റൂമില്‍ നിന്നും കരച്ചിലും ബഹളവും; വിവാഹശേഷം യാത്ര നടത്തിയപ്പോൾ പറ്റിയ അബദ്ധത്തെ കുറിച്ച് അപ്‌സരയും ആല്‍ബിയും

കഴിഞ്ഞ നവംബറിലാണ് സീരിയല്‍ നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത്. ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തിലാവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം നടത്തിയ യാത്രയ്ക്കിടയിലുണ്ടായ രസകരമായൊരു കാര്യത്തെ കുറിച്ച് അപ്‌സരയും ആല്‍ബിയും വെളിപ്പെടുത്തിയിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങള്‍. കുടുംബസമേതം നടത്തിയ യാത്രയ്ക്കിടയിൽ ഉണ്ടായ രസകരമായ സംഭവങ്ങളെ പറ്റി അവതാരകൻ ചോദിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ അപ്സരയുടെയും ആൽബിയുടെയും വീഡിയോ വൈറലാവുകയാണ്.

വിവാഹശേഷം കുടുംബത്തോടൊപ്പം ഞങ്ങളൊരു യാത്ര പോയി

'വിവാഹശേഷം കുടുംബത്തോടൊപ്പം ഞങ്ങളൊരു യാത്ര പോയി. ഇവിടുന്ന് കുറേ യാത്ര ചെയ്ത് അവിടെ റൂമൊക്കെ എടുത്ത് താമസിക്കുകയാണ്. കസിന്‍സൊക്കെ അടുത്ത റൂമില്‍ ഉണ്ടായിരുന്നു. അപ്‌സരയ്ക്ക് കഴുത്തിന്റെ പുറകിലായി ഒരു ചൂട് കുരു ഉണ്ടായിരുന്നു. കുറേ ദൂരം ചാരിയിരുന്ന് യാത്ര ചെയ്തപ്പോഴെക്കും അത് പഴുത്തു. ഞെക്കിയാല്‍ പൊട്ടും. ഭയങ്കര വേദനയാണെന്ന് പറഞ്ഞ് റൂമില്‍ കിടന്ന് ബഹളം വെക്കുകയായിരുന്നു. അത് പൊട്ടിച്ചാല്‍ അതങ്ങ് കഴിഞ്ഞെന്ന് ഞാനും പറഞ്ഞു.

റൂമിൽ നിന്ന് വന്ന അപ്സര കരഞ്ഞതിന് കാരണം ഇതായിരുന്നു

അങ്ങനെ ഞങ്ങളത് പൊട്ടിക്കുമ്പോള്‍ ഉണ്ടായ ചില സംസാരങ്ങളും അവളുടെ കരച്ചിലുമൊക്കെ അപ്പുറത്ത് കിടക്കുന്ന ചേട്ടനും ചേച്ചിയുമൊക്കെ കേട്ടു. അവര്‍ രാവിലെ വന്ന് അതേ കുറിച്ച് സംസാരിച്ചതാണ് കഥയുടെ ഉള്ളടക്കമെന്ന് ആല്‍ബി പറയുന്നു. കുരുവൊക്കെ പൊട്ടിച്ചതിന് ശേഷം ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. അപ്പുറത്തും ഇപ്പുറത്തും ആളുകള്‍ ഉണ്ട് എന്ന ബോധം വേണമെന്നാണ് പുള്ളി പറഞ്ഞത്. ചേട്ടന്റെ റൂമില്‍ നാല് കുട്ടികള്‍ ഉണ്ടായിരുന്നു. അവരും ഈ സൗണ്ട് കേട്ടിട്ട് ഉറങ്ങുന്നില്ലായിരുന്നു' എന്നാണ് താരങ്ങള്‍ പറയുന്നത്.

കിച്ചണ്‍ മാജിക് എന്ന പരിപാടിയിലാണ് ആല്‍ബിയും അപ്‌സരയും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്

കിച്ചണ്‍ മാജിക് എന്ന പരിപാടിയിലാണ് ആല്‍ബിയും അപ്‌സരയും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. അപ്‌സര അതില്‍ അഭിനയിക്കുമ്പോള്‍ സംവിധാനവുമായി പിന്നണിയില്‍ ആല്‍ബിയുണ്ട്. അതേ സമയം സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അപ്‌സരയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. സൂപ്പര്‍ഹിറ്റായ സീരിയലിലെ വില്ലത്തി വേഷമാണിത്. എന്നാല്‍ പ്രേക്ഷക പിന്തുണ നേടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ജയന്തിയുമായി ബന്ധപ്പെട്ട കഥയാണ് സീരിയലില്‍ നടന്ന് കൊണ്ടിരിക്കുന്നതും.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
ആല്‍ബിയും അപ്‌സരയും തമ്മില്‍ ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു

എഴുത്തുകാരനും സീരിയല്‍ പ്രവര്‍ത്തകനുമായ ആല്‍ബിയും അപ്‌സരയും തമ്മില്‍ ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു. ലളിതമായ രീതിയില്‍ താലിക്കെട്ട് ചടങ്ങുകള്‍ നടത്തി വരന്റെ വീട്ടിലേക്ക് അപ്‌സര എത്തി. ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ടെലിവിഷന്‍ ലോകത്ത് നിന്നും സിനിമയില്‍ നിന്നുള്ള താരങ്ങളുമൊക്കെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹശേഷവും അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍.

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X