Don't Miss!
- News
ക്രമസമാധാന നില മെച്ചപ്പെട്ടോ? അമിത് ഷാ ജമ്മു മുതല്‍ ലാല്‍ ചൗക്ക് വരെ നടക്കട്ടെയെന്ന് രാഹുല്‍
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
അമ്മയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ആശ ശരത്, ആശംസയുമായി ദീപ്തി വിധു പ്രതാപ്
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആശ ശരത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കൂമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന് ശേഷമാണ നടിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും ആശ ശരത് ചുവട് വെച്ചിട്ടുണ്ട്. 2012 ല്‍ പുറത്ത് ഇറങ്ങിയ ഫ്രൈഡ എന്ന ചിത്രത്തിലൂടെയാണ ആശ സിനിമയില്‍ എത്തുന്നത്. പിന്നീട് മലയാളത്തില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. ദൃശ്യത്തിന്റെ അന്യഭാഷ പതിപ്പിലൂടെയാണ് ആശ ശരത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ചുവട് വയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആശ ശരത്. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളു താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ആശ ശരത്തിന്റെ മകള്‍ ഉത്തര സിനിമയില്‍ ചുവട് വെച്ചിരുന്നു. സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയുടെ സിനിമ അരങ്ങേറ്റം.
ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി, കത്ത് വൈറല്‍ ആവുന്നു....
പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരത്തിന്റെ അമ്മ. ഇന്ന് കലാമണ്ഡലം സുമതിയുടെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആയിരുന്നു. അമ്മയ്ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആശ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പം പിറന്നാള്‍ സദ്യ കഴിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോയും ഹൃദ്യമായ ഒരു കുറിപ്പും ആശ പങ്കുവച്ചിട്ടുണ്ട്. ഓരോ ചുവടും ഓരോ മുദ്രയും അമ്മയാണ്..അമ്മയാണ് ഗുരുവും ദൈവവും ലോകവും- ആശ കുറിച്ചിരിക്കുന്നത്.
ആശ ശരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
ജന്മം തന്നു ജീവാമൃതം പകര്‍ന്നു
വളര്‍ത്തിയ സ്നേഹസ്വരൂപം..
എല്ലാ രുചികളും
നാവിലെഴുതിയത്
അമ്മയാണ്..
ഓരോ ചുവടും ഓരോ മുദ്രയും അമ്മയാണ്.
അമ്മയാണ് ഗുരുവും ദൈവവും ലോകവും...
അമ്മയ്ക്ക്
ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനം.. നടി കുറിച്ചു. ആശയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍ ആയിരുന്നു. നിരവധി പേര് പിറന്നാള്‍ ആശംസയുമായി രംഗത്ത് എത്തിയിരുന്നു.
മീര വാസുദേവുമായി ഒരു പ്രശ്നവുമില്ല,യൂട്യൂബ് ചാനലില്‍ കൊണ്ടുവരാത്ത കാരണം വെളിപ്പെടുത്തി ആനന്ദ്
പ്രിയപ്പെട്ട കലാമണ്ഡലം സുമതി ടീച്ചര്‍ക്ക് പിറന്നാള്‍ ആശംസയുമായി നര്‍ത്തകിയും അവതാരികയുമായ ദീപ്തി വിധു പ്രതാപും എത്തിയിരുന്നു. ജന്മദിനാശംസകള് ടീച്ചറമ്മേ എന്നാണ് ദീപ്തി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു നൃത്ത പരിപാടിയ്ക്കിടെ തന്നെ ആദ്യമായി നൃത്തം പഠിപ്പിച്ചത് ആശ ശരത്തിന്റെ അമ്മയായിരുന്നുവെന്ന് ദീപ്തി പറഞ്ഞിരുന്നു. ജര്‍മനിയില്‍ ആയിരിക്കുമ്പോഴായിരുന്നു ഇതെന്നും ദീപ്തി ഓര്‍മ്മിച്ചു. ഇതിന് മറുപടിയായി ജര്‍മനിയില്‍ നൃത്ത പരിപാടിയ്ക്ക് പോയ അമ്മ അന്ന് താമസിച്ചിരുന്നത് ദീപ്തിയുടെ വീട്ടിലായിരുന്നുവെന്നും ആശ ശരത് പറഞ്ഞിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫോറില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
-
കരിയർ മാറ്റിമറിച്ചത് ചില ട്വിസ്റ്റുകൾ!, അതുകാരണം സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന തോന്നലില്ല: ചാന്ദ്നി!
-
ഇത്രയും വിവാഹങ്ങൾ? പവൻ കല്യാണിന്റെ കല്യാണ വിശേഷങ്ങൾ ചോദിച്ച് ബാലകൃഷ്ണ; ആകാംക്ഷയോടെ ആരാധകർ
-
ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര