നടി അഞ്ജു അരവിന്ദ് ഇനി സീരിയലില്‍ അഭിനയിക്കുന്നില്ല! ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടി പറഞ്ഞത്

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ നടിമാരില്‍ ഒരാളാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിനിമയിലൂടെ 1995 ലാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സുധീഷിന്റെ നായികയായിട്ടെത്തിയാണ് അഞ്ജു വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

താരരാജാവ് മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ ഒട്ടുമിക്ക പ്രമുഖ നടന്മാര്‍ക്കുമൊപ്പവും തമിഴില്‍ വിജയിയുടെ നായികയായിട്ടുമൊക്കെ അഞ്ജു അഭിനയിച്ച് കൈയടി വാങ്ങിയിട്ടുണ്ട്. 2001 മുതല്‍ സിനിമയില്‍ ഇടവേളകള്‍ വന്നിരുന്നു.

actress-anju-aravind

അതിന് പ്രധാന കാരണം നടിയുടെ വിവാഹമായിരുന്നു. കുറച്ച് നാളുകള്‍ക്കുള്ളില്‍ ആദ്യ ബന്ധം വേര്‍പിരിയുകയും പുനര്‍വിവാഹം കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതോടെ സിനിമയില്‍ നിന്നും വലിയ ഗ്യാപ്പ് വന്നു. ഇടയ്ക്ക് ചെറിയ വേഷങ്ങളില്‍ ഓരോ സിനിമകളിലായി അഭിനയിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ മകള്‍ക്കൊപ്പം ബാംഗ്ലൂരില്‍ കഴിയുകയാണ് നടി.

സിനിമകളില്‍ നിന്നും ഇടവേള എടുത്തതോടെ അഞ്ജു ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ താന്‍ ഇനി സീരിയലുകളില്‍ അഭിനയിക്കുന്നില്ലെന്ന് പറയുകയാണ് നടി. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടി ആരാധകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തന്നെ ഉത്തരങ്ങള്‍ പറഞ്ഞിരുന്നു. വീടിനെ കുറിച്ചും നാടിനെ കുറിച്ചുമൊക്കെ ചോദിച്ചതിനൊപ്പമാണ് അഭിനയ ജീവിതത്തെ കുറിച്ചുള്ള ചോദ്യവും വന്നത്.

actress-anju-aravind

'എന്ത് കൊണ്ടാണ് ഇനി സീരിയലിലേക്ക് ഇല്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി. രണ്ട് വര്‍ഷമായി സീരിയല്‍ രംഗം വിട്ടിട്ട്. ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയല്‍ ചെയ്യില്ല എന്ന്. സീരിയല്‍ ചെയ്തിട്ടും നമ്മള്‍ക്ക് തന്നെ സംതൃപ്തി വരുന്നൊരു റോളും കിട്ടാത്തതാണ് കാരണമെന്നും അഞ്ജു പറയുന്നു.

ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ കുറിച്ചുള്ള ചോദ്യത്തിനും അഞ്ജു മറുപടി കൊടുത്തിരുന്നു. ഇന്നലെയും ഞാന്‍ ടീച്ചറെ വിളിച്ചിരുന്നു. എന്നാല്‍ എടുത്തില്ല. ടീച്ചറും എന്റെ അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നവരാണ്. എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടമാണ്. അതുപോലെ ടീച്ചര്‍ക്കും എന്നെ ഒരുപാട് ഇഷ്ടമാണെന്നും അഞ്ജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X