സാന്ത്വനത്തിലെ അനിയന്മാര്‍ക്കൊപ്പം ചിപ്പി, സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് നടി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. സാന്ത്വനം വീട്ടിലെ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഭര്‍ത്താവിന്‌റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ദേവിയുടെ കഥ പറഞ്ഞാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ദേവിയായി നടി ചിപ്പി എത്തുന്ന പരമ്പരയില്‍ ഭര്‍ത്താവിന്‌റെ റോളില്‍ രാജീവ് പരമേശ്വറാണ് എത്തുന്നത്.

santhwanamteam

ഒപ്പം സജിന്‍, ബിജേഷ് അവന്നൂര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, രക്ഷാ രാജ് തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാന്ത്വനം പരമ്പരയുടെ എപ്പിസോഡുകള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പരമ്പര എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയത്. അതേസമയം സാന്ത്വനത്തിലെ സഹോദരങ്ങള്‍ക്കൊപ്പമുളള ചിപ്പിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പരമ്പരയില്‍ ശിവനായി എത്തുന്ന സജിനും കണ്ണനായി അഭിനയിക്കുന്ന അച്ചുവിനുമൊപ്പം എടുത്ത ചിത്രങ്ങളാണ് ചിപ്പി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

സഹോദരന്മാരോടൊപ്പമുളള സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് ചിപ്പി സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സംപ്രേക്ഷണം തുടങ്ങി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ടിആര്‍പിയില്‍ എല്ലാം സാന്ത്വനം മുന്നിലെത്തിയിരുന്നു. ശിവന്റെയും അഞ്ജലിയുടെയും പ്രണയമായിരുന്നു അടുത്തിടെയായി സാന്ത്വനത്തിന്റെതായി കൂടുതല്‍ പ്രേക്ഷകരും ഏറ്റെടുത്തത്. തുടര്‍ന്ന് ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ശിവാഞ്ജലി എന്ന പേരിലാണ് ആരാധകര്‍ ഗ്രൂപ്പുകളുണ്ടായിരിക്കുന്നത്.

More from Filmibeat

Read more about: chippi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X