For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇവർ ഇത്രയ്ക്ക് കട്ട കമ്പിനിയാണോ?'; ബിബിൻ ജോസിന്റെ പിറന്നാൾ ആഘോഷത്തിൽ വിശിഷ്ടാതിഥിയായി അനുശ്രീ!

  |

  ബിപിൻ ജോസ് എന്ന പേര് കേട്ടാൽ ഒരുപക്ഷേ നമുക്ക് ഈ നടനെ തിരിച്ചറിയണം എന്നില്ല. സീത പരമ്പരയിലെ രാമൻ അല്ലെങ്കിൽ കൂടെവിടെയിലെ ഋഷി എന്നീ പേരുകൾ കേട്ടാൽ മാത്രമേ കുടുംബപ്രേക്ഷകർക്ക് വേ​ഗത്തിൽ തിരിച്ചറിയാൻ സാധിക്കൂ. സീത പരമ്പരയിൽ ഒരു മുഴുനീള കഥാപാത്രമായി താരം എത്തിയിരുന്നില്ല. സീതയായി സ്വാസികയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. സ്വാസികയുടെ കഥാപാത്രത്തിന്റെ ആദ്യ ഭർത്താവായിട്ടായിരുന്നു ബിബിൻ ജോസ് അഭിനയിച്ചത്. സീതയ്ക്ക് ശേഷമാണ് ബിബിൻ ജോസ് കൂടെവിടെയിൽ അഭിനയിക്കാൻ തുടങ്ങിയത്.

  'നാളുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി'; തന്റെ നായികയെ കണ്ട സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം!

  2021ൽ ഏറെ ആകാംഷയോടെ പ്രേക്ഷകർ വരവേറ്റ പരമ്പരയാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ വീണ്ടും സീരിയൽ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും തിരക്കുകൾ വർധിച്ചതോടെ അദ്ദേഹം പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു.

  'എന്നും അച്ഛന്റെ പുന്നാരകുട്ടി', അച്ഛനില്ലാത്ത ഒരു വർഷം കൂടി കടന്നുപോകുന്നു...; പ്രിയങ്ക ചോപ്രയുടെ കുറിപ്പ്!

  പരമ്പരയിൽ ബിബിൻ ജോസിന്റെ നായിക നടി അൻഷിതയാണ്. ബിബിന്റേയും അൻഷിതയുടേയും കെമിസ്ട്രിക്ക് വലിയ ആരാധകരാണ് ഉള്ളത്. ഇരുവരേയും ചേർത്ത് ഋഷ്യ എന്നാണ് കുടുംബപ്രേക്ഷകർ വിളിക്കുന്നത്. ഒരു നടൻ എന്നതിലുപരി ബിബിൻ ജോസ് ഒരു മോഡൽ കൂടിയാണ്. കട്ടപ്പനയിലെ റിത്വിക്ക് റോഷൻ അടക്കമുള്ള സിനിമകളിലും ബിബിൻ അഭിനയിച്ചിട്ടുണ്ട്. പ്രതിഭാധനനായ നടനാണ് ബിപിൻ ജോസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്നേഹം എന്ന മ്യൂസിക് ആൽബത്തിലൂടെയൂം താരം തിളങ്ങിയിരുന്നു. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന താരം സീത എന്ന പരമ്പരയ്ക്ക് പിന്നാലെ യാത്രകളിൽ ആയിരുന്നു നിറഞ്ഞ് നിന്നത്.

  സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം നടത്തുന്ന യാത്രകളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. വാലന്റൈൻസ് ഡേ ആ​​ഘോഷങ്ങളുടെ ഭാ​ഗമായി നടി അൻഷിതയുടെ പ്രണയദിനാഘോഷത്തിൽ ബിബിനും പങ്കാളിയായിരുന്നു. ആഷ്‌ലി എന്നാണ് ബിബിന്റെ ഭാര്യയുടെ പേര്. ഇപ്പോൾ താരത്തിന്റെ ഭാര്യ ന്യൂസ് ലാൻഡിൽ ആണ് ജോലി ചെയ്യുന്നത്. അവധി ആഘോഷിക്കാൻ ഇടയ്ക്കിടെ അവിടെ പോകാറുണ്ട് ബിബിൻ. കഴിഞ്ഞ ദിവസം ബിബിന്റെ പിറന്നാൾ‌ ആയിരുന്നു. സഹതാരങ്ങൾക്കൊപ്പമാണ് ബിബിൻ പിറന്നാൾ ആഘോഷിച്ചത്. വിശിഷ്ടാതിഥിയായി നടി അനുശ്രീയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. കൊച്ചിയിലായിരുന്നു ബിബിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. മുമ്പും അനുശ്രീക്കൊപ്പമുള്ള ചിത്രങ്ങൾ ബിബിൻ പങ്കുവെച്ചിരുന്നു. 'നിങ്ങൾ അടുത്ത സുഹൃത്തുക്കളാണോ?' തുടങ്ങി നിരവധി കമന്റുകളാണ് അനുശ്രീയെ കുറിച്ച് ചോദിച്ചുകൊണ്ട് ബിബിന്റെ സോഷ്യൽമീഡിയ പേജിൽ നിറയുന്നത്.

  കൂടെവിടെയിലെ ബിബിന്റെ നായികമാരായ അൻഷിതയും മാൻവിയും ചേർന്നാണ് പിറന്നാൾ ആഘോഷവും കേക്കും സംഘടിപ്പിച്ചത്. തന്റെ പിറന്നാൾ ആഘോഷം കെങ്കേമമാക്കിയ സഹതാരങ്ങൾക്കും പ്രിയപ്പെട്ടവർക്കും ബിബിൻ നന്ദി അറിയിച്ച് കുറിപ്പും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ സിനിമയിലേക്കെത്തിയ അനുശ്രീ ഇന്ന് മലയാളത്തിലെ മുൻനിര നായികയാണ്. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീ ചിത്രം. ട്വൽത്ത് മാൻ അടക്കമുള്ള സിനിമകളാണ് ഇനി അനുശ്രീയുടേതായി റിലീസിനെത്താനുള്ളത്.

  Read more about: anusree
  English summary
  actress Anushree and friends celebrated actor bibin jose birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X