ആദ്യ ബന്ധത്തിലെ തെറ്റിനുള്ള ശിക്ഷയായിരിക്കാം! എല്ലാം നല്‍കിയൊരു ബന്ധമാണ് തകര്‍ത്ത് പോയതെന്ന് ആര്യ

ബിഗ് ബോസ് ഷോ യിലൂടെ ഒത്തിരി നേട്ടം സ്വന്തമാക്കുന്ന നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഷോ യിലേക്ക് പോയി വന്നതിന് ശേഷം സകലതും നഷ്ടപ്പെട്ട ആളാണ് നടി ആര്യ. ബിഗ് ബോസിനെ അത്രയധികം സ്‌നേഹിക്കുന്ന, ഷോ നിരന്തരമായി കണ്ട് റിവ്യൂ പറയുന്ന നടിയായിരുന്നു ആര്യ. അങ്ങനെ മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലും നടി മത്സരിച്ചു.

എന്നാല്‍ ഷോ യില്‍ നിന്നും തിരിച്ച് വരുന്നതിനുള്ളില്‍ നടിയുടെ റിലേഷന്‍ഷിപ്പാണ് ഇല്ലാതായി പോയത്. പല അഭിമുഖങ്ങളിലൂടെയും തനിക്ക് നേരിടേണ്ടി വന്ന ചതിയെ കുറിച്ച് ആര്യ തുറന്നടിച്ചിരുന്നു. സൗഹൃദങ്ങളിലും റിലേഷന്‍ഷിപ്പിലും നൂറല്ല, നൂറ്റിയന്‍പത് ശതമാനം കൊടുക്കുന്ന തന്റെ സ്വഭാവമാണ് കൂടെ നിന്നവര്‍ മുതലെടുത്തതെന്ന് പറയുകയാണ് ആര്യയിപ്പോള്‍.

arya-photos

അത്രയും സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് തന്നെ ഒന്നുമല്ലാതാക്കി സുഹൃത്തിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ആര്യ പറഞ്ഞത്. മാത്രമല്ല ആദ്യത്തെ റിലേഷന്‍ഷിപ്പില്‍ സംഭവിച്ചതിന് എനിക്ക് കിട്ടിയ ശിക്ഷയായിരിക്കാം രണ്ടാമത്തെ റിലേഷന്‍ഷിപ്പിലുണ്ടായതെന്നും നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

'ആ റിലേഷന്‍ഷിപ്പില്‍ ഭയങ്കരമായി ഇന്‍വെസ്റ്റ് ചെയ്ത ആളായിരുന്നു താന്‍. കാരണം തനിക്ക് അദ്ദേഹത്തെ അത്രയും ജെനുവിനായി ഹൃദയം കൊണ്ട് ഇഷ്ടമായിരുന്നു. അയാളും അത്ര പെര്‍ഫെക്ട് ഒന്നും ആയിരുന്നില്ല, വീഴ്ചകളും മുന്‍കാല ജീവിതത്തില്‍ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള ആളാണ്. അതൊക്കെ ഞാന്‍ അംഗീകരിച്ച് കൊണ്ടാണ് ഞാന്‍ പുള്ളിയെ ഇഷ്ടപ്പെട്ടത്.

പക്ഷേ ഇങ്ങനെ അയാള്‍ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല. എന്ന് വിചാരിച്ച് ഇനി ഞാന്‍ പുള്ളിയെ കുറ്റപ്പെടുത്തുന്നില്ല. ആദ്യത്തേതില്‍ നിന്നും കിട്ടേണ്ട അടി ഇങ്ങനെയായി എന്ന് കരുതുന്നു. എനിക്കങ്ങനൊന്ന് സംഭവിച്ചത് കൊണ്ട് പുള്ളിയെ കുറ്റപ്പെടുത്താനും സാധിക്കില്ല. വേറെ ഒരാളോട് ഇഷ്ടം തോന്നി, അവരുടെ കൂടെ പോകുമ്പോള്‍ എന്നോട് ഒന്ന് തുറന്ന് പറയാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചും കൂടി നേരത്തെ ഇതില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് സാധിക്കുമായിരുന്നു.

arya-photos

ചില സുഹൃത്തുകളും എന്നെ ചീറ്റ് ചെയ്തു. ഇതൊക്കെ സംഭവിച്ചത് അങ്ങനെയാണ്. അതാണ് എനിക്ക് ട്രോമയായി പോയത്. എനിക്ക് അറിയാത്ത ആളായിരുന്നെങ്കില്‍ ഇത്രയും വേദന ഉണ്ടാവില്ലായിരുന്നു. ഇത് മറികടന്നത് വളരെ ബുദ്ധിമുട്ടിയാണ്. വിഷാദത്തിലേക്ക് പോവുകയും എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായെന്നും ആര്യ പറയുന്നു.

നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം സംഭവിക്കുന്നത് ലോക്ഡൗണ്‍ കാലത്തുമായിരുന്നു. ഞാന്‍ പെട്ട് പോയ അവസ്ഥയായി. കാരണം ഒന്ന് കൗണ്‍സിലിംഗിന് പോകാനോ കൂട്ടുകാരുടെ അടുത്ത് പോയിരുന്ന് സംസാരിക്കാനോ ഒന്നും പറ്റുന്ന സാഹചര്യമായിരുന്നില്ല. ്അങ്ങനൊരു സാധ്യത ഉണ്ടായിരുന്നെങ്കില്‍ കുറച്ചൂടി വേഗത്തില്‍ ആശ്വാസം കിട്ടുമായിരുന്നുവെന്ന് ആര്യ പറയുന്നു.

ഞാന്‍ തന്നെയാണ് എന്നെ രക്ഷിച്ചെടുത്തത്. പിന്നെ ഒരു പോയിന്റ് എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ സഹായിച്ചു. ഞാന്‍ മുങ്ങിക്കൊണ്ട് ഇരിക്കുകയാണെന്ന് അവര്‍ക്ക് മനസിലായി. പിന്നെ ഏറ്റവും വലിയ ശക്തിയായത് മകളാണ്. അവള്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും മകളുടെ സാന്നിധ്യമാണ് എല്ലാം മറികടക്കാന്‍ തന്നെ സഹായിച്ചതെന്ന് ആര്യ പറയുന്നു.

More from Filmibeat

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X