മറുപടിയാണ് നടി തിരികെ നല്‍കിയിരുന്നത്. അതില്‍ പ്രധാനം വിവാഹത്തെ കുറിച്ചുള്ള ചോദ്യമായിരുന്നു. രസകരമായ രീതിയിലുള്ള ചോദ്യത്തിന് വളരെ വ്യക്തമായിട്ടുള്ള മറുപടി പറഞ്ഞതിനൊപ്പം തനിക്കൊരു ശപഥം ഉണ്ടെന്നും അഞ്ജന സൂചിപ്പിച്ചിരുന്നു.

anjana

അഞ്ജനയ്ക്ക് ഇനിയൊന്ന് സെറ്റില്‍ ആവേണ്ടേ എന്ന ചോദ്യത്തിന് സമയം ഉണ്ടല്ലോ എന്നാണ് നടി മറുപടിയായി പറയുന്നത്. ഇതിനെ പറ്റി ജയകുമാറിന്റെ അഭിപ്രായം എന്താണെന്നും എംജി ചോദിച്ചിരുന്നു. കല്യാണം കഴിക്കാനുള്ള നല്ല പ്രായം ഇതാണല്ലോ, നല്ല അഭിപ്രായം മാത്രമേ തനിക്കതില്‍ ഉള്ളുവെന്നാണ് ജയകുമാറിന്റെ അഭിപ്രായം.

അഞ്ജനയ്ക്ക് വല്ല പ്രണയം ഉള്ളതായിട്ടും മറ്റുമൊക്കെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് പുറമേ അങ്ങനൊന്നും കണ്ടിട്ടില്ലെന്നായി ജയകുമാര്‍. പുള്ളിക്കാരിയുടെ മനസില്‍ എന്തെങ്കിലും ഉണ്ടോന്ന് എനിക്ക് അറിയില്ല. എന്നിരുന്നാലും അത് രഹസ്യമായി നമുക്ക് ചോദിച്ചറിയാമെന്ന് പറഞ്ഞ ജയകുമാര്‍ ഇക്കാര്യം നേരിട്ട് അഞ്ജനയോട് ചോദിച്ചു.

നിനക്കങ്ങനെ വല്ലവരോടും ഇഷ്ടമുണ്ടോ? ഉണ്ടെങ്കില്‍ നടത്താമെന്ന് പറഞ്ഞെങ്കിലും ഇല്ലെന്നാണ് അഞ്ജനയുടെ മറുപടി. 'ഒത്തിരിപ്പേര്‍ ഇങ്ങോട്ട് ലൈന്‍ അടിച്ച് വന്നു. പക്ഷേ അതെല്ലാം എന്നെ തേച്ചു. ഇനി ഒരെണ്ണമെങ്കിലും എനിക്ക് അങ്ങോട്ട് തേക്കണം. എന്നിട്ടേ ഞാന്‍ കെട്ടൂ', എന്നായിരുന്നു അഞ്ജനയുടെ മറുപടി.

anjana

ആദ്യമായി അഭിനയിക്കാന്‍ വന്നതിനെ കുറിച്ചും അഞ്ജന പറഞ്ഞിരുന്നു. 'നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ അഭിനയിക്കാന്‍ ആദ്യമായി എത്തുന്നത്. അന്ന് അമൃതാനന്ദമയി അമ്മയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അന്ന് ഒന്നും അറിയില്ലായിരുന്നു', എന്നും നടി പറയുന്നു.

അഞ്ജന സ്ഥിരമായി വീഴുന്നതിനെ പറ്റി എംജി പറഞ്ഞിരുന്നു. ഏത് സ്റ്റേജില്‍ പോയാലും അഞ്ജന വീഴും. തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്നതിന് മുന്‍പ് ഗണപതിയ്ക്ക് പോയി തേങ്ങ ഉടയ്ക്കുന്നത് വീഴണേ എന്ന് പ്രാര്‍ഥിച്ച് കൊണ്ടാണെന്ന് തോന്നു. നമ്മളൊക്കെ വീഴ്ച കൂടാതെ രക്ഷപ്പെടുത്തണമേ എന്ന് പ്രാര്‍ഥിക്കുമ്പോള്‍ അഞ്ജന വീഴണമേ എന്നായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് എംജി തമാശരൂപേണ പറയുന്നു.

അങ്ങനൊരു മൂലശാപം എനിക്ക് കിടപ്പുണ്ടെന്നാണ് തോന്നുന്നത്. എവിടെ പോയിട്ടാണെങ്കിലും ഞാന്‍ ഡാന്‍സ് കളിച്ചാലും വീഴും സ്‌കീറ്റ് ചെയ്താലുമൊക്കെ ഞാന്‍ തെന്നി വീഴും. പക്ഷേ വീണ് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ കൈയ്യടിയ്ക്കുകയും കൂവുകയും ചെയ്യും. പക്ഷേ നമ്മള്‍ അവിടെ പിടിച്ച് നില്‍ക്കണമല്ലോ, വീണ്ടും വന്നിട്ട് ചെയ്യും.

anjana

ഒരിക്കല്‍ ബാംഗ്ലൂര്‍ നഴ്‌സിങ് കോളേജില്‍ പ്രോഗ്രാം ചെയ്യാന്‍ പോയ അനുഭവഴും അഞ്ജന പങ്കുവെച്ചു. അവിടുത്തെ നിലം വളരെ മിനുസമുള്ളതായിരുന്നു. കച്ചറ കാണിച്ച് നടക്കുന്ന സൊസൈറ്റി ലേഡി ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു കള്ളുകുടിയനെ ചവിട്ടിയിട്ട് ഞാന്‍ തിരിഞ്ഞ് പോകുന്നതിനിടെ തെന്നി വീണു.

ശരിക്കും രണ്ട് കാലും പൊങ്ങി മൂട് ഇടിച്ച് തന്നെയാണ് വീണത്. അതിനാണ് അവിടെ ഏറ്റവും വലിയ കൈയ്യടി ലഭിച്ചത്. അപ്പോള്‍ നമുക്കൊരു നാണക്കേട് തോന്നുമല്ലോ. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റ് വന്നിട്ട് അയാള്‍ക്കിട്ട് രണ്ട് ചവിട്ട് കൂടി കൊടുത്തിട്ടാണ് പോയതെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

പ്രശസ്ത സീരിയല്‍-ചലച്ചിത്ര താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. ഡാര്‍വിന്റെ പരിണാമം, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, പ്രേതം, പാ.വ, ഒരു മുത്തശ്ശി ഗദ, ബെന്‍ തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ നടി ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലൂടെയും അഞ്ജന സജീവ സാന്നിധ്യമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X