For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് അപ്പു മാത്രം മതി, ‌ഇനി വേദന അനുഭവിക്കാൻ വയ്യെന്ന്' ആതിര, 'എനിക്ക് ഒരു കുഞ്ഞ് കൂടി വേണമെന്ന്' പാർവതി!

  |

  മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് വ്യത്യസ്തമായൊരു കഥാപാത്രത്തെ എത്തിച്ച പരമ്പരയാണ് കുടുംബവിളക്ക്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതയായ മീരാ വാസുദേവനാണ് പരമ്പരയിലെ സുമിത്ര എന്ന ശക്തമായ സ്ത്രീ കഥാപാത്രമായി എത്തിയത്.

  ഡിവോഴ്‌സ് നേരിടേണ്ടി വന്ന സുമിത്രയുടെ മുന്നോട്ടുള്ള ജീവിതമാണ് പരമ്പര പറയുന്നത്. സമൂഹത്തിൽ സുമിത്രയെപ്പോലെയുള്ള നിരവധി സ്ത്രീകൾ ഉണ്ടെന്നും അവരിൽ പലർക്കുമുള്ള ഉത്തേജന മരുന്നാണ് സുമിത്രയെന്നും പലരും പലപ്പോഴും സീരിയലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

  Also Read: '‌ആറ് മാസത്തിനകം തടി കുറച്ചിട്ട് എന്നെ വന്ന് കാണണം'; ആരാധകന് പൃഥ്വി നൽകിയ ഉപദേശം ഇത് തന്നെയോ?

  സീരിയലിന്റേതായി പങ്കുവെക്കുന്ന പ്രൊമോ വീഡിയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുടുംബവിളക്കിലെ അഭിനേതാക്കളെല്ലാം തന്നെ വലിയ ജനസ്വീകാര്യതയാണ് നേടുന്നത്. അക്കൂട്ടത്തിൽ സീരിയലിൽ അഭിനയിച്ച് ജനശ്രദ്ധ നേടിയ രണ്ട് താരങ്ങളാണ് പാർവതി വിജയിയും ആതിര മാധവും.

  കുടുംബവിളക്കിന്റെ തുടക്കത്തിൽ സീരിയലിലെ സുമിത്രയുടെ ഇളയ മകൾ ശീതളായിട്ടാണ് പാർവതി അഭിനയിച്ചിരുന്നത്. പിന്നീട് സീരിയലിന്റെ കാമറാമാൻ അരുണുമായി പ്രണയത്തിലായതോടെ പാർവതി സീരിയലിൽ അഭിനയിക്കാതെയായി.

  Also Read: 'അച്ഛന് കൊടുത്ത വാക്ക് പാലിച്ചു'; അനുജത്തിയുടെ വിവാഹം ആഘോഷമാക്കി നടി ആര്യ!

  പ്രണയിച്ച് വിവാഹിതയായതിന് ശേഷം തന്നെ സീരിയലിൽ നിന്നും മനപൂർവം അണിയറപ്രവർത്തകർ ഒഴിവാക്കിയെന്നാണ് പാർവതി പിന്നീട് പറഞ്ഞിട്ടുണ്ട്. സീരിയൽ താരം മൃദുല വിജയിയുടെ സഹോദരി കൂടിയാണ് പാർവതി വിജയ്.

  അടുത്തിടെയാണ് പാർവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. നടിയും അവതാരികയും മോഡലുമായ ആതിര മാധവും കുടുംബവിളക്കിൽ അഭിനയിച്ചിരുന്നു. സുമിത്രയുടെ മരുമകളുടെ വേഷമായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നു.

  പിന്നീട് ​​ഗർഭിണിയായതോടെ ആതിര സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. ആതിരയ്ക്കും ഒരു ആൺകുഞ്ഞുണ്ട്. പാർവതിയും ആതിരയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

  ഇരുവരും മാസങ്ങളുടെ വ്യത്യാസത്തിലാണ് പ്രസവിച്ചത്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം മക്കൾക്കൊപ്പം ഇരുവരും ഒരുമിച്ച് കൂടിയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കൂടാതെ ഇരുവരും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മറ്റും പരസ്പരം ചോദിച്ച് മറുപടി പറയുന്നതും വീ‍ഡിയോയിൽ കാണാം.

  ഇനി സീരിയലിൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പാർവതിയുടെ മറുപടി. തനിക്ക് മോഡലിങാണ് ഇഷ്ടമെന്നും പാർവതി പറഞ്ഞു.

  യാമിക അല്ലാതെ മറ്റൊരു കുഞ്ഞിനെ പ്രസവിക്കുമോയെന്ന് ചോദിച്ചപ്പോൾ ഒരു കുഞ്ഞിനെ കൂടി താൻ പ്രസവിക്കുമെന്നും അതിന് ആ​ഗ്രഹമുണ്ടെന്നുമാണ് പാർവതി മറുപടി പറഞ്ഞത്.

  ഉടനെ ആതിര മാധവ് പറഞ്ഞത് താൻ ഇനി ഒരിക്കലും പ്രസവിക്കില്ലെന്നാണ്. 'എനിക്ക് അപ്പു മാത്രം മതി... എനിക്ക് ഇനി വേദന സഹിക്കാൻ വയ്യ...' എന്നാണ് ആതിര മാധവ് പറഞ്ഞത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ആതിര മാധവ് പങ്കുവെച്ചിരുന്നു.

  റേ രാജീവ് എന്നാണ് ആതിര മാധവ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'മൂന്ന് ദിവസത്തോളം എനിക്ക് വേദനയുണ്ടായിരുന്നു. കുഞ്ഞിനെ കണ്ടുകഴിഞ്ഞാൽ ആ വേദനയൊക്കെ എങ്ങോട്ടോ പോവും.'

  'വാവയെ കണ്ടുകഴിഞ്ഞപ്പോൾ വേറൊരു ഫീലായിരുന്നു. മോനാണെന്ന് രാജീവായിരുന്നു എന്നോട് പറഞ്ഞത്' എന്നാണ് ആതിര മാധവ് ഡെലിവറി വീഡിയോ പങ്കുവെച്ച് കുറിച്ചത്.

  'അമ്മയായ ദിവസമാണ് ജീവിതത്തിലേറ്റവും മാജിക്കലായി തോന്നിയത്. ഈ ലോകം മുഴുവനും നമ്മുടെ കൈകളിലേക്ക് വരുമ്പോഴുള്ള ആ ഫീൽ പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു' പാർവതി പ്രസവ ശേഷം കുറിച്ചത്.

  മകൾ വന്നതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും പാർവതി തുറന്നുപറഞ്ഞിരുന്നു. പാർവതിയുടെ സഹോദരിയായ മൃദുലയും കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്. ആതിര മാധവ് അവതാരികയായി ശ്രദ്ധേയയായ ശേഷമാണ് സീരിയലിലേക്ക് എത്തിയത്.

  Read more about: Kudumbavilakku
  English summary
  actress athira madhav and Parvathy Vijay meet up after delivery, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X