എന്നെ പ്രേമിക്കുമ്പോള്‍ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ട്; കല്യാണ കാര്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ കാരണമെന്ന് അന്ന

വളര്‍ന്ന് കാട് പോലെ നില്‍ക്കുന്ന ചുരുണ്ട മുടിയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് അന്ന ചാക്കോ. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായി മാറിയ അന്ന അവതാരകയായിട്ടും നടിയായിട്ടുമൊക്കെ കരിയര്‍ സജീവമാക്കുകയാണ്. ജീവിതത്തില്‍ ശക്തമായ ഒരു പ്രണയവും പ്രണയപരാജയവും ഉണ്ടായതിനെ പറ്റിയാണ് അന്നയിപ്പോള്‍ വെളിപ്പെടുത്തുന്നത്.

എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സീരിയസ് റിലേഷന്‍ഷിപ്പിനെ കുറിച്ച് അന്ന വെളിപ്പെടുത്തിയത്.

 പ്രണയത്തെ കുറിച്ച് അന്ന ചാക്കോ വെളിപ്പെടുത്തിയതിങ്ങനെ

പ്രണയത്തെ കുറിച്ച് അന്ന ചാക്കോ വെളിപ്പെടുത്തിയതിങ്ങനെ

'എന്നും സിനിമയോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് അസോസിയേറ്റായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാന്‍ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും എന്നാണ് അന്ന പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അന്ന സൂചിപ്പിച്ചു. പുള്ളി ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്ക് അറിയില്ലെന്നാണ് നടി വെളിപ്പെടുത്തിയത്.

 അമ്മയുമായിട്ടുളള ആത്മബന്ധത്തെ കുറിച്ച് അന്ന പറഞ്ഞതിങ്ങനെ..

അമ്മയുമായിട്ടുളള ആത്മബന്ധത്തെ കുറിച്ച് അന്ന പറഞ്ഞതിങ്ങനെ..

എന്ത് ചെയ്താലും ഞാന്‍ എന്റെ അമ്മയോട് പറയും. ഈ ബന്ധത്തെ കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ ബ്രേക്കപ്പ് ആയതിനെ പറ്റിയോ അതിന് ശേഷം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങളും അമ്മയോട് പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് എതിര്‍പ്പ് ഉണ്ടെങ്കിലും അയാളോടൊപ്പം ജീവിക്കണം എന്നായിരുന്നു എന്റെ തീരുമാനം.

എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു

എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി. എന്ത് കാരണം കൊണ്ടാണെങ്കിലും അയാളെ പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാള്‍ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകമായിരുന്നു.

ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നെന്നാണ് അന്ന പറഞ്ഞത്

ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നെന്നാണ് അന്ന പറഞ്ഞത്. അതിന് ശേഷം കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതോടെ അതൊക്കെ ഓവര്‍കം ചെയ്യാനും ശീലിച്ചു. പക്ഷെ ഇപ്പോഴും ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പ്രണയിച്ചേ കെട്ടു എന്നാണ് അന്ന ചാക്കോ ഉറപ്പിച്ച് പറയുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X