എന്റെ ഭാര്യയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രണയമുണ്ട്; തെറ്റാന്‍ കാരണം അതാണ്! നടി അപ്‌സരയ്‌ക്കെതിരെ മുൻഭർത്താവ്

വിവാഹത്തെ കുറിച്ച് പറഞ്ഞത് മുതലാണ് സീരിയല്‍ നടി അപ്‌സര രത്‌നാകരന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. ടെലിവിഷന്‍ പരിപാടികളുടെ സംവിധായകന്‍ കൂടിയായ ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്‌സര വിവാഹം കഴിച്ചതും. ഇരുവരുടെയും വിവാഹം യൂട്യൂബ് ചാനലുകളില്‍ വലിയ ആഘോഷമായതിനൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

ഇതിനിടയിലാണ് അപ്‌സരയുടേത് രണ്ടാം വിവാഹമാണെന്ന കാര്യവും പുറംലോകം അറിയുന്നത്. ആദ്യ ഭര്‍ത്താവിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നുവെന്നാണ് അപ്‌സര പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ തികച്ചും ശരിയല്ലെന്നും അവള്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാരോപിച്ച് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ് വന്നിരിക്കുകയാണ്.

 kannan-apsara

ടെലിവിഷന്‍ പരിപാടികളുടെ കൊറിയഗ്രോഫറായി ജോലി ചെയ്യുന്ന കണ്ണന്‍ റോണ്‍ ആണ് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭര്‍ത്താവുമായി അവള്‍ക്കുണ്ടായിരുന്ന പ്രണയമാണ് എല്ലാത്തിനും കാരണമെന്നാണ് കണ്ണന്റെ ആരോപണം. വിശദമായി വായിക്കാം...

'അപ്‌സരയെയും അവളുടെ ഭര്‍ത്താവിനെയും പലയിടത്ത് വച്ചും ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരമൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ കണ്ടിരുന്നു. അടുത്തിടെ ഞാന്‍ കൊറിയോഗ്രാഫി ചെയ്ത വര്‍ക്കില്‍ അപ്‌സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവള്‍ ചെയ്തത്.

മുന്‍ഭര്‍ത്താവിനെ പിരിഞ്ഞത് ദേഹോപദ്രവം കൊണ്ടാണെന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്‌നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാന്‍ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നും ഒടുവില്‍ രണ്ടാളും സന്തോഷത്തോടെ വേര്‍പിരിഞ്ഞതാണെന്നും അപ്‌സര പറഞ്ഞു. ശരിക്കും അങ്ങനെയല്ല.

 kannan-apsara

അവള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്. എന്നിട്ടും ഒരു പട്ടിയെ പോലെ ഞാന്‍ അവളുടെ പുറകേ പോയെങ്കിലും പരിഹസിക്കപ്പെടുകയാണ് ചെയ്തത്. സത്യത്തില്‍ എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്‌സരയും ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി. അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്.

ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി.

അങ്ങനെ അവള്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എല്ലായിടത്തും ഞാന്‍ പരിഹസിക്കപ്പെടുകയാണ് ചെയ്തത്. എന്റെ ഭാഗത്ത് നിന്നും തെറ്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ പ്രതികരിച്ച രീതിയും ശരിയായിരുന്നില്ലെന്ന് കണ്ണന്‍ പറയുന്നു.

 kannan-apsara

കെട്ടിയെ പെണ്ണും ഇട്ടിട്ട് പോയി, തൊഴില്‍ മേഖലയില്‍ നിന്നും എനിക്ക് ചതിയാണ് ഉണ്ടായത്. ഇതോടെ മാനസികമായി ഞാന്‍ തകര്‍ന്നു. അടുത്തിടെ അപ്‌സര ഓരോ അഭിമുഖങ്ങളിലും എന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെയാണ് ഇതിനൊരു വിശദീകരണം കൊടുക്കാമെന്ന് ഞാന്‍ ചിന്തിച്ചത്.

അവള്‍ക്ക് അവളുടെ ജീവിതവുമായി പോയാല്‍ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവള്‍ ശ്രമിച്ചത്. അതാണ് ഞാനിപ്പോള്‍ ഇങ്ങനൊരു വീഡിയോയുമായി വന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തിടെ വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു ചാനൽ പരിപാടിയിൽ അപ്സര തൻ്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് സംസാരിച്ചിരുന്നു. ആദ്യ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും അതിൽ നിന്നും മുക്തമായതിനെ പറ്റിയുമാണ് നടി സംസാരിച്ചത്. ഇതാണ് ആദ്യ ഭർത്താവായ കണ്ണനെ ചൊടിപ്പിച്ചതും.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X