'ഡിവോഴ്സും കൂടുതൽ സ്വർണ്ണവും കാശും മേടിച്ച് തരാമെന്ന് പറഞ്ഞു, സ്ത്രീയെന്ന അഡ്വാന്റേജ് ഞാൻ ഉപയോ​​ഗിച്ചു'

സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അധികം അഡ്വാന്റേജസ് കുടുംബ കോടതികൾ നൽകുന്നുണ്ടെന്ന് നടിയും സംരംഭകയുമായ ആര്യ ബഡായി. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. താനും ഒരിക്കൽ ഈ അഡ്വാന്റേജസ് ഉപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നും പിന്നീടാണ് തിരിച്ചറിവ് വന്നതെന്നും ആര്യ പറയുന്നു.

ഒരു ​​ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്ത് മാറ്റം കൊണ്ടുവരുമെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ആര്യയുടെ ഈ മറുപടി. ആര്യയുടെ ആദ്യ ദാമ്പത്യം ഡിവോഴ്സിലാണ് അവസാനിച്ചത്. കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ ഞാൻ മുഖ്യമന്ത്രിയായാൽ മാറ്റും.

Arya Badai
Photo Credit: Arya Badai / Instagram

സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസ് കുടുംബ കോടതിയിലുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടി ഭാ​ഗമാകുന്ന സിറ്റുവേഷനിൽ. സ്ത്രീകൾക്ക് കുറച്ച് അധികം ഫേവർ ചെയ്യുന്ന കാര്യങ്ങൾ അവിടെയുണ്ട്. ഒരു സ്ത്രീയായിരിക്കെ തന്നെ ഞാൻ ഇത് ഇവിടെ പറയുകയാണ്. ഈ ഒരു അഡ്വാന്റേജ് ഒരു കാലഘട്ടത്തിൽ യൂസ് ചെയ്തയാളാണ് ഞാൻ.

അന്ന് എന്നെ കൊണ്ട് എന്റെ അഡ്വക്കേറ്റ് അത് ചെയ്യിപ്പിച്ചു. ഒന്നും പേടിക്കാനില്ല. എന്തായാലും ഡിവോഴ്സും കിട്ടും കൊടുത്തതിലും കൂടുതൽ സ്വർണ്ണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു. പക്ഷെ ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ എനിക്ക് കുറ്റബോധം വന്ന് ഞാൻ സ്വയം അതിൽ നിന്ന് പിന്മാറി.

ഡിവോഴ്സ് പേപ്പർ എഴുതുന്ന സമയത്ത് കേസ് സ്ട്രോങ്ങാക്കാൻ വേണ്ടി വക്കീലിന്റെ നിർദേശത്തിൽ കുറച്ച് കാര്യങ്ങൾ എഴുതി ചേർക്കും. തൊണ്ണൂറ് ശതമാനം കാര്യങ്ങളും വക്കീലാണ് എഴുതി ചേർക്കുന്നത്. അവർ എന്താണ് എഴുതി ചേർത്തിരിക്കുന്നതെന്ന് പലപ്പോഴും നമുക്ക് അറിയില്ല. അങ്ങനെ എനിക്ക് വേണ്ടി വക്കീൽ എഴുതി ചേർത്ത കാര്യങ്ങൾ വായിച്ചപ്പോൾ എനിക്ക് തന്നെ ഞാനൊരു മനുഷ്യ സ്ത്രീയാണോയെന്ന് തോന്നിപ്പോയി.

അത്രത്തോളം വൃത്തികേടായിരുന്നു. ഏത് ഫോർമാറ്റാണോ വർക്കായത് അത് എല്ലാ ക്ലൈന്റ്സിലും അവർ പ്രയോ​ഗിക്കും. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവരാണെങ്കിൽ ചിലപ്പോൾ ചോ​​​ദിക്കുക പോലുമില്ല എന്താണ് എഴുതിയിരിക്കുന്നതെന്ന്.

Arya Badai
Photo Credit: Arya Badai / Instagram

അങ്ങനെ കുറച്ച് അഡ്വാന്റേജസ് ഫാമിലി കോർട്ടിൽ സ്ത്രീകൾക്കുണ്ട്. അത് എടുത്ത് കളയേണ്ടതാണെന്ന് ആര്യ പറയുന്നു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു നടി ആര്യ ബഡായിയുടെ ആദ്യ വിവാഹം. വീട്ടുകാരുടെ സമ്മതതപ്രകാരം നടന്ന വിവാഹശേഷം ആര്യയ്ക്ക് റോയ എന്നൊരു മകളും പിറന്നു. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയെ വിവാഹം ചെയ്തത്.

പിന്നീട് വർഷങ്ങൾ കുറച്ച് പിന്നിട്ടപ്പോൾ ഇരുവരും ഒത്തുപോകാൻ കഴിയാത്തതിനാൽ വേർപിരിഞ്ഞു. ഒമ്പത് വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. വിവാഹമോചനശേഷം മകളുടെ സംരക്ഷണം ആര്യ ഏറ്റെടുത്തു. പിന്നീട് സിനിമയിലും ടെലിവിഷനിലും സജീവമായ ആര്യയ്ക്ക് ഒരു പ്രണയം സംഭവിച്ചു. ബി​ഗ് ബോസിൽ മത്സരാർത്ഥിയായിരുന്ന സമയത്ത് ഈ പ്രണയത്തെ കുറിച്ച് ആര്യ തുറന്ന് പറയുകയും ചെയ്തിരുന്നു.

ജാൻ എന്നാണ് അന്ന് തന്റെ കാമുകനെ ആര്യ വിശേഷിപ്പിച്ചത്. പക്ഷെ ഷോ കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും ആ വ്യക്തി ആര്യയുടെ സുഹൃത്തുമായി പ്രണയത്തിലാവുകയും വിവാഹത്തിന് ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു. അന്ന് ആ പ്രണയത്തകർച്ച മാനസീകമായും ശാരീരികമായും ആര്യ കാര്യമായി ബാധിച്ചിരുന്നു.

പലതവണ തനിക്ക് പാനിക്ക് അറ്റാക്ക് വന്നിട്ടുണ്ടെന്നും വിഷാ​​​​ദത്തിലായിരുന്നുവെന്നും ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്ലാത്തിൽ നിന്നും പിന്നീട് കരകയറിയ ആര്യ അടുത്തിടെ ഉറ്റ സുഹൃത്ത് സിബിനെ വിവാഹം ചെയ്തു. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ഫോട്ടോകൾ വൈറലായിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X