അനു ജോസഫിനെ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തി

By Gokul

കൊച്ചി: സിനിമാ സീരിയല്‍ താരം അനു ജോസഫിനെ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തി. ഏപ്രില്‍ ഫൂള്‍ ദിനമാണ് അനു ജോസഫ് മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും അനുവിന്റെ മരണവാര്‍ത്തയറിഞ്ഞ പലരും ഞെട്ടി.

അനു കാറപകടത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത. വിവരമറിഞ്ഞതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം അനുവിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരം തിരക്കിയതോടെയാണ് അനു ജീവനോടെ ഇരിക്കുന്നുണ്ടെന്ന് അറിഞ്ഞത്. വിഡ്ഡിദിനത്തില്‍ ആരോ ഒപ്പിച്ച പണിയായിരുന്നു അനുവിന്റെ വ്യാജ മരണവാര്‍ത്ത.

anu-joseph

തനിക്കൊരു കുഴപ്പവും ഇല്ലെന്നും ഇപ്പോഴും ജീവനോടെ ഇരുക്കുന്നുണ്ടെന്നും അനു മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു കഴിഞ്ഞദിവസം. വിഡ്ഡിദിനത്തില്‍ ആരോ തന്ന പണിയാണിതെന്ന് അനുവും ഉറപ്പിക്കുന്നു. കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനു, ബിജുമേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഒരു സെലിബ്രിറ്റിയുടെ വ്യാജ മരണവാര്‍ത്ത ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നടന്‍ സലിംകുമാറിനെ പത്തിലധികം തവണ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിട്ടുണ്ട്. ജീവനോടെ ഇരിക്കുന്ന നടി കനകയും മരണവാര്‍ത്ത ടിവി ചാനലില്‍ പോലും ഫ് ളാഷ് ന്യൂസ് ആയത് അടുത്തകാലത്താണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X