രണ്ടാം തവണയാണിങ്ങനെ, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ബീന ആന്റണി; ബിഗ് ബോസിനെ പറ്റിയും നടി

നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇടയ്ക്ക് യൂട്യൂബ് ചാനലുമായിട്ടും എത്താറുണ്ട്. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

വലിയൊരു സന്തോഷം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞെത്തിയ ബീന, അഭിനയിച്ച് കൊണ്ടിരിക്കുന്ന മൗനരാഗം എന്ന സീരിയലിനെ പറ്റിയാണ് പറഞ്ഞത്. ഇടയില്‍ ആരാധകരുടെ ചോദ്യത്തിന് ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ ഇല്ലയോ എന്നതിനും നടി മറുപടി പറഞ്ഞു. വിശദമായി വായിക്കാം...

മൗനരാഗം നന്നായി പോവുന്നുണ്ടല്ലോ എന്നാണ് പുറത്തിറങ്ങുമ്പോഴൊക്കെ എല്ലാവരും പറയുന്നത്

മൗനരാഗത്തിന്റെ ലൊക്കേഷനില്‍ നിന്ന് തന്നെ ലൈവ് പോകണമെന്ന് കരുതി. പക്ഷേ നെറ്റ്‌വര്‍ക്ക് പ്രശ്‌നം കാരണമാണ് ഇപ്പോള്‍ വരുന്നത്. ഒത്തിരി സന്തോഷത്തോട് കൂടി ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ വന്നതാണ്. മൗനരാഗം സീരിയല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. മൗനരാഗം നന്നായി പോവുന്നുണ്ടല്ലോ എന്നാണ് പുറത്തിറങ്ങുമ്പോഴൊക്കെ എല്ലാവരും പറയുന്നത്. അതിന്റൊരു റിസള്‍ട്ടാണ് ഈ കാണുന്നത്.

 മൗനരാഗം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതെന്ന് നടി

ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന മൗനരാഗത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഈ ആഴ്ച റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത് വലിയ സന്തോഷമാണ്. കേക്ക് ഒക്കെ മുറിച്ചാണ് ഇതാഘോഷിച്ചതെന്ന് ബീന ആന്റണി പറയുന്നു. രണ്ടാം തവണയാണ് മൗനരാഗം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

നമ്പര്‍ വണ്‍ വ്യൂസിലേക്ക് എത്തുക എന്നത് കൊണ്ട് അത്രയും ആളുകള്‍ കാണുന്നുണ്ടെന്നാണല്ലോ

സീരിയലിപ്പോള്‍ നല്ല ട്രാക്കിലാണ് പോയി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കഥയില്‍ നിന്നും വരാന്‍ പോകുന്ന സീനുകള്‍ അതിലും ഗംഭീരമാണ്. ഒത്തിരിപേര്‍ അത് കാണുന്നുണ്ട്. അതാണല്ലോ റേറ്റിങ്ങില്‍ ഇത്രയും ഉയരത്തിലെത്തിയത്.

നമ്പര്‍ വണ്‍ വ്യൂസിലേക്ക് എത്തുക എന്നത് കൊണ്ട് അത്രയും ആളുകള്‍ കാണുന്നുണ്ടെന്നാണല്ലോ. ഇതിനിടയില്‍ നടി അനുക്കുട്ടിയും കമന്റുമായി എത്തിയിരുന്നു. ഇനി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ബീന ചെയ്തത്.

ഇത്രയും ജാഡയുള്ള വേറൊരു നടി ഉണ്ടാവില്ലെന്ന് ഒരു പെണ്‍കുട്ടി കമന്റിട്ടിരുന്നു

ഒട്ടും ജാഡ ഇല്ലാത്ത നടിയാണ് ബീനയെന്ന കമന്റിനും നടി മറുപടി നല്‍കി. എന്നെ കുറിച്ച് അങ്ങനെ പറഞ്ഞതിന് ഒത്തിരി നന്ദിയുണ്ട്. മുന്‍പൊരിക്കല്‍ ഇത്രയും ജാഡയുള്ള വേറൊരു നടി ഉണ്ടാവില്ലെന്ന് ഒരു പെണ്‍കുട്ടി കമന്റിട്ടിരുന്നു.

ശരിക്കും അത് കണ്ടിട്ട് എനിക്ക് വലിയ വിഷമമായി. ഞാനങ്ങ് തകര്‍ന്ന് പോയി. കാരണം ആരെ കണ്ടാലും അവരിങ്ങോട്ട് മിണ്ടിയില്ലെങ്കിലും ചിരിച്ചോണ്ട് വര്‍ത്തമാനം പറയുന്ന ആളാണ് ഞാന്‍. എന്റെ മകനോടും പറഞ്ഞ് കൊടുത്തിരിക്കുന്നത് അങ്ങനെയാണ്.

വന്ന വഴി ഞാന്‍ മറക്കില്ല

ഭര്‍ത്താവ് മനോജും തന്നെ പോലെ എല്ലാവരോടും സംസാരിക്കുന്ന ആളാണ്. എന്നിട്ടും ജാഡക്കാരി ആണല്ലോ എന്ന കമന്റിട്ടത് കണ്ടപ്പോള്‍ ഒത്തിരി സങ്കടമാണ് ഉണ്ടായത്. ഞാന്‍ ആരോടും ജാഡ കാണിക്കാറില്ല. വന്ന വഴി ഞാന്‍ മറക്കില്ല.

ഇപ്പോഴും ഞാനൊന്നുമായിട്ടില്ല. പിന്നെ എന്ത് ജാഡ കാണിക്കാനാണ്. ദൈവമിങ്ങനെ കുറച്ച് അനുഗ്രഹം തന്നിട്ടുണ്ടെന്നല്ലാതെ ഞാനൊന്നുമായിട്ടില്ല. എങ്കിലും അതില്‍ അഹങ്കാരം കാണിക്കേണ്ടതില്ലല്ലോ എന്നും ബീന സൂചിപ്പിക്കുന്നു.

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് ബീന ആൻ്റണിയും പോകുന്നു

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് ചേച്ചി പോകുന്നുണ്ടോന്ന ചോദ്യവും വന്നിരുന്നു. എന്നെ അതിലേക്ക് വിളിച്ചിട്ടില്ലല്ലോ, പിന്നെ എങ്ങനെ പോകുമെന്നായി ബീന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X