വിവാഹ ശേഷമുള്ള വലിയ സ്വപ്‌നത്തെക്കുറിച്ച് ദര്‍ശന ദാസ്! അനൂപും ആഗ്രഹിച്ചത് സമാനമായ കാര്യം തന്നെ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികയാണ് ദര്‍ശന ദാസ്. കറുത്ത മുത്തിലെ നെഗറ്റീവ് ക്യാരക്ടറായി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് നന്മയുടെ വഴിയെ സഞ്ചരിക്കുന്ന കഥാപാത്രമായിരുന്നു ദര്‍ശനയുടേത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയില്‍ ദര്‍ശന അഭിനയിച്ചിരുന്നു.

ഇടയ്ക്ക് വെച്ച് ഈ പരമ്പരയില്‍ നിന്നും ദര്‍ശന പിന്‍വാങ്ങുകയായിരുന്നു. അടുത്തിടെയായിരുന്നു ദര്‍ശന വിവാഹിതയായത്. അനൂപുമായുള്ള പ്രണയത്തിന് തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. രഹസ്യ വിവാഹം നടത്താനുണ്ടായ കാരണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. വിവാഹശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. വീടെന്ന സ്വപ്‌നത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ദര്‍ശന ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വീടിനെക്കുറിച്ച്

വീടിനെക്കുറിച്ച്

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ദര്‍ശന ദാസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വില്ലത്തരമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ദര്‍ശന എത്താറുണ്ട്. വീടെന്ന സ്വപ്‌നത്തെക്കുറിച്ചും തന്റെയും ഭര്‍ത്താവിന്റെയും വീടുകളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പാലക്കാട്ടെ തന്റെ വീട് ഇടയ്ക്ക് വല്ലാതെ മിസ്സ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു.

പാലക്കാട്ടെ വീട്

പാലക്കാട്ടെ വീട്

പാലക്കാട് ജില്ലയിലാണ് ദര്‍ശനയുടെ വീട്. അച്ഛനും അമ്മയും രണ്ട് ചേച്ചിമാരും അടങ്ങുന്ന കുടുംബമാണ്. ഇടക്ക് ഇടക്കുള്ള സന്തോഷവും ഒത്തുചേരലുകളുമൊക്കെയാണ് ആ വീടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത്. ആ വീട്ടില്‍ നിന്നും തനിക്ക് കിട്ടിയ സംരക്ഷണത്തെക്കുറിച്ചും താരം വാചാലയായിരുന്നു. സാധാരണ രീതിയിലുള്ള വീടാണത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള മോഡേണ്‍ വീടാണ് അത്. കുറച്ച് ചെടികളൊക്കെ ഞങ്ങള്‍ വെച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തൊടുപുഴയിലെ വീട്

തൊടുപുഴയിലെ വീട്

വിവാഹശേഷം തൊടുപുഴയിലേക്ക് പോവുകയായിരുന്നു ദര്‍ശന. അനൂപിന്റെ തൊടുപുഴയിലെ വീട്ടിലെത്തുമ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നു. ആ വീട്ടിലെ അന്തരീക്ഷത്തില്‍ അത് പെട്ടെന്ന് മാറുകയായിരുന്നു. തൊടുപുഴയിലെ ആ വീടും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഷൂട്ടിനായി യാത്ര ചെയ്യേണ്ടി വരുന്നത് കുറച്ച് പ്രശ്‌നമുള്ള കാര്യമാണ്.തൊടുപുഴയില്‍ നിന്നും കോട്ടയത്തേക്ക് പോയി അവിടെ നിന്നാണ് തിരുവനന്തപുരത്തേക്ക് പോവുന്നത്.

ഒരേ മനസ്സ്

ഒരേ മനസ്സ്

നാലുകെട്ടുള്ളൊരു വീടിനെക്കുറിച്ചാണ് താന്‍ മനസ്സില്‍ ആഗ്രഹിച്ചത്. സ്വന്തമായി വീടുണ്ടാക്കുമ്പോള്‍ അത്തരത്തിലൊരു വീടാണ് വേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു.ട്രെഡീഷണല്‍ രീതിയിലുള്ള വീടിനോടായിരുന്നു താല്‍പര്യം. വിവാഹ ശേഷം അനൂപിനോട് വീടിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ താന്‍ ഞെട്ടിപ്പോയിരുന്നുവെന്നും ദര്‍ശന പറയുന്നു. നാലുകെട്ടുള്ള വീടിനെക്കുറിച്ചായിരുന്നു അനൂപൂം പറഞ്ഞത്. തൊടുപുഴയില്‍ തന്നെയാണ് തങ്ങള്‍ സ്വപന് വീട് പണിയുന്നതെന്നും അതിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X