For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടമുള്ളതെല്ലാം കഴിച്ചു കൊണ്ട് ശരീരഭാരം കുറച്ചു, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നടി അനു ജോസഫ്. നർത്തകി കൂടിയായ അനു ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമായിരുന്നു. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പര നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു. സത്യഭാമ എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. തുടക്കത്തിൽ ഈ പേരിലായിരുന്നു നടിയെ അറിയപ്പെട്ടിരുന്നത്.

  തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ആയിരുന്നു, അടുത്ത സുഹൃത്തും, വെളിപ്പെടുത്തി അർജുൻ കപൂർ

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട് നടിയ്ക്ക്. തന്റെ വിശേഷങ്ങളും മറ്റു താരങ്ങളുടെ വിശേഷം പങ്കുവെച്ചും അനു എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടി പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച പുതിയ വീഡിയോ ആണ്. ഇക്കുറി തന്റെ മേക്കോവറിന്റെ രഹസ്യമാണ് പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോൾ താൻ ഭക്ഷണം കഴിച്ചു കൊണ്ട് ശരീരഭാരം കുറച്ചുവെന്നാണ് നടി പറയുന്നത്.

  ഈ ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത്, ജൂഹി റുസ്തഗി വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുന്നു

  15 ദിവസം കൊണ്ട് 5 കിലോയാണ് ഇത്തരത്തിൽ അനു കുറച്ചിരിക്കുന്നത്. ശരീരഭാരം കൂടിയതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ തോന്നിയതിനെ തുടർന്നാണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് തന്റെ വെയിറ്റ് ലോസ് യാത്രയെ കുറിച്ച് പറഞ്ഞത് .ഡയറ്റിനെ കുറിച്ച് തിരഞ്ഞ് കൊണ്ട് ഇരിക്കുമ്പോഴാണ് ലക്ഷ്മി നക്ഷത്രയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതെന്നും അനു പറയുന്നു. ആ വീഡിയോയിൽ തന്നെ ആകർഷിച്ചത് ഭക്ഷണം കഴിച്ച് കൊണ്ട് ശരീരഭാരം കുറയ്ക്കാം എന്നതാണ്. 65 കിലോ ആയിരുന്നു ഡയറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാരം. ഇത് 15 ദിവസം കൊണ്ട് 60 ആയി കുറഞ്ഞിരിക്കുകയാണ്.

  രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളത്തിൽ നിന്നാണ് ഭക്ഷണം കഴിച്ച് തുടങ്ങുന്നത്. 15 മീൽസാണ് ഒരു ദിവസം കഴിക്കാനുള്ളത്. മുന്തിരി ഇട്ട വെളളം കുടിച്ചതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോഴാണ് അടുത്ത ഭക്ഷണം കഴിക്കാനുള്ളത്. ഒരു റോബസ്റ്റ പഴം ആണ് അടുത്തത്. അത് കഴിഞ്ഞ് വർക്കൗട്ട് ചെയ്യണം. ഒരു ദിവസം ഒരു നേരം അരി ആഹാരം കഴിക്കം. അനു രാവിലേയും ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണമായിരുന്നു തിരഞ്ഞെടുത്തത്. പാൽ ചായ കഴിവതും ഒഴിവാക്കണം. പിന്നീട് പ്രഭാതഭക്ഷണത്തിന് ശേഷം ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം.

  ഉച്ചയ്ക്ക് ഒരു പച്ചക്കറി കൊണ്ടുള്ള സാലഡും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് കഴിഞ്ഞ് ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ഒന്ന് വൈകുന്നേരം ഇടഭക്ഷണമായി കഴിക്കാം. അത് കഴിഞ്ഞ് നടത്തം. ശേഷം രാത്രി ഭക്ഷണം. ദോശയാണ് അനു കഴിച്ചിരിക്കുന്നത്. ചിക്കൻ , മീൻ,മുട്ട തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, എന്നാൽ വറുത്ത ചിക്കനും മീനും ഉപയോഗിക്കാൻ പാടില്ല. ട്രെയിനേഴ്സ് ഇവരുടെ ഭക്ഷണവും വ്യായമവുമൊക്കെ കൃത്യമായ നിരീക്ഷിക്കുന്നുണ്ട്. . രാത്രി ഒരു ഹെൽത്ത് ഡ്രിങ്കോട് കൂടിയാണ് അന്നത്ത ഭക്ഷണം അവസാനിപ്പിക്കുന്നത്.

  Kerala State Film Awards 2020 Winners List: Jayasurya, Anna Ben, The Great Indian Kitchen Win Big!

  അനുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. അടിപൊളിയായിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ കാര്യം നിസ്സാരത്തിലെ അനുവിന്റെ വണ്ണമാണ് കാണൻ ഭംഗിയെന്നും ഒരു ആരാധിക റയുന്നുണ്ട്. വളരെ പോസിറ്റീവ് ആയിട്ടാണ് അനുവിന്റെ വീഡ‍ിയോ പ്രേക്ഷകർ എടുത്തിയിരിക്കുന്നത്.

  Read more about: anu joseph
  English summary
  Actress Anu Joseph Opens Up The Secret Behind Her Weight Loss Journey,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X