നല്ല ഗുണങ്ങളുള്ള കുട്ടിയാണ്; ഒരേയൊരു കുഴപ്പമേയുള്ളൂ, മകളുടെ കല്യാണത്തെക്കുറിച്ച് അനു ജോസഫിന്റെ അമ്മ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനു ജോസഫ്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലെത്തിയ നടി സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുകയായിരുന്നു. മലയാളത്തിലെ വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട അനു ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് കൈരളി ടിവി സംപ്രേക്ഷണം ചെയ്ത 'കാര്യം നിസ്സാരം' എന്ന പരമ്പരയിലൂടെയാണ്. ഇതിലെ 'സത്യഭാമ' എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലും ശ്രദ്ധേയമായ വേഷത്തില്‍ നടിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു.

ആരാധകരുമായി വലിയ ആത്മബന്ധമാണ് അനുവിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. അനു ജോസഫിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെയാണ് തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്. അനു പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

അനു ജോസഫ്

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് അനു ജോസഫിന്റെ ഒരു പുതിയ വീഡിയോയാണ്. അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താരം ഇക്കുറി എത്തിയിരിക്കുന്ന്. ആരാധകരുടെ ചില സംശയങ്ങള്‍ക്കാണ് കുടുംബസമേതമെത്തി മറുപടി നല്‍കുന്നത്‌. വീട്ടുകാരെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് താരം ഉത്തരം നല്‍കുന്നുണ്ട്. അധികം പേര്‍ക്കും അറിയേണ്ടത് വിവാഹത്തെ കുറിച്ചായിരുന്നു. വിവാഹമാകുമ്പോള്‍ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു നടിയുടെ മറുപടി. ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനായിരിക്കണമെന്നാണ് അനു പറയുന്നത്.

വിവാഹത്തെ കുറിച്ചുള്ള ആഗ്രഹം

നടിയുടെ വിവാഹത്തെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ അമ്മയും അച്ഛനും പങ്കുവെയ്ക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളുടെ വിവാഹമെന്നാണ് അനുവിന്റെ അമ്മ പറയുന്നത്. തങ്ങളുടെ കാലശേഷം മകള്‍ തനിച്ചായി പോകുമെന്നുള്ള ആവലാതിയായിരുന്നു അമ്മയ്ക്ക്. തങ്ങളുടെ കാര്യങ്ങളൊക്കെ നോക്കു നല്ല ഗുണങ്ങളുള്ള മകളാണ് എന്നാല്‍
കല്യാണത്തെകുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഇങ്ങനെ പറയുന്നതെന്നും അമ്മ പറഞ്ഞു. വൈകാരികമായി സംസാരിച്ച അമ്മയെ താരം സമാധാനിപ്പെടുത്തുന്നുണ്ട്.

അഭിമാന തോന്നിയ നിമിഷം

മകളില്‍ ഏറെ അഭിമാന തോന്നിയ നിമിഷത്തെ കുറിച്ചും അനു ജോസഫിന്റെ മാതാപിതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. മകള്‍ക്ക് കലാതിലകം കിട്ടിയപ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷവും അഭിമാനം തോന്നിത്. ആദ്യമായി ജില്ലാ കലാതിലകം കിട്ടിയപ്പോള്‍ തുറന്ന ജീപ്പിലൂടെയൊക്കെ പോയിരുന്നുവെന്ന് അനു ജോസഫും പറഞ്ഞു.

വിഷമിപ്പിച്ച അനുഭവം

വിഷമിപ്പിച്ച അനുഭവങ്ങളും വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. വിഷമിപ്പിച്ച അനുഭവങ്ങള്‍ ഏറെയുണ്ടെന്നും എന്നാല്‍ അത്ര സഹിക്കാന്‍ വയ്യാത്ത വിഷമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അനു പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് താന്‍.
എന്നാല്‍ ആരോടും ചൂടാവാറില്ല. അധികം രൂക്ഷമാക്കുന്നതിന് മുന്‍പ് തന്നെ ഞാനായിട്ട് അതിന് ഫുള്‍ സ്റ്റോപ്പിടുമെന്നും നടി വ്യക്തമാക്കി

വരുമാനം

യൂട്യൂബ് ചാനലിന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്താണ് അനു ജോസഫ് ചാനല്‍ തുടങ്ങുന്നത്. ലഭിക്കുന്ന വരുമാനമൊക്കെ വീഡിയോ ആശ്രയിച്ചിരിക്കുമെന്നാണ് നടി പറയുന്നത്. യൂട്യൂബ് ചാനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

 അപകടം

നേരത്തെ ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത ഒരു കോടിയില്‍ എത്തിയപ്പോള്‍ സംഭവിച്ച കാര്‍ അപകടത്തെ കുറിച്ച് അനു ജോസഫ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം വാഹനത്തില്‍ സഞ്ചരിച്ചപ്പോഴാണ് അപകടം സംഭവിക്കുന്നത്. കസിന്റെ വിവാഹത്തിനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്നു. പിതാവിനെ ചെങ്കാണ്ണായിരുന്നത് കൊണ്ട് അനുവായിരുന്നു കാര്‍ ഓടിച്ചത്. അമ്മയുടെ നിലവിളി ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നാണ് നടി അന്ന് നടന്ന അപകടത്തെ കുറിച്ച് പറഞ്ഞത്. അപകടത്തെ തുടര്‍ന്ന് അമ്മയ്‌ക്കൊരു സര്‍ജറി വേണ്ടിവന്നുവെന്നും നടി വെളിപ്പെടുത്തി.

Read more about: anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X