എന്‌റെ ബീന ഹോസ്പിറ്റലില്‍, റൂം ക്വാറന്റൈനില്‍ ഇരുന്നാല്‍ മാറുമെന്ന് കരുതി, പക്ഷേ... മനോജ് കുമാര്‍
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ബീന ആന്റണി. നടിക്ക് പുറമെ ഭര്‍ത്താവ് മനോജ് കുമാറും എല്ലാവര്‍ക്കും സുപരിചിതനാണ്. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. നായികയായും സഹനടിയായുമുളള വേഷങ്ങളിലെല്ലാം ബീന ആന്റണി അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലൂടെയും ബീനയും മനോജും എത്തി. സോഷ്യല്‍ മീഡിയയിലും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്താറുണ്ട്.

ഇവര്‍ക്കൊപ്പം മകന്‍ ആരോമലും എല്ലാവര്‍ക്കും സുപരിചിതനാണ്. യൂടൂബ് ചാനലിലൂടെയും ബീനയുടെയും മനോജിന്റെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയാറുണ്ട്. അതേസമയം ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ച് മനോജ് കുമാര്‍ പുതിയ വീഡിയോയിലൂടെ എത്തിയിരുന്നു. എന്‌റെ ബീന ഹോസ്പിറ്റലില്‍...കോവിഡ്..ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ മനോജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ഡൗണിന് മുന്‍പ് ബീന ഒരു സീരിയലിന്‌റെ ഷൂട്ടിംഗിനായി പോയപ്പോള്‍ അവിടെയൊരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു എന്ന് മനോജ് പറയുന്നു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
Recommended Video
അതിന് ശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ട വേദനയും ശരീര വേദനയും ആയിട്ടായിരുന്നു തുടക്കം. അതിന് ശേഷമാണ് പരിശോധിച്ചത്. അതോടെയാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുന്‍പ് പോസിറ്റീവായിരുന്നു. അവര്‍ക്ക് റൂം ക്വാറന്റൈനീല്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബിനയ്ക്കും അതുപോലെ റൂം ക്വാറന്റൈനീല്‍ ഇരുന്ന് രോഗം മാറുമെന്ന് കരുതി. പക്ഷേ ഓക്‌സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി. ചുമയും ക്ഷീണവുമുണ്ടായിരുന്നു. ബന്ധത്തിലുളള ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മനോജ് വീഡിയായില്‍ പറഞ്ഞു.


Click it and Unblock the Notifications