twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാസ്മിന്റെ കോഫി പൗഡര്‍ ഹൗസിനെ കളറാക്കി, റിയാസിനോട് ഒരു ഇഷ്ടമൊക്കെ തോന്നുന്നു; അശ്വതി പറയുന്നു

    |

    സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ രണ്ട് മാസങ്ങള്‍ക്കിപ്പുറം മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിലെ പോരായ്മ പരിഹരിച്ച് കൊണ്ടാണ് ഈ സീസണ്‍ തുടങ്ങിയിരിക്കുന്നത്. നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

    aswathy


    ബിഗ് ബോസ് സീസണ്‍ 4 പതിനൊന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പോയ വാരം ഹൗസിലുണ്ടായ സംഭവവികാസങ്ങള്‍ ഇനിയും അവസനിച്ചിട്ടില്ല. ഇത് അംഗങ്ങളുടെ ഇടയില്‍ കിടന്ന് പുകയുമ്പോഴാണ് പുതിയ വീക്കിലി ടാസ്ക്ക് ഇടി തീ പോലെ എത്തുന്നത്. പരസ്പരം പോര് വിളിക്കാനുളള ലൈസന്‍ നല്‍കുന്ന ടാസ്‌ക്കാണിത്. കിട്ടിയ അവസരം നല്ലത് പോലെ എല്ലാവരും മുതലെടുത്തിട്ടുണ്ട്.

     Also Read:ശരിക്കും ജാസ്മിന് വെറുപ്പ് തോന്നാനുള്ള കാരണം, മനസിലുള്ളത് പറഞ്ഞ് ഡോക്ടര്‍, തനിക്ക് വൈരാഗ്യമില്ല Also Read:ശരിക്കും ജാസ്മിന് വെറുപ്പ് തോന്നാനുള്ള കാരണം, മനസിലുള്ളത് പറഞ്ഞ് ഡോക്ടര്‍, തനിക്ക് വൈരാഗ്യമില്ല

    കോള്‍ സെന്റര്‍ ജീവനക്കാരുടെ ടീം, കോള്‍ ചെയ്യുന്നവരുടെ ടീം എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം നടന്നത്. ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍, പലരുടെയും പെരുമാറ്റങ്ങളിലെ അപാകതകള്‍, അഭിപ്രായ ഭിന്നതകള്‍ തുടങ്ങി ഈ ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുമായി കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം. ഒരു കോള്‍ സെന്ററിന്റെ അച്ചടക്കത്തോടെ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായി മറുപടികള്‍ നല്‍കുകയും സംസാരിച്ച് തീരുന്നതിനു മുമ്പ് കോള്‍ കട്ട് ചെയ്യാതിരിക്കുകയുമാണ് ജീവനക്കാരുടെ ഉത്തരവാദിത്തം. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ വിളിക്കുന്ന ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. അതിന് വിളിക്കുന്നവര്‍ക്ക് സാധിച്ചില്ലെങ്കില്‍ കോള്‍ സെന്റര്‍ ടീമിന് ഒരു പോയന്റ് ലഭിക്കും. അതുപോലെ ജയിക്കുന്ന ടീമിലെ മികച്ച പ്രകടനം നടത്തിയ ഒരാള്‍ക്ക് നോമിനേഷനില്‍ നിന്ന് മുക്തി നേടാം എന്നതാണ് ടാസ്‌ക്ക്.

     Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

    എല്ലാവരും മികച്ച രീതിയില്‍ കളിച്ചുവെങ്കിലും ലക്ഷ്മിപ്രിയയും റിയാസുമാണ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴിത ലക്ഷ്മിയേയും റിയാസിനേയും അഭിനന്ദിച്ച് കൊണ്ട് നടി അശ്വതി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാരിയാണ് അശ്വതി. എപ്പിസോഡ് കണ്ടതിന് ശേഷം കൃത്യമായി റിവ്യൂ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.

    കോള്‍ സെന്റര്‍ ടാസ്‌ക്കില്‍ പൊളിച്ചത് ലക്ഷ്മിയും റിയാസുമാണെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ പുതിയ റിവ്യൂ ആംഭിക്കുന്നത്.

    അശ്വതിയുടെ വാക്കുകള്‍ ചുവടെ...'ഇന്നത്തെ കോള്‍ സെന്റര്‍ ടാസ്‌ക് പറയാതെ വയ്യാ. റിയാസും എല്‍പിയും പൊളിച്ചടുക്കി (എല്‍പി സംസാരിച്ച കോണ്‍ടെന്റ്‌നെ കുറിച്ച് എനിക്കൊന്നും പറയാനില്ല. പിന്നേ പ്രോവൊക് ചെയ്യിക്കാന്‍ എന്തും പറയാം ബാഡ് വേര്‍ഡ്സ് ഒഴിച്ച് അതാണല്ലോ ടാസ്‌ക്) പക്ഷെ റിയാസ് വളരെ നല്ല ക്ഷമയോടെ കൈകാര്യം ചെയ്തു. അതുപോലെ LGBTQIA ഇങ്ങനൊരു സംഭവം കേട്ടിട്ടുള്ളത് അല്ലാതെ എന്താണെന്നുള്ളത് വിശദമായ റിയാസിന്റെ വിശദീകരണം വളരെ നല്ലതായിരുന്നു(ലൈവില്‍). എന്തായാലും ഒരെണ്ണം അങ്ങോട്ടിടുമ്പോള്‍ 10എണ്ണം തിരിച്ചു എന്ന കണക്കിലായിരുന്നു എല്‍പിയും റിയാസും'; അശ്വതി കുറിച്ചു.

    'ദില്‍ഷ, ബ്ലെസ്സി ഉദ്ദേശിച്ചത്ര നന്നായി വന്നതായി എനിക്ക് തോന്നിയില്ല, എന്നാലും കുഴപ്പമില്ലായിരുന്നു. പ്രോവൊക് ചെയ്യാന്‍ സാധിച്ചില്ലായിരുന്നെങ്കിലും മനസ്സില്‍ ഉണ്ടാരുന്ന കാര്യങ്ങള്‍ റോന്‍സനോട് വെളിപ്പെടുത്താന്‍ ദില്‍ഷക്ക് സാധിച്ചു. സൂരജും വിനയിയും കുഴപ്പമില്ലാതെ എന്റെര്‍റ്റൈന്‍ഡ് ആക്കി. റോന്‍സണ് ദില്‍ഷക്ക് പകരം എല്‍പിയെ ആയിരുന്നു കിട്ടേണ്ടിയിരുന്നത് എന്നും തോന്നി. നിങ്ങള്‍ക്കങ്ങനെ തോന്നിയോ? ഇന്ന് ടാസ്‌ക്ക് യഥാര്‍ത്ഥമായി മനസിലാക്കിയത് റിയാസും എല്‍പിയും മാത്രമാണ്'; നടി തുടര്‍ന്നു.

     Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

    Recommended Video

    Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

    ടാസ്‌കിനോടൊപ്പം ഇന്റെരെസ്റ്റിങ് ആയി ജാസ്മിന്റെ കോഫി പൗഡര്‍ പ്രശ്‌നം പോകുന്നുണ്ട്. സംഗതി കളര്‍ ആകും. വന്ന നാള്‍ മുതല്‍ ഇന്നത്തെ ടാസ്‌ക് ആകുന്നത് വരെ റിയാസ് എന്ന കോണ്ടസ്റ്റന്റിനോട് അത്ര മതിപ്പ് എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ ഇന്നത്തെ കോള്‍ സെന്റര്‍ ടാസ്‌ക് മുതല്‍ ഫുള്‍ എപ്പിസോഡില്‍ റിയാസ് വളരെ നന്നായിരുന്നു. ഒരിഷ്ടം തോന്നി തുടങ്ങി'; അശ്വതി പറഞ്ഞ് നിര്‍ത്തി

    Read more about: bigg boss malayalam
    English summary
    Actress Aswathy Write up About Bigg Boss Call Center Episode, Went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X