അർച്ചനയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം ഇതോ! കൽപ്പന നിന്ന് സൽസ പഠിക്കുന്ന വീഡിയോ പുറത്ത്...
അർച്ചന സുശീലനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സുകളിൽ ഓടിയെത്തുന്നത് ഗ്ലോറി എന്ന വില്ലത്തിയെയാണ്. പ്രേക്ഷകരെ വെറുപ്പിക്കുന്ന വില്ലത്തിയായി മിനിസ്ക്രീനിൽ അരങ്ങേറ്റ കുറിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് പല മികച്ച കഥാപാത്രങ്ങൾ അർച്ചനയെ തേടിയെത്തിയിട്ടും ഗ്ലോറി എന് കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിന്ന് വിട്ട് പോയിരുന്നില്ല. അത്രയധികം ആഴത്തിൽ ആ കഥപാത്രം ആളുകളുടെ മനസ്സിൽ വേര് ഉറപ്പിച്ചിരുന്നു.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ ഒരു ശക്തയായ മത്സരാർഥിയായിരുന്നു അർച്ചന. ഷോയിൽ എത്തിയതിന് ശേഷം താരത്തിന്റെ ഇമേജ് വീണ്ടും വർധിക്കുകയായിരുന്നു. പ്രേക്ഷകരെ വിറപ്പിച്ച് മുൾമുനയിൽ നിർത്തിയ അർച്ചനയുടെ വേറൊരു മുഖമായിരുന്നു ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഇതാണോ യഥാർഥ ജീവിതത്തിലെ അർച്ചന എന്ന് പലരും സംശയത്തോടെ ചോദിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം അർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു . പ്രേക്ഷകരുമായി സംസാരിക്കാനും വിശേഷം പങ്കുവെയ്ക്കാനും താരം ആരംഭിച്ചു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് അർച്ചന. സീരിയൽ അഭിനയത്തിനിടയിലും ഡാൻസിനും നൃത്ത പരിപാടികൾക്കും താരം സമയം കണ്ടെത്തിയിരുന്നു.
ഇപ്പോഴിത സഹോദരിയ്ക്കൊപ്പം ഡാൻസ് പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച് താരം. ലോക്ക് പ്രഖ്യാപിച്ചതോടെ അർച്ചന സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ്. പാട്ടും, ടിക് ടോക്കും, വർക്കൗട്ട് വീഡിയോകളും, കുക്കിങ്ങും എന്നിങ്ങനെയുള്ള വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സഹോദരി കൽപ്പനയ്ക്കൊപ്പം സൽസ അഭ്യസിക്കുന്ന വീഡിയോണ് താരം പങ്കുവെച്ചിരിക്കുന്നത്. ത്രോബാക് മെമ്മറീസ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ആ പഴയ വീഡിയോ പോസ്റ്റ് ചെയ്തത്. അർച്ചനയുട ഡാൻസ് വീഡിയോയ്ക്ക് മികച്ച പ്രേക്ഷകഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











