twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനു ജോസഫിന്‍റെ ജീവിതത്തിലെ വലിയ സന്തോഷം, പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍

    |

    അവതാരകയും അഭിനേത്രിയുമായ അനു ജോസഫിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് തുടങ്ങിയ കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. 5 മക്കളുണ്ട് തനിക്കെന്ന് അനു ജോസഫ് പറയുന്നു. താന്‍ വളര്‍ത്തുന്ന പൂച്ചകളെയാണ് താരം മക്കളായി വിശേഷിപ്പിക്കുന്നത്.

    തലസ്ഥാന നഗരിയിലെ വീട്ടിലുണ്ട് 5 പൂച്ചകള്‍. നൂറ, ഷേര്‍ഖാന്‍, സിംബ, മസ്താന്‍, നിള ഇങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയത്. അനുവിന്റെ പൂച്ച പ്രേമം വല്ലാതെ കൂടിയതോടെയാണ് സുഹൃത്തുക്കള്‍ പൂച്ചാന്റി എന്ന പേര് നല്‍കിയത്. പൂച്ച ആന്റിയാണ് പൂച്ചാണ്ടിയായി മാറിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു അനുവിന് അരികിലേക്ക് സിംബയെത്തിയത്. പിന്നീട് മറ്റുള്ളവരും വന്ന് ചേരുകയായിരുന്നു. പുതിയൊരാളെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് താരം പറയുന്നു.

     പണ്ടു മുതലേ

    പണ്ടു മുതലേ

    പൂച്ച, പട്ടി തുടങ്ങിയവയോടുള്ള ഇഷ്ടം പണ്ടു മുതലേ ഉണ്ട്. സാഹചര്യവും തിരക്കും മൂലം വീട്ടില്‍ വളർത്താൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ലോക്ക് ഡൗൺ ആയപ്പോൾ തിരക്കില്ലാതെ വീട്ടില്‍ ഇരിക്കാൻ പറ്റി. ആ സമയത്ത് സിംബയെ കിട്ടിയതോടെ എന്റെ ‘പഴയ' പൂച്ച പ്രേമം തലപൊക്കുകയായിരുന്നു. ഞാന്‍ ഒറ്റയ്ക്കല്ല ഇവയെ വളർത്തുന്നത്. എന്റെ സുഹൃത്ത് അസിയും കൂടി ചേർന്നാണ് ഇവയെ പരിപാലിക്കുന്നത്. അദ്ദേഹത്തിന് പൂച്ചകളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിനെക്കുറിച്ചും നല്ല അറിവുണ്ട്. സുഹൃത്താണ് സിംബയെ സമ്മാനിച്ചത്.

    പുതിയ അതിഥി

    പുതിയ അതിഥി

    സിംബ കണ്ണു തുറന്ന് ആദ്യം കണ്ടത് എന്നെയായതിനാൽ വേഗത്തിൽ അടുത്തു. അവളുടെ വിചാരം ഞാനാണ് അവളുടെ അമ്മ എന്നാണ്. രാത്രി ഉറങ്ങുമ്പോഴൊക്കെ എന്റെ നെഞ്ചിൽ വന്നു കിടക്കും. മസ്താൻ എന്നോട് വളരെയധികം സ്നേഹം കാണിക്കുന്നവനാണ്. നാഷനൽ ലെവൽ ക്യാറ്റ് ഷോയിൽ രണ്ടു തവണ വിന്നറാണ്. ഇപ്പോൾ രണ്ടു വയസ്സായി. ഞങ്ങളുടെ പൂച്ച ഫാമിലിയിലെ വല്യേട്ടനും അവനാണ്. അവന്റെ ജോഡി നൂറയാണ്. അവൾ ഇപ്പോൾ കാരിയിങ്ങാണ്. പുതിയ അതിഥിയെ കാത്തിരിക്കുകയാണ് ഞങ്ങൾ.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
    ചിന്തിക്കാൻ പറ്റില്ല

    ചിന്തിക്കാൻ പറ്റില്ല

    ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഞാൻ ഏറ്റവും കൂടുതൽ ബിസിയായിരുന്നത് ഇവർക്കു വേണ്ടിയാണ്. ഇവരുടെ കാര്യം നോക്കുക, ഒപ്പം കളിക്കുക.. അങ്ങനെ ഫുൾ ബിസി. ജീവിതം വളരെയേറെ ആക്ടീവായി എന്നും തോന്നുന്നു. പൂച്ചകൾ ഒരിക്കലും നമ്മളെ ഇറിറ്റേറ്റ് ചെയ്യില്ല. ഇനി ഇവർ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഞാൻ കച്ചവട ലക്ഷ്യത്തോടെയല്ല ഇവയെ വളർത്തുന്നതും. ആരെങ്കിലും ഇഷ്ടത്തോടെ ചോദിച്ചാൽ ചിലപ്പോൾ വളർത്താൻ കൊടുക്കും എന്നു മാത്രമെന്നും അനു ജോസഫ് പറയുന്നു.

    Read more about: serial anu joseph
    English summary
    Actress Anu Joseph shares about her latest happiness, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X