ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന് ഈ ഏട്ടത്തി! വാനമ്പാടിക്ക് ശേഷം പുതിയ പരമ്പര 'സാന്ത്വനം'

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ചിപ്പി. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ചിപ്പി മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ചിപ്പി മിനിസ്ക്രീനിൽ സജീവമാകുകയാണ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ചിപ്പി വീണ്ടും കുടുംബ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സീരിയലിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

swanthanam

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. പരമ്പരയിൽ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഒരു ഏട്ടത്തിയമ്മ.. ശ്രീദേവി... എന്നിങ്ങനെയാണ് നടിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പിണക്കം, ഇണക്കം, സ്നേഹം, പ്രണയം, വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുംബ കഥയായിരിക്കും സാന്ത്വനം. പുറത്തു വന്ന പ്രെമോയും ഇതുപോലൊരു സൂചനയാണ് നൽകുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി ഏഴ് മണിക്കാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. പുതിയ പരമ്പരയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിനി സ്ക്രീൻ പ്രേക്ഷർ.

ചിപ്പി പ്രധാന വേഷത്തിലെത്തുമ്പോൾ നടിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അണിനിരക്കുന്നത്. രാജീവ് പരമേശ്വരനാണ് ചിപ്പിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രാജീവ്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും രാജീവ് മുഖം കാണിച്ചിട്ടുണ്ട്. ദിലീപിന്റെ വില്ലനായിട്ടായിരുന്നു എത്തിയിരുന്നത്. ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, അംബിക, അപ്സര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ വാനമ്പാടിയുടെ സമയത്താണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. ശനിയാഴ്ചയായിരുന്നു പരമ്പരയുടെ അവസാന എപ്പിസോഡ് എത്തിയത്. വാനമ്പാടി ക്ലൈമാക്സിന് രണ്ട് അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്. ഒരു വിഭാഗം ഗംഭീരമായിട്ടുണ്ടെന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു ട്വിസ്റ്റെന്നും പറയുമ്പോൾ ഒരു വിഭാഗം പേർ പദ്മിനിയെ തിരികെ കൊണ്ട് വരണം എന്നായിരുന്നു പറഞ്ഞത്. രണ്ടാം ഭാഗം വേണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വാനമ്പാടിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സായ് കിരണും സുചിത്ര നായരും പറഞ്ഞിരുന്നു. വാനമ്പാടിയെ മിസ് ചെയ്യുമെന്നാണ് അധികം പേരും പറയുന്നത്. അത്രയധികം പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ പരമ്പരയ്ക്ക് ലഭിച്ചിരുന്നത്. വാനമ്പാടിയിലെ തങ്ങളുടെ പ്രിയ താരങ്ങളെ മറ്റ് പരമ്പരകളിലൂടെ ഇനിയും കാണാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.

More from Filmibeat

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X