പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതിന്റെ അമര്‍ഷം കമന്റായി വന്നു! പകച്ച് നില്‍ക്കുകയാണ് ചെയ്തത്; അശ്വതി

ഒരു കാലത്ത് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന നടി അശ്വതി, അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങി ജനപ്രിയ പരമ്പരകളിലാണ് നടി അഭിനയിച്ചിരുന്നത്. കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അശ്വതിയും പ്രശസ്തിയിലേക്ക് വളര്‍ന്നു. പിന്നീട് വിവാഹിതയായതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്തേക്ക് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തി. എന്നാല്‍ ആ തിരിച്ച് വരവിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് അശ്വതിയിപ്പോള്‍ പറയുന്നത്. മറ്റൊരു നടി അവതരിപ്പിച്ചിരുന്ന കഥാപാത്രം പെട്ടെന്ന് ചെയ്യേണ്ടി വരികയായിരുന്നു. പിന്നാലെ പുതിയ സീരിയലിലെ കഥാപാത്രം തുടക്കത്തില്‍ നെഗറ്റീവ് വിമര്‍ശനം തന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

aswathy

'ലക്ഷ്മി എന്ന കഥാപാത്രത്തെ എന്റെ കൈയിലേക്ക് സംവിധായകന്‍ വെച്ചു തന്നപ്പോള്‍ വലിയൊരു ഭാരം തന്നെ ആയിരുന്നു ഏറ്റെടുത്തത് എന്ന് ടെലികാസ്റ്റിംഗ് തുടങ്ങിയപ്പോഴാണ് മനസിലായത്. കാരണം സുരഭിയും സുഹാസിനിയും എന്ന സിറ്റ്‌കോമിന്റെ ആദ്യ പാര്‍ട്ടില്‍ ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ ഗംഭീരമാക്കി വെച്ച ആള്‍ക്ക് ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ട് മാത്രം ആണ് വളരെ അവിചാരിതമായി എന്നെ കാസറ്റ് ചെയ്യുന്നത്.

പ്രേക്ഷകര്‍ക്കു ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ അമര്‍ഷം എല്ലാ ദിവസും കമെന്റ്‌സ് ആയി അവര്‍ പോസ്റ്റ് ചെയ്ത് തുടങ്ങി. സത്യം പറഞ്ഞാല്‍ തളര്‍ന്നു പോയി. എന്താ എങ്ങനാ എന്നൊന്നും മനസിലാകാതെ ആദ്യമായി സ്‌കൂളില്‍ പോയ എല്‍ കെ ജി കുട്ടിയെപ്പോലെ പകച്ചു നില്‍ക്കുകയായിരുന്നു.

aswathy

ഒരു ഘട്ടത്തില്‍ ഇതെനിക്ക് പറ്റിയ കഥാപാത്രം അല്ലെന്ന് വരെ തോന്നി, മഞ്ജു ചേച്ചിയോടും അനുചേച്ചിയോടും (Anu Joji) പിങ്കിമോളുടെ അമ്മ അശ്വതിയോടും ഡെയിലി എന്റെ വിഷമം പറയുമായിരുന്നു. അവരെല്ലാം എനിക്ക് അന്ന് തന്ന ധൈര്യം ചെറുതല്ല.

അങ്ങനെ ഇരിക്കെ കുറച്ചു എപ്പിസോഡുകള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കെ ഒരു ദിവസം രാവിലെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ രാജേഷ് സര്‍ വിളിപ്പിച്ചു, 'അശ്വതി വളരെ നന്നാകുന്നു ഈയിടെയായി എന്ന് എനിക്ക് റിപ്പോര്‍ട്‌സ് കിട്ടി. ഇതുപോലെ മുന്നോട്ട് പോകട്ടെ ' ആ വാക്കുകള്‍ കേട്ട് സത്യമായും കണ്ണ് നിറഞ്ഞു നന്ദി പറഞ്ഞു.

രാജേഷ് സര്‍ എല്ലാ നന്ദിയും സാറിനു തന്നെയാണ്. എനിക്ക് ഒരു തിരിച്ചു വരവ് തന്നതില്‍, എന്നെ വിശ്വസിച്ചു ഈ കഥാപാത്രം ഏല്‍പ്പിച്ചതില്‍, ഞാന്‍ ഒന്ന് ഓവര്‍ ആയാല്‍ അശ്വതി അല്‍പ്പം കുറയ്ക്കു, എന്ന് ഗൈഡ് ചെയ്ത് ആദ്യത്തെ സകല നെഗറ്റീവ് കമെന്റ്‌സില്‍ നിന്നും ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹവും പോസിറ്റീവ് കമെന്റ്‌സ് കിട്ടുന്നതില്‍ എല്ലാത്തിനും നന്ദി, ഇതൊക്കെ അല്ലെ മക്കളെ അവാര്‍ഡ്...' എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: aswathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X