എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്! ശരീര ഭാരം കുറച്ച് വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി
അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അശ്വതി. നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു അല്‍ഫോണ്‍സാമ്മ പരമ്പര. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. ഇതില്‍ രണ്ടെണ്ണം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ മറ്റു രണ്ടെണ്ണം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. അല്‍ഫോണ്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലാണ് അശ്വതിയുടെതായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹ ശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അശ്വതിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഡയറ്റിങ്ങിലൂടെ ശരീരഭാരം കുറച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പോസ്റ്റ് വന്നത്. ഒപ്പം തടി കൂടിയ സമയത്ത് തന്നെ കളിയാക്കിയവര്‍ക്കുളള ഒരു മറുപടിയുമായാണ് നടി എത്തിയിരിക്കുന്നത്. .

അല്‍ഫോണ്‍സമ്മയായി എത്തിയ നടിയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. "അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു. ഇനിയും നന്നാവാന്‍ ഒരുപാട് ദൂരം ബാക്കി. ആരും പേടിക്കേണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസില്‍ വന്നപ്പോള്‍ ഷെയര്‍ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്.

ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോല്‍സാഹിപ്പിച്ച എന്റെ നാത്തൂനോട്, ഈ ഡയറ്റിങ്ങിലേക്ക് എന്ന കൈപിടിച്ച് നടത്തിയ അനിയത്തി ടോളി തോമസിനോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്. എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്. കണ്ണിന് മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്.

അവരെയൊക്കെ എനിക്ക് നല്ല പോലെ അറിയാം കെട്ടോ. എല്ലാരോടും താരം കുറിച്ചു. ശരീരഭാരം കുറയ്ക്കും മുമ്പും ശേഷവുമുളള തന്റെ ചിത്രങ്ങളും അശ്വതി തന്റെ പുതിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. കുടുംബത്തോടൊപ്പം ദുബായിലാണ് നടി സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവാഹത്തിന് ശേഷമാണ് ജനപ്രിയ പരമ്പരയായ കുങ്കുമപ്പൂവ് നടി ചെയ്തത്.

കുങ്കുമപ്പൂവില്‍ വില്ലത്തിയായ അമല എന്ന കഥാപാത്രമായാണ് നടി എത്തിയത്. സീരിയലിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. സീരിയലുകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് എന്നീ രണ്ട് പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ നടി ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ദുബായില്‍ എത്തിയ ശേഷം ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാറുണ്ടെന്ന് നടി തുറന്നുപറഞ്ഞു. ആറ് മാസം മുന്‍പാണ് H2O എന്ന ഷോര്‍ട്ട് ഫിലിം നടി ചെയ്തത്. സിനിമയിലേക്കും സീരിയലിലേക്കും തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് താനെന്ന് അടുത്തിടെ നടി തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications











