പൊങ്കാല അര്‍പ്പിച്ച് ചിപ്പി, പതിവ് തെറ്റിക്കാതെ താരം, വീട്ടുമുറ്റത്ത് ഇടുന്നത് ആദ്യമെന്ന് നടി
ആറ്റുകാലമ്മയ്ക്ക് പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും പൊങ്കാലയര്‍പ്പിച്ച് നടി ചിപ്പി. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഭക്തരെല്ലാം സ്വന്തം വീടുകളില്‍ വെച്ചാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ആദ്യമായിട്ടാണ് വീട്ടില്‍ പൊങ്കാലയിടുന്നതെന്ന് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചിപ്പി പറഞ്ഞു. സാധാരണ എല്ലാ വര്‍ഷവും ആറ്റുകാല്‍ ക്ഷേത്ര പരിസത്താണ് പൊങ്കാല ഇടാറുളളത്. അപ്പോഴും വീട്ടില്‍ ഇടാമായിരുന്നു. എന്നാല്‍ അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും ചിപ്പി പറഞ്ഞു. ചിപ്പിക്ക് പുറമെ നടി ആനിയും വീട്ടില്‍ പൊങ്കാല ഇട്ടു. ആനിക്കൊപ്പം ഷാജി കൈലാസും വീട്ടിലുണ്ടായിരുന്നു. ഒപ്പം മക്കളും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. വീട്ടില്‍ പൊങ്കാല ഇടുന്നത് ആദ്യമായിട്ടല്ലെന്നാണ് ആനി പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. വീട്ടില്‍ ഇട്ടാമതിയെന്ന് ഭര്‍ത്താവാണ് പറഞ്ഞത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ആറ്റുകാലമ്മയുടെ അടുത്ത് പോയപ്പോള്‍ ഇനി ഞാന്‍ വീട്ടില്‍ ഇട്ടോളാമെന്ന് പറഞ്ഞു. അതിന് ശേഷം ഇവിടെയാണ് ഇടുന്നത്. സുഹൃത്തുക്കളും ഇവിടെ പൊങ്കാല ഇടാന്‍ വരാറുണ്ട്. എന്നാല്‍ ഇത്തവണ ഞാന്‍ മാത്രമാണ് പൊങ്കാല ഇടുന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആനി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ താരങ്ങളെല്ലാം പൊങ്കാല ഇടാനായി എത്താറുണ്ട്. തിരുവനന്തപുരത്തുകാര്‍ക്ക് പുറമെ മറ്റ് ജില്ലകളിലെ ആളുകളും പൊങ്കാല ദിനത്തില്‍ തലസ്ഥാനത്ത് എത്തും.
Recommended Video
എന്നാല്‍ ഇത്തവണ മറ്റ് ജില്ലക്കാര്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിനസമാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരെല്ലാം അവരവരുടെ വീടുകളില്‍ വെച്ച് തന്നെ പൊങ്കാല ഇടാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.


Click it and Unblock the Notifications











