'എന്റെ ഭാര്യ ഗർഭിണിയാണെന്ന് എന്നേക്കാൾ മുമ്പ് അറിഞ്ഞവർ'; വൈറലായി ആൽബിയുടേയും അപ്സരയുടേയും വാക്കുകൾ!
ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. അക്കൂട്ടത്തിൽ സീരിയലിൽ വില്ലത്തി വേഷം ചെയ്യുന്ന നടി അപ്സരയ്ക്കും ആരാധകരുണ്ട്. ഏഷണിയും കുത്തിതിരിപ്പുമായി സാന്ത്വനത്തിലെ അംഗങ്ങളുടെ മനസമാധാനം കളയുന്ന ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര സീരിയലിൽ അവതരിപ്പിക്കുന്നത്. അപ്സര അടുത്തിടെയാണ് വിവാഹിതയായത്. അപ്സരയുടെ വിവാഹം മാധ്യമങ്ങൾ ആഘോഷിച്ച ഒന്നായിരുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ആൽബിയെയാണ് അപ്സര വിവാഹം ചെയ്തത്. ഇരുവരും രണ്ട് മത വിഭാഗങ്ങളിൽപ്പെട്ടവരായതിനാലും സെലിബ്രിറ്റികളായതിനാലും വളരെ അധികം ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു അപ്സരയുടേയും ആൽബിയുടേയും. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അപ്‌സര പ്രധാനവേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര എട്ട് വർഷത്തോളമായി സീരിയൽ ലോകത്തെ സ്ഥിരസാന്നിധ്യമാണ്. ഇരുപത്തിരണ്ടിലേറെ സീരിയലുകളിൽ ഇതിനകം അപ്സര അഭിനയിച്ചിട്ടുണ്ട്. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമായ ആൽബി നിരവധി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ എന്ന രീതിയിലും ആൽബി ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരുടേയും വിവാഹശേഷം പതിവായി സെലിബ്രിറ്റികൾക്ക് സംഭവിക്കുന്നപ്പോലെ തന്നെ ഇരുവരുടേയും പേരിൽ നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ആദ്യ വിവാഹത്തിൽ അപ്സരയ്ക്ക് മകനുണ്ട് എന്നതായിരുന്നു പ്രചരിച്ച പ്രധാന ഗോസിപ്പുകളിൽ ഒന്ന്. വിവാഹശേഷം ഇത്തരം ഗോസിപ്പുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു അപ്സരയും ആൽബിയും. ഇപ്പോൾ അപ്സര ഗർഭിണിയാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളെ ട്രോളിക്കൊണ്ടുള്ള അപ്സരയുടേയും ആൽബിയുടേയും സോഷ്യൽമീഡിയ പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. അപ്‌സര ഗർഭിണിയാണ് എന്ന് പറഞ്ഞ് കൊണ്ട് പുതിയ ഗോസിപ്പ്.

ഞാനും ഒന്ന് സംശയിച്ച് പോയി എന്നാണ് വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ആൽബി കുറിച്ചത്. 'ഞാനല്ല.... എന്റെ ഗർഭം ഇങ്ങനെയല്ല... എന്ന ജഗതി ചേട്ടന്റെ വാക്കുകൾ കടമെടുക്കുകയാണ്. രാവിലെ എന്റെ ഭാര്യ ഈ വാർത്ത കണ്ട് ഞെട്ടുകയും... അത് എന്നെ കാണിച്ച് ചിരിക്കുകയും ചെയ്തു. ആ ചിരി കണ്ടപ്പോൾ ഈ വിശേഷ വാർത്ത സത്യമാണോ എന്ന് ഞാനൊന്ന് സംശയിച്ചു. പക്ഷെ അങ്ങനെയൊന്നും ഇല്ല.' താനും തന്റെ ഭാര്യയും അറിയുന്നതിന് മുമ്പ് തങ്ങളുടെ വിശേഷ വാർത്ത അറിയിച്ച ആളെ നല്ല രീതിയിൽ ആൽബി ട്രോളുന്നുണ്ട്. വാർത്തയുടെ സ്‌ക്രീൻ പ്രിന്റ് സഹിതമാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ഞെട്ടാൻ ഒന്നും ഈ വാർത്തയിലില്ലെന്നും തുറന്ന് സമയം കളയേണ്ട എന്നും ആൽബി സോഷ്യൽമീഡിയയിൽ കുറിച്ചു.
Recommended Video

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അപ്സരയുടേയും ആൽബിയുടേയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അപ്സരയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ആരോഗ്യം എന്ന മാസികയിലെ കവർ ഫോട്ടോ വഴിയാണ് അഭിനയ മേഖലയിലേക്ക് അപ്സര എത്തുന്നത്. അപ്സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്. അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം സംഭവിച്ചിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടു. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ചത് അപ്സര വിവാഹിതയായിരുന്നു എന്നും പിന്നീട് ആ വിവാഹ ബന്ധം വേർപെടുത്തി എന്നുമായിരുന്നു. ആൽബിയുമായി അപ്സരയുടെ രണ്ടാം വിവാഹമാണ് നടന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications