സാന്ത്വനത്തിലെ താരങ്ങള്‍ക്കൊപ്പം നടി ചിപ്പി, മകള്‍ അവന്തികയുമുളള ചിത്രം പങ്കുവെച്ച് താരം
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി ചിപ്പി. നായികയായും സഹനടിയായുമെല്ലാം സിനിമയില്‍ തിളങ്ങിയ താരം പിന്നീട് മിനിസ്‌ക്രീന്‍ രംഗത്താണ് സജീവമായത്. നിരവധി ശ്രദ്ധേയ പരമ്പരകളിലെല്ലാം പ്രധാന വേഷത്തില്‍ ചിപ്പി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സീരിയല്‍ താരമായിട്ടാണ് നടി കൂടുതല്‍ തിളങ്ങിയത്. അടുത്തിടെ ചിപ്പിയുടെതായി സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. എഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്ന സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആദ്യം മുതല്‍ ലഭിക്കുന്നത്.
സാന്ത്വനത്തില്‍ കൂടെപിറപ്പുകള്‍ക്ക് അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്. രാജീവ് പരമേശ്വരനാണ് പരമ്പരയില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന സാന്ത്വനം സംപ്രേക്ഷണം തുടങ്ങിയ ആദ്യവാരത്തില്‍ തന്നെ മികച്ച റേറ്റിംഗ് ലഭിച്ചിരുന്നു.

അതേസമയം സാന്ത്വനം പരമ്പരയുടെ ലൊക്കേഷനില്‍ നിന്നും ചിപ്പി പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ആത്ര ആക്ടീവല്ലെങ്കിലും സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഇടയ്ക്കിടെ നടി എത്താറുണ്ട്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് മകള്‍ അവന്തികയെയും പരിചയപ്പെടുത്തി നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. .

ഈ ചിത്രത്തിന് പുറമെ സാന്ത്വനത്തിലെ മറ്റു താരങ്ങളുമുളള ചിത്രവും ചിപ്പി പങ്കുവെച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ചിപ്പിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം സഹതാരങ്ങളും നടിയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ബ്രേക്ക് ടൈം പിക് എന്നാണ് രണ്ടാമത്തെ ചിത്രത്തിന് നടി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

അതേസമയം വാനമ്പാടിക്ക് ശേഷമാണ് ചിപ്പി സാന്ത്വനത്തില്‍ എത്തിയിരിക്കുന്നത്. വാനമ്പാടിയില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സുരേഷ് ഗോപിയുടെ തലസ്ഥാനം എന്ന ചിത്രത്തിലാണ് ചിപ്പി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം നടി മോളിവുഡില്‍ തിളങ്ങിയിരുന്നു.

മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നു നടി. കന്നഡത്തില്‍ ജനുമദ ജോഡി എന്ന ചിത്രത്തിലെ പ്രരടനത്തിന് മികച്ച നടിക്കുളള കര്‍ണാക സംസ്ഥാന പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ചിപ്പിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന ചിത്രമാണ് ചിപ്പിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
Recommended Video

2001ലാണ് നിര്‍മ്മാതാവ് രഞ്ജിത്തുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സൂര്യ ടിവിയിലെ സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് നടി തിരിച്ചെത്തിയത്. തുടര്‍ന്ന് വിവിധ ചാനലുകളിലായി നിരവധി പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും പരമ്പരകളില്‍ എത്തിയിരുന്നു താരം.


Click it and Unblock the Notifications











