പ്രിയപ്പെട്ടവളില്‍ നിന്നും പിന്‍വാങ്ങിയത് നന്നായെന്ന് അവന്തിക മോഹന്‍! എല്ലാം പെട്ടെന്ന് ശരിയാവട്ടെ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അവന്തിക മോഹന്‍. ആത്മസഖിയെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. ഡോക്ടര്‍ നന്ദിതയായി അവന്തിക ജീവിക്കുകയായിരുന്നു. അന്യഭാഷാ താരമാണെങ്കില്‍ക്കൂടിയും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

ആത്മസഖി അവസാനിക്കാനിരിക്കവെയാണ് താരം ഇടവേളയെടുത്തത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചതിനാല്‍ പിന്‍വാങ്ങുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. പകരമായെത്തുന്ന താരത്തേയും സ്വീകരിക്കണമെന്നും അവന്തിക പറഞ്ഞിരുന്നു.

ആത്മസഖി അവസാനിച്ചുവെങ്കിലും അവന്തികയോടുള്ള ആരാധകരുടെ സ്‌നേഹം അതേ പോലെ നിലനിന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കുഞ്ഞതിഥിയുടെ ഫോട്ടോയും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരം എത്താറുണ്ട്.

Avanthika

ആത്മസഖിക്ക് പിന്നാലെയായാണ് താരം പ്രിയപ്പെട്ടവളിലേക്ക് എത്തിയത്. ഇത്തവണയും ഡോക്ടര്‍ കഥാപാത്രമായിരുന്നു അവന്തികയ്ക്ക് ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു ഇത്തവണയും ജോഡിയായെത്തിയത്. ഡോക്ടര്‍ ബാലുവിന്റേയും ഡോക്ടര്‍ ഉമയുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നേറുകയായിരുന്നു പരമ്പര.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

ഇരുവരുടേയും സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അവന്തികയ്ക്ക് പിന്‍വാങ്ങേണ്ടി വന്നത്. ലോക് ഡൗണായതോടെ പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ അവന്തിക സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

മാസങ്ങള്‍ക്ക് ശേഷമായി പരമ്പരയുടെ ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും അവന്തിക എത്തിയിരുന്നില്ല. യാത്ര ചെയ്ത് ലൊക്കേഷനിലേക്ക് എത്താന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും അതിനാലാണ് പിന്‍വാങ്ങുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. ഇതേക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും നിരാശയിലായിരുന്നു. കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് താരം പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്ന് ചോദിച്ചവരോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് പറഞ്ഞാണ് അവന്തിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ജൂനിയര്‍ ആര്‍ടിസ്റ്റിനും അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയായി രണ്ട് പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു.

Avanthika

പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്. ഇതാണ് തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചവരോട് പറയാനുള്ള കാര്യമെന്നും അവന്തിക കുറിച്ചിട്ടുണ്ട്.

വര്‍ക് ഹോളികാണ് താന്‍. കുഞ്ഞിനേയുമെടുത്താണ് ഷൂട്ടിംഗിനായി വരാറുള്ളത്. അഭിനയം തന്‍രെ പാഷനായതിനാല്‍ ഉപേക്ഷിക്കാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. കുടുംബത്തിലുള്ളവരും തന്നെ ഈ സമയത്ത് ഷൂട്ടിംഗിനായി വിടുന്നില്ല. ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രിയപ്പെട്ടവള്‍ ടീമിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നുവെന്നും അവന്തിക മോഹന്‍ കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X