Don't Miss!
- News
അനില്‍ ആന്റണിയുടെ രാജി: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നില്ക്കാനാവാത്ത സാഹചര്യം: കെ.സുരേന്ദ്രൻ
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
- Lifestyle
നാല്‍പ്പതുകളില്‍ സ്ത്രീകള്ക്കാവശ്യം ഇതാണ്: അപകടങ്ങള്‍ ഏറ്റവും കൂടുന്ന പ്രായം
- Sports
IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളിയാര്, ഗില്ലോ, പൃഥ്വിയോ? ആദ്യ ടി20 പ്രിവ്യു, സാധ്യതാ 11
- Technology
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- Automobiles
മാസ്ട്രോയേക്കാള് 'ഭീമന്'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
'5500 സ്ക്വയർ ഫീറ്റിൽ ചുമരുകളില്ലാതെ മൂന്ന് കോടിയുടെ വീട്'; അനു ജോസഫിന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ!
നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ട അനുജോസഫ് ഇപ്പോള്‍ വ്ലോഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനുജോസഫ് പങ്കുവയ്ക്കാറുണ്ട്.
അഭിമുഖങ്ങളും രുചി വിശേഷങ്ങളും യാത്രാ അനുഭവങ്ങളുമൊക്കെ അനുവിന്റെ വ്ലോഗിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. വളരെ ചെറുപ്പം മുതൽ കലാരംഗത്ത് അനു ജോസഫ് സജീവമാണ്.

കാസർഗോഡാണ് അനുവിന്റെ സ്വദേശം. അനുവിന്റെ മാതാപിതാക്കളും സഹോദരിയും കാസർഗോഡാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്കായി അനു തിരുവനന്തപുരത്തും മറ്റുമാണ് താമസം. കൈരളി ടിവില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അനു പ്രേക്ഷക പ്രിയം നേടിയത്.
അവതരണ ലോകത്തും തന്റേതായ സാന്നിധ്യം തെളിയിച്ച അനു ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലേയും സ്ഥിരം സാന്നിധ്യമാണ്.
സ്‌കൂള്‍ കലാതിലകം ആയിരുന്ന അനു ജോസഫ് കലാമണ്ഡലം ഡാന്‍സ് ട്രൂപ്പില്‍ അംഗമായതോടെയാണ് സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയത്. സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചിത്രലേഖ എന്ന സീരിയലിലൂടെയാണ് നടിയുടെ തുടക്കം.
പിന്നീട് മകളുടെ അമ്മ, മിന്നുകെട്ട്, ആലിലത്താലി, സ്‌നേഹചന്ദ്രിക പോലുള്ള നിരവധി സീരിയലുകള്‍ താരം ചെയ്തു. കരിയര്‍ ബ്രേക്ക് കിട്ടിയത് മിന്നുകെട്ട് എന്ന സീരിയലിലൂടെയാണെങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന അനുവിന്റെ വേഷം കാര്യം നിസാരത്തിലെ അഡ്വ.സത്യഭാമ തന്നെയാണ്.
ഇപ്പോൾ താരത്തിന്റെ വീട്ടുവിശേഷമാണ് വൈറലാകുന്നത്. മൂന്ന് കോടി രൂപയുടെ അഡാർ വീടാണ് അനു വെക്കുന്നത്. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്. 5500 സ്ക്വയർ ഫീറ്റാണ് അനുവിന്റെ വീട്. 'ഒരു ചാനൽ ഷോയിൽ പങ്കെടുക്കവെയാണ് ഞാൻ എന്റെ വീടിന്റെ വിശേഷങ്ങൾ ആദ്യം തുറന്ന് പറഞ്ഞത്.'
'ഞാൻ ഒരു ചെറിയ വീട് വയ്ക്കുന്നുണ്ടെന്നും അതിന്റെ പണി നടന്നുകൊണ്ട് ഇരിക്കുകയാണെന്നും പറഞ്ഞിരുന്നു. അപ്പോൾ മുതൽ ഒരുപാട് ആളുകൾ വീട് പണി എന്തായി എന്ന് ചോദിക്കാറുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ള വീടാണ് ഇത്.'

'പുറത്തുനിന്നും കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഇത് ഒരു ഓഫീസ് പർപ്പസിനും ഷൂട്ടിങ് പർപ്പസിനുമൊക്കെയായി ഉപയോഗിക്കാൻ കഴിയും.'
'ഇതൊരു വീട് ആണോ എന്ന് ചോദിച്ചാൽ തീർച്ചയായും വീടാണ്. എന്നാൽ മൾട്ടിപർപ്പസായി ഉപയോഗിക്കാം. ഇതിന്റെ ഒരു കോണ്സെപ്റ്റ് തന്നെ അൽപ്പം വ്യത്യസ്തമാണ്. യൂറോപ്യൻ സ്റ്റൈലിലാണ് വീട് മോഡിഫൈ ചെയ്തിരിക്കുന്നത്. ബ്ലാക്ക് കളർ തീമിലാണ് വീട് ഒരുങ്ങുന്നത്. പൂച്ചകൾക്കായും ഒരു പ്രത്യേക രീതിയിലാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്.'
'ടോപ്പിൽ ട്രാൻസ്പേരന്റ് ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. വാൾ ഇല്ലാത്ത വീട് അതായത് ചുമരുകളില്ലാത്ത വീട് എന്ന കോൺസെപ്റ്റിലാണ് വീട് ഒരുങ്ങുന്നത്. കാറ്റും വെളിച്ചവും നാച്ചുറലായി ഉണ്ടാകണം എന്ന പ്ലാൻ ആയിരുന്നു. പണി ചെയ്യാൻ വന്ന ആളുകൾ പോലും ഇങ്ങനെ ഒരു വീട് കണ്ടിട്ടില്ല.'
'വീട്ടിൽ ഒരു ലൈറ്റ് പോലും ഇട്ടില്ല എങ്കിലും വീട് നിറയെ പ്രകാശപൂരിതമാക്കുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്. മോഡുലാർ കിച്ചണാണ് സെറ്റ് ചെയ്തിരിക്കുന്നത്. പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും ഞാൻ കാണിക്കും. രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്' അനു പറഞ്ഞു.