ഭാവനയുടെ മാസല്ല മരണമാസ് എന്‍ട്രി? മലയാളത്തിലേക്ക് വീണ്ടുമെത്തി ഭാവന! ഇത്തവണ കിടുക്കി, കാണൂ

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഭാവന. കന്നഡ സിനിമാ നിര്‍മാതാവാ നവീനുമായിട്ടുള്ള വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. നിലവില്‍ ബോളിവുഡിലേക്ക് വരെ അവസരങ്ങള്‍ വന്നിട്ടും പോവുന്നില്ലെന്ന് തീരുമാനിച്ച് നില്‍ക്കുകയാണ് ഭാവന.

കന്നഡക്കാരുടെ മരുമകളായി പോയെങ്കിലും ഭാവന ഉടന്‍ മലയാളത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒടുവില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കെന്ന പോലെ നടി വീണ്ടും കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ ചില്ലറ വരവല്ല മാസ് എന്‍ട്രിയോടെയാണ് ഭാവനയുടെ വരവ്. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

 കന്നഡക്കാരുടെ മരുമകള്‍

കന്നഡക്കാരുടെ മരുമകള്‍

ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2018 ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമാ നിര്‍മാതാവുമായ നവീനുമായിട്ടുള്ള വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. നിലവില്‍ ഭാവന നായികയാവുന്ന 99 ആണ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം. തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നതിനാല്‍ ഭാവനയുടെ സാന്നിധ്യത്തോടെ കന്നഡയിലെത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ കേരളത്തിലും ശ്രദ്ധേയമാണ്.

 മലയാളത്തിലേക്ക് വരുമോ?

മലയാളത്തിലേക്ക് വരുമോ?

ഭാവന വിവാഹശേഷം സിനിമാ അഭിനയം നിര്‍ത്തുമോ എന്ന സംശയം ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ സജീവമായിട്ടുണ്ടാവുമെന്ന് നടി വ്യക്തമാക്കിയിരുന്നു. അതേ സമയം മലയാളത്തിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്നാണ് ഇി അറിയാനുള്ളത്. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും ഇനിയും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്ക കാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ തേടിയെത്തി. പിന്നീട് തമിഴിലും മറ്റ് ഭാഷകളിലുമൊക്കെ അഭിനയിക്കാന്‍ സാധിച്ചുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കിയിരുന്നു.

 ഭാവന വീണ്ടുമെത്തി...

ഭാവന വീണ്ടുമെത്തി...

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് കൊണ്ട് ഭാവന മാസ് എന്‍ട്രി നടത്തിയിരിക്കുകയാണ്. ഒരു റിയാലിറ്റി ഷോ യുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടാണ് ഭാവന വീണ്ടുമെത്തിയിരിക്കുന്നത്. മലയാളം ടെലിവിഷന്‍ പ്രേക്ഷകരെ ഏറെ കാലമായി ത്രസിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്നു ഡിഫോര്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ വീണ്ടും വരികയാണ്. ഡി5 ജൂനിയര്‍ എന്ന് പേരിട്ടിരിക്കുന്ന ഷോ ഏപ്രില്‍ ആറിനാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ട് മണിക്കാണ് ഡി5 ജൂനിയര്‍ സംപ്രേക്ഷണം ചെയ്യുന്നത്.

മാസ് എന്‍ട്രിയായിരുന്നു

മാസ് എന്‍ട്രിയായിരുന്നു

പരിപാടിയുടെ ഉദ്ഘാടന ദിവസം മുഖ്യാതിഥിയായിട്ടാണ് ഭാവന എത്തുന്നത്. കുട്ടിത്താരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അവരെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും വേദിയെ ഇളക്കി മറിച്ച് കൊണ്ടായിരിക്കും ഭാവന എത്തുന്നത്. പരിപാടിയുടേതായി പുറത്ത് വന്ന പ്രമോ വീഡിയോയില്‍ നിന്നും ഇത് വ്യക്തമാണ്. ഏറെ കാലത്തിന് ശേഷം ഭാവന മലയാളത്തിലെ ഒരു ടെലിവിഷന്‍ പരിപാടിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രസന്ന മാസ്റ്ററാണ് ഷോ യിലെ മറ്റൊരു വിധികര്‍ത്താവ്.

  ബോളിവുഡ് വേണ്ടെന്ന് വെച്ചു

ബോളിവുഡ് വേണ്ടെന്ന് വെച്ചു

ഭാവന ബോളിവുഡിലേക്കും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ തേടി ബോളിവുഡില്‍ നിന്നും രണ്ട് അവസരങ്ങള്‍ വന്നെന്നും അത് താന്‍ വേണ്ടെന്ന് വെച്ചതായിട്ടും അടുത്തിടെ നടി വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അത് ഏറ്റെടുത്തില്ല. കുറേ നാളുകള്‍ക്ക് മുന്‍പാണ് ഈ പ്രോജക്ട് വന്നത്. എന്നാല്‍ സ്‌ക്രീപ്റ്റ് നല്ലതാണെന്ന് തോന്നിയില്ല. അതിനാല്‍ വേണ്ടെന്ന് വെച്ചു. അതിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും അവസരം വന്നു. ആ സിനിമയുടെ ഓഡിഷന് വേണ്ടി മുംബൈയിലേക്ക് വരാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. താനിത് വരെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് ഭാവന പറയുന്നത്.

 നവീനുമായിട്ടുള്ള പ്രണയം

നവീനുമായിട്ടുള്ള പ്രണയം

വിവാഹശേഷം ഭര്‍ത്താവും കന്നഡാ നിര്‍മാതാവുമായ നവീനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും ഭാവന മനസ് തുറന്നിരുന്നു. റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളു. എനിക്കാണെങ്കില്‍ അന്ന് കന്നഡ സംസാരിക്കാനും അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി എന്നും ഭാവന പറയുന്നു. നവീനുമായിട്ടുള്ള വിവാഹത്തിന് ശേഷം ഇരുവീട്ടുകാരുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X