'ഷെയര്‍ ചെയ്യേണ്ടി വന്നില്ല മുഴുവനായിട്ട് കൊണ്ടുപോയി'; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്തിനെ കുറിച്ച് ആര്യ!

അവതാരിക, നടി, മോഡൽ, സംരംഭക തുടങ്ങി ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു ആര്യ ബാബു. ആര്യയെ ഇത്രയേറെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റിയത് ബഡായി ബം​ഗ്ലാവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഷോയാണ്.

അതിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ഭാര്യയുടെ വേഷമാണ് ആര്യ ചെയ്തിരുന്നത്. കുറച്ച് പൊട്ടത്തരങ്ങളും മണ്ടത്തരവും ഇടയ്ക്ക് കിടിലൻ കൗണ്ടറുകളുമെല്ലാം അടിച്ച് ആര്യ ഒറ്റ ഷോയിലൂടെ തന്നെ ക്ലിക്കായി.

ഇപ്പോഴും പലരും ധരിച്ചിരിക്കുന്നത് ആര്യ രമേഷ് പിഷാരടിയുടെ യഥാർഥ ഭാര്യ തന്നെയാണെന്നാണ്. ഇപ്പോഴും പരിപാടികൾക്ക് പോകുമ്പോൾ ചിലരൊക്കെ രമേഷ് പിഷാരടിയെ കുറിച്ച് തന്നോട് അന്വേഷിക്കാറുണ്ടെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

സിനിമയും അഭിനയവുമാണ് ഏറ്റവും വലിയ ലക്ഷ്യമെങ്കിലും ഇപ്പോൾ താരം വിവിധ ഷോകളിൽ അവതാരകയായി അടക്കം മിനി സ്ക്രീനിലാണ് തിളങ്ങി നിൽക്കുന്നത്. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ ടുവിൽ മത്സാരർഥിയായി എത്തിയപ്പോഴും ആര്യയ്ക്ക് ആരാധകർ വർധിച്ചു.

ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല മുഴുവനായിട്ട്  കൊണ്ടുപോയി

ബഡായി ബം​ഗ്ലാവ് കണ്ടുള്ള ഇഷ്ടമാണ് ആരാധകർ ആര്യ ബി​ഗ് ബോസിൽ വന്നപ്പോഴും കാണിച്ചത്. പക്ഷെ അവിടെ വെച്ച് താരത്തെ അടുത്തറിഞ്ഞപ്പോൾ ചിലർ ആര്യയോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ആര്യയുടെ ചില കാഴ്ചപ്പാടുകളോട് യോജിക്കാൻ സാധിക്കുന്നില്ലെന്നതായിരുന്നു ആര്യയോട് എതിർപ്പ് പ്രകടിപ്പിക്കാൻ ആരാധകർ നിരത്തിയ കാരണം. പക്ഷെ അപ്പോഴും ആര്യ തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തന്നെയാണ് മുന്നോട്ട് പോയത്.

തന്റെ കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്തിനെ കുറിച്ച് ആര്യ

പക്ഷെ ആ ബി​ഗ് ബോസ് സീസൺ കൊവിഡ് പെരുകിയതിനാൽ പാതി വഴിയിൽ വെച്ച് അവസാനിപ്പിച്ചിരുന്നു. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്ന കുറച്ച നാളുകൾ ആര്യയ്ക്ക് വളരെ കാഠിന്യം നിറഞ്ഞതായിരുന്നു.

കാരണം ആര്യ ഏറെ സ്നേഹിച്ചിരുന്ന താരത്തിന്റെ കാമുകൻ ആര്യ തിരികെ വന്നപ്പോഴേക്കും ആര്യയുടെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ആര്യ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. ബി​​ഗ് ബോസിൽ വെച്ച് പലവട്ടം താൻ പ്രണയത്തിലാണെന്നും ജാൻ എന്നാണ് അദ്ദേഹത്തെ താൻ വിശേഷിപ്പിക്കാൻ ആ​ഗ്രഹിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

വിഷാദത്തിന്റെ വക്കിൽ വരെ എത്തിയിരുന്നു

കാമുകനുമായി പിരിഞ്ഞതോടെ ആര്യ വിഷാദത്തിന്റെ വക്കിൽ വരെ എത്തിയിരുന്നു. കരഞ്ഞ് കൊണ്ട് നാളുകൾ അനവധി കഴിച്ചുകൂട്ടിയിരുന്നുവെന്നും ആര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യയുടെ ഉറ്റ സുഹൃത്ത് ആയിരുന്ന അവതാരകയ്‌ക്കൊപ്പമാണ് ആര്യയുടെ ജാനിപ്പോൾ‌ പ്രണയത്തിലായിരിക്കുന്നത്.

ആ പ്രണയം തകർന്നതോടെ പാനിക്ക് അറ്റാക്ക് വരെ തനിക്ക് വന്നതായി ആര്യ പറഞ്ഞിരുന്നു. ഇപ്പോൾ താരം അതിൽ നിന്നെല്ലാം കര കയറി തന്റെ ബിസിനസും ഷോകളും കുടുംബവുമെല്ലാമായി തിരക്കിലാണ്.

മൂന്ന് വർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും

എന്നാൽ മൂന്ന് വർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും വീണ്ടും ഓർമിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് മെമ്മറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ രസകരമായി കുറിച്ച വരികളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

മൂന്ന് വര്‍ഷം മുമ്പ് മോഡലും അവതാരകയുമായ ആ സുഹൃത്തിന്റെ ചിത്രം ആര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ആര്യയുടെ കാഞ്ചീവരം ബിസിനസ്സിന്റെ മോഡലായി ആ അവതാരക നിന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ആര്യ

ആ ചിത്രങ്ങള്‍ ഫേസ്ബുക്ക് വീണ്ടും ഓര്‍മപ്പെടുത്തിയതിനെ കുറിച്ചാണ് ആര്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. 'സമ്മതിക്കൂല്ല അല്ലേ ഫേസ്ബുക്കേ.. പിന്നെ ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.... മുഴുവനായിട്ട് തന്നെ കൊണ്ടു പോയി' എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ആര്യ പങ്കുവെച്ചത്.

കളിയാക്കുന്ന തരത്തിലള്ളതായിരുന്നു ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. അടുത്തിടെ നടി ഷിബില ഫറയുടെ യുട്യൂബ് ചാനലിൽ‌ വന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ‌ പങ്കുവെച്ചപ്പോഴും ആര്യ കരയുകയായിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X