ബിഗ് ബോസിന് പിന്നാലെ ടിക്ക് ടോക്കിലും തിളങ്ങി ആര്യ! മകള്‍ക്കൊപ്പമുളള വീഡിയോ വൈറല്‍
ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ജനപ്രിയ പരിപാടി നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബഡായി ബംഗ്ലാവിന് പിന്നാലൈ സിനിമകളിലും തിളങ്ങിയിരുന്നു ആര്യ. അടുത്തിടെയാണ് നടി ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും പങ്കെടുത്തത്. ഇത്തവണ ഷോയില്‍ ഫൈനല്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി ആര്യയെയും എല്ലാവരും പ്രവചിച്ചിരുന്നു.

ബിഗ് ബോസിന്റെ അവസാന എപ്പിസോഡ് വരെ നിന്ന ശേഷമാണ് നടി തിരിച്ചെത്തിയിരുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ ബിഗ് ബോസില്‍ ആര്യയ്‌ക്കൊപ്പമായിരുന്നു ഫുക്രു, പാഷാണം ഷാജി, വീണ, എലീന, ദയ തുടങ്ങിയവരെല്ലാം നിന്നത്. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു ആര്യ. ഷോ കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലായിരുന്നു നടി കൂടുതല്‍ ആക്ടീവായിരുന്നത്.
ലോക് ഡൗണ്‍ കാലത്തെ വീട്ടു വിശേഷങ്ങളെല്ലാം പങ്കുവെച്ച് ആര്യ മിക്കപ്പോഴും എത്താറുണ്ട്. അടുത്തിടെയാണ് ടിക്ക് ടോക്ക് വീഡിയോകളും ചെയ്യാന്‍ നടി തുടങ്ങിയത്. മകള്‍ക്കൊപ്പമാണ് ആര്യ ടിക്ക് ടോക്കില്‍ എത്താറുളളത്, അടുത്തിടെ ഫുക്രുവിനെ്റ ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തിനൊപ്പം ടിക്ക് ടോക്ക് ചെയ്തിരുന്നു ആര്യ. ഇത്തവണ മകള്‍ക്കൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.
ഹിന്ദി സംഭാഷണമാണ് ആര്യയും മകളും ചേര്‍ന്ന് അനുകരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ആര്യ പുതിയ ടിക്ക് ടോക്ക് വീഡിയോകള്‍ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകര്‍ക്കൊപ്പം അര്‍ച്ചന സുശീലന്‍, ജ്യോല്‍സന രാധാകൃഷ്ണന്‍ തുടങ്ങിയവരും എത്തിയിരുന്നു. ആര്യയുടെയും മകളുടെയും പുതിയ ടിക്ക് വീഡിയോകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ബഡായി ബംഗ്ലാവിന് പിന്നാലെ ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് കുഞ്ഞിരാമായണം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിരുന്നു. ഈ വര്‍ഷം ഉറിയടി എന്ന ചിത്രത്തിലൂടെയാണ് ആര്യ തിളങ്ങിയത്.


Click it and Unblock the Notifications