Don't Miss!
- Sports
IND vs AUS:ഫിറ്റ്നസ് പാസായി, എന്നാല്‍ സഞ്ജു വീണ്ടും തഴയപ്പെട്ടേക്കും-മൂന്ന് കാരണങ്ങളിതാ
- News
ശനി ദേവന്റെ അനുഗ്രഹം; നിക്ഷേപിച്ചാൽ ഇരട്ടി..ഈ രാശിക്കാർക്ക് ധനയോഗം, കുബേര സമാന ജീവിതം
- Technology
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- Lifestyle
Horoscope Today, 6 February 2023: വിദേശമോഹങ്ങള്‍ പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
'എന്റെ കല്യാണത്തിന് പോലും എന്റെ എല്ലാ ചേച്ചിമാരും വന്നിട്ടില്ല, ഫാമിലി ഫോട്ടോസ് തന്നെ വളരെ കുറവാണ്'; ആതിര
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
സീരിയലില്‍ നിന്ന് മാറയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര. അമ്മയാവാന്‍ തയ്യാറെടുത്തതോടെയാണ് ആതിര സീരിയിലില്‍ നിന്ന് പിന്‍മാറിയത്. എന്നിട്ടും അഞ്ച് മാസം വരെ അഭിനയിച്ചിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നടി സീരിയല്‍ വിട്ടത്.

പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിട്ടാണ് ആതിര സീരിയലില്‍ നിന്ന് മാറുന്നത്. പുതിയ അനന്യയ്ക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആതിര.
സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും കുഞ്ഞിന്റേയും വിശേഷം നടി പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭകാല വിശേഷങ്ങളും മകന്‍ പിറന്ന സന്തോഷവും ഡെലിവറി വീഡിയോയും എല്ലാം താരം പങ്കുവെച്ചിരുന്നു.
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്നും പുതിയൊരാള്‍ കൂടി ജീവിതത്തിലേക്ക് വരാന്‍ പോവുകയാണെന്നും ആതിര അറിയിച്ചത്. 2020 ല്‍ ആണ് ആതിരയും രാജീവും തമ്മില്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് നേരത്തെ ആതിര പറഞ്ഞിരുന്നു. ആതിരയുടെ അച്ഛനും അമ്മയും മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതർ. താരത്തിന് മൂന്ന് സഹോദരിമാർ കൂടിയുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്.
ആതിരയുടെ വിവാഹത്തിന് പോലും ചേച്ചിമാരിൽ എല്ലാവരും വന്നിരുന്നില്ല. പലരും ആതിരയോട് ചേച്ചിമാരുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നുവെങ്കിലും അവരെ ഒരുമിച്ച് കിട്ടാത്തതിനാൽ ഫോട്ടോയോ വീഡിയോയോ ഒന്നും ആതിര പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിത ആദ്യമായി തന്റെ ചേച്ചിമാരൊപ്പം വീഡിയോ ചെയ്ത് പങ്കുവെച്ചിരിക്കുകയാണ് ആതിര. മൂന്ന് പേരെയും ഒരുമിച്ച് കിട്ടിയില്ല. മൂന്ന് സ്ഥലത്ത് നിന്നാണ് അവരെ കണ്ടതെന്നും ആതിര വീഡിയോയിൽ പറയുന്നുണ്ട്.

'ഞാൻ ഒരുപാട് സന്തോഷത്തോടെയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്റെ വീഡിയോകൾക്ക് താഴെയും ഞാൻ പങ്കെടുത്ത മറ്റ് യുട്യൂബ് ചാനൽ വീഡിയോകൾക്ക് താഴെയും എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെയും നിരന്തരമായി വരുന്ന ഒരു ചോദ്യമാണ് എന്റെ ചേച്ചിമാരുടെ ചിത്രങ്ങൾ പങ്കുവെക്കാമോ കുടുംബ ഫോട്ടോ പങ്കുവെക്കുമോ എന്നുള്ളതെല്ലാം.'
'ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. എന്റെ കല്യാണത്തിന് പോലും എന്റെ എല്ലാ ചേച്ചിമാരും വന്നിട്ടില്ല എന്നുള്ളത്. എനിക്ക് മൂന്ന് ചേച്ചിമാരാണുള്ളത്. മൂന്ന് ചേച്ചിമാരും മൂന്ന് സ്ഥലത്തായിരുന്നു. കൂടാതെ കൊവിഡ് സമയം കൂടെയായിരുന്നതിനാൽ അവർക്ക് കല്യാണത്തിന് എത്താൻ പറ്റിയില്ല. ഞാനും ചേച്ചിമാരും തമ്മിൽ വയസിൽ നല്ല വ്യത്യാസമുണ്ട്. എന്റെ മൂന്നാമത്തെ ചേച്ചിയും ഞാനും തമ്മിൽ ആറ് വയസ് വ്യത്യാസമുണ്ട്.'
'അത്രയും ഡിഫറൻസ് ഉള്ളതുകൊണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിമാരുടെ കോളജ് പഠനം തീരാറായിരുന്നു. അവരെല്ലാം ഹോസ്റ്റലിലും മറ്റും നിന്നാണ് പഠിച്ചത്. അതുകൊണ്ട് ഫാമിലി ഫോട്ടോസ് തന്നെ വളരെ കുറവാണ്. എല്ലാവരും ഇപ്പോൾ കല്യണം കഴിച്ച് ഒരോ സ്ഥലത്താണ് ജോലിക്കും മറ്റുമായി. എന്റെ ചേച്ചിമാർ വിദേശത്താണ്.'
'മൂന്നാമത്തെ ചേച്ചി കാനഡയിലാണ്. ചേച്ചിയെ കണ്ടത് മൂന്നര വർഷത്തിന് ശേഷമാണ്. ഏറ്റവും മൂത്ത ചേച്ചി ബാംഗ്ലൂരിലാണ് ഉള്ളത്. ചേച്ചി ബാങ്കിലാണ് വർക്ക് ചെയ്യുന്നത്' ആതിര മാധവ് പറഞ്ഞു. ഇപ്പോൾ ആതിര ബാംഗ്ലൂരിലും നാട്ടിലുമായാണ് താമസം. താരത്തിന്റെ ഭർത്താവ് ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്.
-
ചന്ദനമഴ സീരിയലിൽ ആ നടി മാത്രം എന്നെ അവഗണിച്ചു; ഞാൻ വിളിച്ചിരുത്തി സംസാരിച്ചപ്പോൾ; ദിനേശ് പണിക്കർ
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം