സാന്ത്വനം വീട്ടിലെ ദേവിക്കും ശിവനും ലഭിച്ച അംഗീകാരം! പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ
മലയാളികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. 'കൃഷ്ണ സ്റ്റോഴ്‌സ്' എന്ന പലചരക്ക് കട നടത്തുന്ന ബാലൻ്റെ കുടുംബത്തെ ആസ്പദമാക്കിയാണ് പരമ്പരയുടെ കഥ പോകുന്നത്. വീട്ടിലെ ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഥാപാത്രങ്ങൾക്കും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.
പരമ്പരയിലെ അഞ്ജലിയുടെയും ശിവൻ്റെയും ഇണക്കവും പിണക്കവും പ്രണയവുമൊക്കെ ഏറ്റെടുക്കുന്ന ആരാധകരും ഏറയാണ്.. ടിവിയിലെ സംപ്രേക്ഷണം കൂടാതെ സമൂഹ മാധ്യമങ്ങളിലും പരമ്പര പ്രത്യക്ഷപ്പെട്ടതോടെ സാന്ത്വനത്തിൻ്റെ ആരാധകരുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തു.

പരമ്പരയിലെ ശിവനെയും അഞ്ജലിയേയും പ്രേക്ഷകർ വിളിക്കുന്നത് ശിവാഞ്ജലി എന്നാണ്. ഇവരാണ് പരമ്പരയിലെ പ്രധാന പ്രണയ ജോഡികളെങ്കിലും, ഹരി- അപർണ പ്രണയവും കണ്ണൻ- അച്ചു പ്രണയവുമെല്ലാം പരമ്പരയിലുണ്ട്. ശിവാഞ്ജലി എന്ന പേരിൽ അറിയപ്പെടുന്ന ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ടി ആർ പി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ള സീരിയലിൽ ഇപ്പോഴും ഏറ്റവുമധികം ചർച്ചയാവുന്നത് ശിവാഞ്ജലിമാർ തന്നെയാണ്. ശിവാഞ്ജലിമാരുടെ പിണക്കവും ഇണക്കവും പ്രണയവുമൊക്കെയാണ് സീരിയലിൻ്റെ ഹൈലൈറ്റ്.
നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം നിർമ്മിക്കുന്നത്. തമിഴ് ഹിറ്റ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളമാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷാ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. എല്ലാ പ്രായത്തിൽപ്പെട്ടവരും ഒരേപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം പരമ്പരക്ക് ഒരു അംഗീകാരം ലഭിച്ചിരിക്കുകയാണ്.

സാന്ത്വനത്തിലെ ദേവിക്കും ശിവനുമാണ് അംഗീകാരം ലഭിച്ചത്. നാലാമത് പ്രേം നസീർ ടെലിവിഷൻ അവാർഡ്‌സിലൂടെയാണ് താരങ്ങളെ തേടി ഒരു സന്തോഷ വാർത്ത എത്തിയത്. നാലാമത് പ്രേം നസീർ ടെലിവിഷൻ അവാർഡ്‌സിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയെടുത്തത് ചിപ്പിയാണ്. സാന്ത്വനത്തിലെ ദേവിയുടെ കഥാപാത്രത്തിനാണ് ഈ അംഗീകാരം. ദേവിക്ക് മാത്രമല്ല സാന്ത്വനത്തിലെ ശിവനും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനായി എത്തുന്നത് സജിനാണ്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ.
അവാർഡ് ഏറ്റുവാങ്ങാൻ ചിപ്പിയും സജിനും ഷഫ്‌നയുമെല്ലാം ഒരുമിച്ചാണ് അവാർഡ് ചടങ്ങിന് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പരമ്പരയുടെ തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്നുകൊണ്ട് പോകുകയാണ്. ഇടക്ക് കുടുംബ വിളക്കും ഒന്നിലേക്ക് എത്താറുണ്ടെങ്കിലും വീണ്ടും സാന്ത്വനം ടീം ഒന്നിലേക്ക് കയറി. ഇപ്പോഴിതാ ദേവിയേടത്തിക്കും ശിവേട്ടനും അവാർഡ് കിട്ടിയതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ.
ശിവേട്ടനോടൊപ്പം അവാർഡ് വാങ്ങാൻ ഷഫ്‌നയെ കൂടെ കണ്ടതോടെ ആരാധകർക്ക് ഇരട്ടി സന്തോഷമാണ്. ഇതിനുമുൻപും സജിന് സാന്ത്വനം സീരിയലിന് വേണ്ടി അവാർഡ് ലഭിച്ചിരുന്നു. സജിനൊപ്പം ഗോപികക്കും അവാർഡ് കിട്ടുമെന്നാണ് പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഗോപികയെ കാണാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കി. എന്നാലും ദേവിയേടത്തിക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് പ്രേക്ഷകർ കമൻ്റിലൂടെ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











