എന്റെ ചേട്ടൻ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ നടിയ്ക്ക് മറുപടിയുമായി ആനി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. 1990 ൽ ന്യൂസ് എന്ന ചിത്രവുമായf സിനിമയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു. പിന്നീട് തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കുകയായിരുന്നു. ഇന്നും ഷാജി കൈലാസ് ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

Shaji Kailas-Annie

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാജി കൈലാസിനെ കുറിച്ച് നടി കുളപ്പുള്ളി ലീല പറഞ്ഞ വാക്കുകളാണ്. ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി അവതാരകയായി എത്തുന്ന ഷോയിലാണ് സംവിധായകനിൽ നിന്നുണ്ടായ വേറിട്ട അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അത്രയും വലിയ സംവിധായകൻ എന്നെ പോലെ ഒരു 'നടിയെ അങ്ങനെ വിളിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നിയെന്നാണ് ലീല പറയുന്നത്. ഇതിനുള്ള ആനിയുടെ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ...ഞാൻ ഷാജി കൈലാസ് സാറിൻ്റെ ഒരേയൊരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകൻ എന്നൊക്കെയാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ സെറ്റിൽ ചെന്നപ്പോൾ അതൊക്കെ മാറി. എത്ര സ്നേഹത്തോടെയാണ് സാർ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. 'ദ്രോണ'യ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വർഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്.

Recommended Video

Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

ഞാൻ ഒരു സിനിമയുടെ. ഡബ്ബിംഗുമായി ബന്ധപ്പെട്ട് ലാൽ മീഡിയയിൽ നിൽക്കുമ്പോൾ ഒരാൾ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാൻ നോക്കിയപ്പോൾ ഷാജി സാർ. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകൻ എന്നെ പോലെ ഒരു 'നടിയെ അങ്ങനെ വിളിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി. അത് മറക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു". കുളപ്പള്ളി ലീല പറഞ്ഞു. ഇതിന് മറുപടിയുമായി ആനയും എത്തിയിരുന്നു. 'കണ്ടല്ലോ എന്റെ ചേട്ടൻ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ' എന്നായിരുന്നു നടിയുടെ കമന്റ്.

Read more about: annie kulappulli leela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X