For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  |

  സിനിമാ സീരിയൽ രം​ഗത്ത് സജീവമായിട്ടുള്ള നടിയാണ് ബീന ആന്റണി. വർഷങ്ങളായി പ്രേക്ഷകർക്ക് ബീന ആന്റണിയേയും കുടുംബത്തേയും അടുത്തറിയാം. ഒരു കഥയും കുഞ്ഞ് പെങ്ങളും എന്ന ദൂരദർശൻ ടിവി പരമ്പരയിലൂടെയാണ് ബീന ആദ്യമായി അഭിനയിച്ച് തുടങ്ങുന്നത്.

  1990കൾ മുതൽ സിനിമകളിലും ടെലിവിഷനിലും സജീവമാണ്. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.

  Also Read: സിനിമയിൽ നിന്നും പിന്നീട് വിളി വന്നിട്ടില്ല, കാരണമുണ്ട്; സീരിയലിലേക്ക് മാറിയതിനെക്കുറിച്ച് അർച്ചന കവി

  ഗോഡ് ഫാദർ എന്ന 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം ബീന നടത്തിയത്. പിന്നീട് കിലുക്കാം പെട്ടി എന്ന സിനിമയിൽ അതിഥി വേഷം ചെയ്തു. ജയറാം, ജ​ഗദീഷ്, ഉർവ്വശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൂടിക്കാഴ്ചയായിരുന്നു ബീനയുടെ മൂന്നാമത്തെ സിനിമ.

  മമ്മൂട്ടി ചിത്രം കനൽക്കാറ്റിലും ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം യോദ്ധയിലും ബീന അഭിനയിച്ചിട്ടുണ്ട്.

  Also Read: 'എന്റേതല്ലാത്ത അവയവങ്ങൾ... മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ചപോലെ'; സീമ വിനീത് പറയുന്നു!

  മോഹൻലാലിന്റെ സഹോദരി വേഷമാണ് ബീന ചെയ്തത്. ഇപ്പോൾ ബീന ആന്റണി കൂടുതലായും സീരിയലുകളിലാണ് അഭിനയിക്കുന്നത്. ബീനയെപ്പോലെ തന്നെ ഭർത്താവ് മനോജും അഭിനയത്തിൽ സജീവമാണ്. ഇപ്പോഴിത ബീന സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

  ബീനയും വർക്കൗട്ടിനായി ജിമ്മിൽ ചേർന്നിരിക്കുകയാണ്. 'വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു' എന്നാണ് ബീന ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

  Also Read: ഭര്‍ത്താവ് കൂടെയില്ലാതെ ആദ്യമായി പോയി; ഞങ്ങളുടെ കുഞ്ഞ് സുഖമായിരിക്കുന്നു, ബഷീറിനെ മിസ് ചെയ്യുന്നുവെന്ന് മഷൂറ

  'കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് തന്നെ ബീനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബീനയുടെ പുതിയ തീരുമാനം താരത്തിന്റെ ആരാധകരേയും സന്തോഷിപ്പിച്ചിട്ടുണ്ട്. ​ഗുഡ് ലക്ക് ചേച്ചി, നല്ല തീരുമാനം, അടിപൊളി ചേച്ചി ഇതൊരു ചലഞ്ചായി എടുക്കൂ, നല്ല മാറ്റങ്ങൾ കാണാനുണ്ട്', എന്നൊക്കെയാണ് ബീന ആന്റണിയെ അഭിനന്ദിച്ച് ആരാധകർ കുറിച്ചത്.

  കുറച്ച് നാളുകളെയായിട്ടുള്ളൂ ബീന ആന്റണി സോഷ്യൽമീഡിയയിൽ സജീവമായിട്ട്. തനിക്ക് സോഷ്യൽമീഡിയ കൈകാര്യം ചെയ്യാൻ വലിയ രീതിയിൽ അറിവില്ലായിരുന്നുവെന്നും മകനാണ് അതിനെല്ലാം സഹായിക്കുന്നതെന്നും ബീന ആന്റണി പറഞ്ഞിട്ടുണ്ട്.

  ബീനയും ഭർത്താവ് മനോജും ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. തങ്ങളുടെ കുടുംബവിശേഷങ്ങളെല്ലാം ഇരുവരും ഈ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്. അടുത്തിടെ ഭാര്യ ഉപേക്ഷിച്ച് പോയിയെന്ന് പറഞ്ഞ് മനോജ് യുട്യൂബിൽ‌ പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.

  മനോജ് വീഡിയോയ്ക്ക് നൽകിയ തലക്കെട്ട് കണ്ട് പലരും ബീന ആന്റണിയും മനോജും പിരിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് മനോജ് അഭിനയിക്കുന്ന സീരിയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നതെന്ന് മനസിലായത്.

  ഇതോടെ മനോജ്-ബീന ആരാധകർ അമർഷം പ്രകടിപ്പിച്ച് രം​ഗത്തെത്തി. അവസാനം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ട് വെച്ചതിൽ മനോജ് ഖേദം പ്രകടിപ്പിച്ചു. 2003ലാണ് മനോജും ബീനയും വിവാഹിതരായത്.

  ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവെച്ചിരുന്നു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പലവിധ ഷോകൾക്ക് വേണ്ടി ഒരുമിച്ച് പോയിരുന്നു മനോജും ബീനയും. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

  അടുത്തിടെ ബെൽസ് പൾസി ബാധിച്ച് മനോജ് കുമാർ ചികിത്സയിലായിരുന്നു. പിന്നീട് അസുഖം ബേ​ധമായി. മനോജിന്റെ മുഖത്തിന്റെ ഒരു വശം കോടിപ്പോയിരുന്നു.

  നിലവിൽ മൗനരാഗമടക്കമുള്ള സീരിയലുകളിൽ അഭിനയിക്കുകയാണ് ബീന. തന്റെ പഴയകാല ചിത്രങ്ങളും ഓർമ്മകളുമൊക്കെ ബീന ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

  Read more about: Beena Antony
  English summary
  Actress Beena Antony Started Workout, Latest Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X