For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ദര്‍ശന ദാസ് വിവാഹിതയായി! സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

  |

  ലാഭ നഷ്ടങ്ങള്‍ സമ്മിശ്രമായ ഒരു വര്‍ഷം കൂടി കടന്ന് പോയി. പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് എല്ലാവരും. കേരളത്തെ സംബന്ധിച്ചിടത്തോളം താരപുത്രന്മാരും പുത്രിമാരും സിനിമാ സീരിയല്‍ രംഗത്തുള്ളവരുമടക്കം ഈ വര്‍ഷം ഒരുപാട് താരങ്ങളാണ് വിവാഹിതരായത്. കൂട്ടത്തില്‍ സീരിയല്‍ നടി ദര്‍ശന ദാസും ഉണ്ട്.

  ഡിസംബറില്‍ വിവാഹിതയായ നടിയുടെ വിവാഹക്കാര്യം പുറംലോകം കാര്യമായി അറഞ്ഞിരുന്നില്ല. ഇപ്പോള്‍ വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുയാണ് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും താന്‍ സീരിയലില്‍ നിന്നും മാറി നിന്നതിന്റെ കാരണവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

  കറുത്ത് മുത്ത്, പട്ടുസാരി, സുമംഗലി ഭവ എന്നിങ്ങനെയുള്ള സീരിയലുകൡലൂടെ ശ്രദ്ധേയായ നടിയാണ് ദര്‍ശന ദാസ്. ഹിറ്റ് സീരിയലുകളില്‍ നായികയായിട്ടും വില്ലത്തിയായും തിളങ്ങി നിന്നതോടെ ദര്‍ശനയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കറുത്ത മുത്ത് എന്ന സീരിയലിലെ വില്ലത്തി വേഷം ഏറെ തരംഗമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭവ എന്ന പരമ്പരയില്‍ ദര്‍ശന നായികയായിട്ടെത്തുന്നത്.

  അഭിനയിക്കാനുള്ള കഴിവ് ആദ്യ പരമ്പരയിലൂടെ തന്നെ നടി തെളിയിച്ചു. തനിക്ക് കിട്ടിയ ഓരോ വേഷങ്ങളും മനോഹരമാക്കാന്‍ ദര്‍ശനയ്ക്ക് കഴിഞ്ഞിരുന്നു. ദേവി എന്ന സാധാരണക്കാരിയുടെ വേഷത്തിലായിരുന്നു പരമ്പരയില്‍ ദര്‍ശന അഭിനയിച്ച് കൊണ്ടിരുന്നത്. ഭര്‍ത്താവിനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ദേവിയ്ക്ക് പെട്ടെന്നുള്ള ഭര്‍ത്താവിന്റെ ആക്രണത്തില്‍ മരിക്കേണ്ടി വരുന്നു. ദേവിയെ പെട്ടെന്ന് കാണാതായതോടെ ആരാധകരും നിരാശയിലായി.

  പിന്നാലെ ദര്‍ശന ദാസ് സീരിയലില്‍ നിന്നും പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. പെട്ടെന്നുള്ള പിന്മാറ്റം പല ഊഹപോഹങ്ങള്‍ക്കും വഴിയൊരുക്കി. ഇതോടെ ദര്‍ശനയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകരും രംഗത്തെത്തി. ഇതോടെയാണ് പലരും നടിയുടെ വിവാഹ വാര്‍ത്ത അറിയുന്നത്. കുറേ കാലമായി സീരിയലില്‍ നിന്നും പിന്മാറണമെന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു.

  ബോക്‌സോഫീസ് രാജാവ് അക്ഷയ് കുമാര്‍ തന്നെ! ഒരു വര്‍ഷം സ്വന്തമാക്കിയത് 665 കോടി

  ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയതായും ജനുവരി നാലിന് സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം നടത്തുന്നുണ്ടെന്നും ദര്‍ശന അറിയിച്ചു.

  സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയുടെ ഭര്‍ത്താവ്. കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നെന്നും പിന്നീട് അത് പ്രണയമാവുകയുമായിരുന്നു. വിവാഹം പുറത്ത് അറിഞ്ഞിരുന്നില്ലെങ്കിലും വിവാഹ വിരുന്നിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  മിസ്റ്റര്‍ ബോബനൊപ്പം കൊച്ച് കുഞ്ചാക്കോ, അച്ഛന് ഹൃദയസ്പർശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് ചാക്കോച്ചൻ

  Read more about: actress നടി
  English summary
  Actress Darshana Das Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X