അച്ഛനും അമ്മയും ജ്യോതിഷം നോക്കും, 18ാം വയസിലെ വിവാഹത്തെ കുറിച്ച് ആര്യ
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടി. പരിപാടിയിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണോ ആര്യയെന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്. അതേ കുറിച്ച് സംസാരമുണ്ടായിട്ടുമുണ്ട്. എന്നാല്‍ രമേഷ് പിഷാരടിക്ക് വേറെ ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്ന് അറിഞ്ഞതോടെ ആ സംസാരം ഉണ്ടായിട്ടില്ല.
എന്നാല്‍ നോര്‍ത്ത് ഇന്ത്യന്‍കാരനായ രോഹിതാണ് ആര്യയെ വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. 18ാം വയസിലായിരുന്നു വിവാഹം. വിവാഹത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞത് തുടര്‍ന്ന് വായിക്കാം.

ബഡായി ബംഗ്ലാവിലൂടെ
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2007ലെ അമൃത ടിവിയിലെ ഓഫീസര്‍ എന്ന പ്രോഗ്രാമിലൂടെയായിരുന്നു തുടക്കം.

സിനിമയിലേക്ക്
2015ല്‍ ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തി. ഒരു സെക്കന്റ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലാണ് ആര്യ ഒടുവില്‍ അഭിനയിച്ചത്.

വിവാഹം 18ാം വയസില്‍
18ാം വയസിലായിരുന്നു വിവാഹം. അച്ഛനും അമ്മയ്ക്കും ജ്യോതിഷത്തില്‍ വിശ്വാസമാണ്. 18ാം വയസില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ 32ാം വയസിലെ നടക്കുകയുള്ളൂ എന്നാണ് ജ്യോതിഷം പറഞ്ഞത്. അതുക്കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും വിശ്വാസ പ്രകാരം 18ാം വയസില്‍ വിവാഹം കഴിച്ചു.

പ്രണയ വിവാഹം
നോര്‍ത്ത് ഇന്ത്യക്കാരനാണ് രോഹിത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഹിത് കേരളത്തില്‍ എത്തുന്നത്. ഒരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി നെറ്റ് വര്‍ക്കിങ് സിസ്റ്റം എഞ്ചിനീയറായി ജോലി നോക്കുകയാണ്. ഒരു ഡാന്‍സര്‍ കൂടിയാണ് രോഹിത്.

മകളുണ്ട്
ഒരു മോളുണ്ട്. റോയ എന്നാണ് പേര്. ഈ വര്‍ഷം എല്‍കെജിയിലാണ്.


Click it and Unblock the Notifications











